Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

രണ്ട് ലക്ഷം മുറികൾ ഒരുക്കി കാത്തിരുന്ന പിണറായി എന്തുകൊണ്ടാണ് പ്രവാസികളെ ഹോം ക്വാറന്റീനിന് പറഞ്ഞയക്കുന്നത്?മറുനാട്ടിൽ നിന്നെത്താൻ കാത്തുകിടക്കുന്നവർക്ക് ട്രെയിൻ പോലും അനുവദിക്കാൻ മടിക്കുന്നത്?അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും ലോഡ്ജുകളും ഏറ്റെടുത്ത് പാർപ്പിക്കാൻ എന്താണ് തടസം?പരീക്ഷ നടത്തി സ്‌കൂളുകൾ കൂടി കുട്ടിച്ചോറാക്കുമ്പോൾ കേരളം മുടിയുമെന്നറിയാത്തതുകൊണ്ടാണോ?

മറുനാടൻ ഡെസ്‌ക്‌

കേരളം ശ്രമകരമായ ദൗത്യത്തിലൂടെ കൊറോണ എന്ന കൊലയാളി വൈറസിനെ കീഴടക്കിയെന്നും നമ്മൾ ലോകത്തിന് മുഴുവൻ മൗതൃകയാണെന്നും അവകാശപ്പെട്ടുകൊണ്ടും അഭിമാനിച്ച് കൊണ്ടും ഇരുന്നെങ്കിലും രണ്ടാംഘട്ടം എന്ന നിലയിൽ കൊറോണ ഓരോദിവസവും പുതിയരൂപത്തിൽ ഈ നാട്ടിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇവിടെയെത്തിയവർ എങ്ങനെയാണ് രോഗികളായത് എന്നത് സർക്കാർ പറയുന്നത് അല്ലാതെ നമുക്ക് മറ്റൊരു കണക്കും ലഭ്യമല്ല.

 

ഇപ്പോൾ സർക്കാർ പറയുന്നത് വിദേശത്ത് നിന്ന് എത്തിയവർ മറുനാട്ടിൽ നിന്ന് എത്തിയവർ സമ്പർക്കത്തിലൂടെ പടർന്നവർ എന്നിങ്ങനെ മൂന്ന് കണക്കാണ്. സമ്പർക്കം ആരോടൊപ്പം നടത്തിയെന്നതും ഇപ്പോഴും വ്യക്തമല്ല. എന്തായാലും 20-30വരെ രോഗികൾ പുതിയതായി ഇവിടെ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതായതുകൊറോണ ഭൂപടത്തിൽ കേരളം വിജയിച്ചവരുടെ പട്ടികയിലാവില്ല നേരെ മറിച്ച് യുദ്ധം നടത്തുന്നവരുടെ പട്ടികയിലാകും തുടരുക എന്നർത്ഥം.

വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉണ്ടാകാൻ ഇടയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല. പിടിവിട്ട് പോയ മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും, തമിഴ്‌നാട്ടിനുമൊന്നും ഒപ്പമെത്തില്ലെങ്കിലും കേരളത്തിലെ കൊറോണ രോഗികളുടെ കാര്യത്തിൽ ക്രമാതീതമായി കൂടും എന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. ഇത്രയേറെ സാമ്പത്തിക സുസ്ഥിരതയും പൊതുജനാരോഗ്യമേഖലയിലെ നേട്ടവും വിദ്യാഭ്യാസവുമൊക്കെയുള്ള നമ്മൾ ഇവിടെയെത്തുന്ന കൊറോണയെ എന്തുകൊണ്ട് നേരിട്ടില്ല എന്നത് പഠനവിഷയമാക്കേണ്ടത് തന്നെയാണ്. കേരളം എന്ന ഈ നാടിന്റെ പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത വളർച്ച തന്നെയാണ് ആദ്യഘച്ചത്തിൽ നമ്മൾ അതിനെ അതിജീവിക്കാൻ കാരണമായത് എന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. ചെയ്യേണ്ട ജോലി ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് പോലെ ഷൈലജ ടീച്ചർ ചെയ്യുക കൂടി ചെയ്തപ്പോൾ കേരളം ആദ്യഘട്ടത്തിൽ വിജയിച്ചു.

പിന്നെ എങ്ങനെയാണ് നമ്മൾ രണ്ടാംഘട്ടത്തിൽ തളർന്ന് പോകുന്നത്. ഒരു സംശയവും വേണ്ട. ആദ്യഘട്ടത്തിലെ വിജയം രാഷ്ട്രീയപരമായ ലാബമാക്കി മറ്റുന്നതിന് കൂടുതൽ സമയം ചിലവഴിച്ചപ്പോൾ രണ്ടാം ഘട്ടത്തിൽ ഈദുരന്തം വരുന്നത് തടയുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഭയന്ന് പോയി. നമുക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു.ലോകമെമ്പാടുമായി കിടക്കുന്ന രണ്ടുലക്ഷം പ്രവാസി മലയാളികളെങ്കിലും ഈ നാട്ടിലേക്ക് എത്തുമെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് ഇന്ത്യയിലെ സമകല സംസ്ഥാനങ്ങളിലുമായി പടർന്ന് കിടക്കുന്ന വ്യക്തമായ കണക്ക് പോലുമില്ലാത്ത മറുനാടൻ മലയാളികൾ പിന്നാലെയെത്തും എന്നതും. ഇത് രണ്ടം സംഭവിക്കുമ്പോൾ രോഗവ്യാപനം ശക്തമാകും എന്ന് തിരിച്ചറിയാൻ പിണറായി വിജയൻ ഗണകശാസ്ത്രമൊന്നും പഠിക്കണമെന്നില്ല. ഒഡീസ എന്ന പട്ടിണി പാവങ്ങളുടെ സംസ്ഥാനം എങ്ങനെയാണോ രോഗത്തെ തടഞ്ഞത് അതുപോലെ തടയാൻ പിണറായി വിജയന്റെ വിദ്യാഭ്യാസപരമായ അവസ്ഥ തടസമാണ് എന്ന് ഞാൻ കരുതുന്നില്ല.

അധികം പ്രവാസികൾ ഒഡീഷയിൽ ഇല്ലാതിരുന്നിട്ടും. ആ നാട്ടിലേക്ക് ജോലി തേടി പോയിരിക്കുന്ന ലക്ഷങ്ങൾ അവിടേക്ക് മടങ്ങി വരുമെന്ന് തിരിച്ചറിഞ്ഞ് അവരുടെ കണക്കുണ്ടാക്കുകയും, അവരെ സുരക്ഷിതമായി നാട്ടിലെത്തി ക്വാറന്റൈൻ ചെയ്യിപ്പിക്കുയും ചെയ്താണ് ആ സംസ്ഥാനം സമസ്ഥ മേഖലകളിലും പിന്നിലായിട്ടും കൊറോണയെ തടഞ്ഞത്. എന്നാൽ ഞങ്ങളിവിടെ രണ്ട് ലക്ഷത്തോളം മുറികളൊരുക്കി കാത്തിരിക്കുന്നു എന്ന് പറഞ്ഞതല്ലാതെ 50,000 മുറികൾ പോലും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഈ സർക്കാർ നടത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP