Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പേരു പറഞ്ഞ് വിളയാടാൻ ആരാടോ ഇമ്രാനെ തനിക്കു അവകാശം നൽകിയത്? മര്യാദക്ക് കക്കൂസ് പോലുമില്ലാത്ത സ്ത്രീകളെ കണ്ടാൽ ഹാലിളകുന്ന തന്റെ നാട്ടിൽ മതി ഈ വീരവാദം; ഈ രാജ്യത്തു കരുത്തുള്ള ഒരു ഭരണകൂടം ഉണ്ടെന്ന് മറക്കരുത്; കയ്യിലിരിക്കുന്ന കാശ്മീർ കൂടി കൈവിടുമെന്നു കരുതി ഇമ്രാൻഖാൻ നിലവിളിക്കുമ്പോൾ

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പേരു പറഞ്ഞ് വിളയാടാൻ ആരാടോ ഇമ്രാനെ തനിക്കു അവകാശം നൽകിയത്? മര്യാദക്ക് കക്കൂസ് പോലുമില്ലാത്ത സ്ത്രീകളെ കണ്ടാൽ ഹാലിളകുന്ന തന്റെ നാട്ടിൽ മതി ഈ വീരവാദം; ഈ രാജ്യത്തു കരുത്തുള്ള ഒരു ഭരണകൂടം ഉണ്ടെന്ന് മറക്കരുത്; കയ്യിലിരിക്കുന്ന കാശ്മീർ കൂടി കൈവിടുമെന്നു കരുതി ഇമ്രാൻഖാൻ നിലവിളിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് സമനില തെറ്റിയിരിക്കുകയാണ്. ഒരു ഇലപോലും അനങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ കൈവശമുള്ള കശ്മീരിന്റെ സമ്പൂർണ്ണമായ ആധിപത്യം ഉറപ്പിച്ച ഇന്ത്യൻ ഭരണകൂടം ഇപ്പോൾ കണ്ണുവെച്ചിരിക്കുന്നത് ഇന്ത്യയുടേതെന്ന് ഇന്ത്യ നിയമപരമായി വിശ്വസിക്കുന്ന പാക്കിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂപ്രദേശത്തെ കുറിച്ചാണ് എന്ന് ഉറപ്പായതോടുകൂടി, ആരും അവരുടെ കണ്ണുനീരിന് നേരെ തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതോട് കൂടി സമനില തെറ്റിയവനെ പോലെ അലറിവിളിക്കുകയാണ് പാക് പ്രധാനമന്ത്രി. ഇന്ന് ഒരു ട്വിറ്ററിലൂടെ ഇമ്രാൻഖാൻ പറഞ്ഞത് ഇന്ത്യ ഒരു ഹിറ്റ്‌ലർ അധിനിവേശത്തിന്റെ പാതയിലാണ്, ഇന്ത്യ ഭരിക്കുന്നത് ഒരു ഫാസിസ്റ്റ് - നാസിസ്റ്റ് സർക്കാരാണ്. ആർ എസ് എസിന്റെയും ഹിന്ദു ഭരണകൂടത്തിന്റെയും ചരിത്രമറിയാൻ ഗൂഗിൾ ചെയ്യുക. അവിടെയും ഇമ്രാൻഖാന്റെ സാഹിത്യം അവസാനിച്ചില്ല. പാക്കിസ്ഥാന്റെയും ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെയും സുരക്ഷിതത്വം ഈ ഭരണകൂടം ഇല്ലാതാക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു പിന്തുണയും അവർക്ക് ലോകരാഷ്ട്രങ്ങളിൽ നിന്ന് ലഭിക്കാതെ പോയപ്പോൾ, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ അവർ കൈനീട്ടി നിന്ന് നിലവിളിച്ചെങ്കിലും തിരിഞ്ഞ് നോക്കാതെ വന്നപ്പോൾ തങ്ങളുടെ കൈവശമിരിക്കുന്ന ഭൂപ്രദേശം കൂടി ഉടൻ നഷ്ടമായേക്കും എന്നും ഒന്ന് പ്രതികരിക്കാൻ പോലും സാധിക്കുകയില്ല എന്നും തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ ഇച്ഛാഭംഗമാണ്. ഇന്ത്യ ജനാധിപത്യത്തിലും രാജ്യാന്തര മര്യാദകളിലും വിശ്വസിച്ചിരുന്നതുകൊണ്ട് നമ്മുടേത് മാത്രമായ ഭുപ്രദേശത്തിന് പോലും സ്വയംഭരണാവകാശം കൊടുത്തപ്പോൾ അവിടേക്ക് പാക്കിസ്ഥാന്റെ പട്ടാളക്കാർ പരിശീലനം കൊടുത്തയച്ച ഭീകരവാദികൾ ഇതുവരെ സൃഷ്ടിച്ച കലാപങ്ങൾക്ക് അറുതിയുണ്ടായിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ ഭാഗമാക്കി അടിയന്തിരമായി ഇന്ത്യ കശ്മീരിനെ മാറ്റിയപ്പോൾ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല.

രണ്ടാഴ്‌ച്ചക്ക് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ പോലും ധൈര്യത്തോടെ തെരുവിലിറങ്ങി ഒരു മുദ്രാവാക്യം വിളിക്കാൻ പോലും അവിടുത്തെ വിഘടനവാദികൾക്ക് കഴിയുന്നില്ല. ഇന്ത്യയെ തകർക്കാൻ ക്വട്ടേഷൻ എടുത്ത് ഇന്ത്യയുടെ ഭുപ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന വിഘടനവാദികളും ഭീകരവാദികളും പാക്കിസ്ഥാന്റെ പിന്തുണ കൊണ്ടൊന്നും ഒന്നും ഇന്ത്യക്കെതിരെ ചെയ്യാൻ കഴിയില്ലെന്നും സമ്പൂർണ്ണമായ നിയന്ത്രണം ഇന്ത്യ കൈവശപ്പെടുത്തി എന്നും തിരിച്ചറിഞ്ഞിരിക്കുന്നു. അപ്പോൾ പാക്കിസ്ഥാന് ഒരു തലവേദനയുണ്ട്. ഭീകരവാദം നടത്തി ശീലിച്ച് ഭീകരവാദികളായി ജീവിച്ചിരിക്കുന്നവർക്ക് വെറുതെ ഒരുപാട് നാൾ മാളത്തിൽ ഇരിക്കാൻ കഴിയുകയില്ല. ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ ഒരിടത്തും പൊങ്ങാനുള്ള ധൈര്യവും അവർക്കില്ല. അപ്പോൾ സ്വാഭാവികമായും കശ്മീർ കലാപകാരികളുടെ ഒളിത്താവളവും ഇടത്താവളവുമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂപ്രദേശത്തേക്ക് അവർ മാറും. ഇത് വളരെ കൃത്യമായ ഒരു മുന്നറിയിപ്പായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP