Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയെ ഞങ്ങൾക്ക് ഇഷ്ടമായതുകൊണ്ട് മമ്മൂട്ടി പറയുന്നത് ഞങ്ങൾ ചെയ്യും; അതുകൊണ്ടാണല്ലോ മമ്മൂട്ടി പറയുന്ന പരസ്യങ്ങളും ഞങ്ങൾ വിശ്വസിക്കുന്നത്; ജ്യൂഡ് ആന്റണിയുടെ വൈകിയുള്ള രംഗപ്രവേശം ദുരുദ്ദേശപരം; പാർവതിയെ തളർത്താതിരിക്കാൻ മമ്മൂക്ക തന്നെ രംഗത്തിറങ്ങണം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

മമ്മൂട്ടിയെ ഞങ്ങൾക്ക് ഇഷ്ടമായതുകൊണ്ട് മമ്മൂട്ടി പറയുന്നത് ഞങ്ങൾ ചെയ്യും; അതുകൊണ്ടാണല്ലോ മമ്മൂട്ടി പറയുന്ന പരസ്യങ്ങളും ഞങ്ങൾ വിശ്വസിക്കുന്നത്; ജ്യൂഡ് ആന്റണിയുടെ വൈകിയുള്ള രംഗപ്രവേശം ദുരുദ്ദേശപരം; പാർവതിയെ തളർത്താതിരിക്കാൻ മമ്മൂക്ക തന്നെ രംഗത്തിറങ്ങണം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കസബ സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ മമ്മൂട്ടി ആരാധകർ തെറിവിളിയുമായാണ് നടി പാർവതിയെ നേരിട്ടിത്. ഫെമിനിച്ചി.. എന്ന ടാഗ് ചാർത്തി അവരെ ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അധിക്ഷേപിക്കുകയായിരുന്നു ഫാൻസുകാർ. മലയാളം സിനിമാ രംഗത്ത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയ ആയ നടിയെ അധിക്ഷേപിക്കുമ്പോൾ താരസിംഹസനങ്ങളിലെ മൗനവും ശ്രദ്ദേയമാകുകയാണ്. നടൻ മമ്മൂട്ടി ഒരു വാക്കുപറഞ്ഞാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്‌നം. എങ്കിലും അദ്ദേഹത്തിന്റെ മൗനവും ചർച്ചയാകുകയും ഇപ്പോൾ.

മമ്മൂട്ടി ഒരു അതുല്യ നടൻ ആണ്. അരനൂറ്റാണ്ടോളം നായകനായി സിനിമയിൽ തുടരാൻ ലോക ഭാഷയിൽ മമ്മൂട്ടിക്കല്ലാതെ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടാവുമോ? കൊച്ചുമക്കളാകാൻ പ്രായമുള്ള നടിമാർക്കൊപ്പം ഇപ്പോഴും നായകനാകനാവാനുള്ള ആ ഭാഗ്യം ആരുടെയും ധാനമല്ല. പ്രതിഭകൊണ്ടും ശാരീരിക സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതുകൊണ്ടും നേടിയതാണ്. ഒരു സംശയവു വേണ്ട.

അതുകൊണ്ട് സ്വഭാവികമായി ഉണ്ടായതാണ് മമ്മൂട്ടിയുടെ ആരാധകവൃന്ദം. മമ്മൂട്ടിയെ ഒന്നു ചെറുതായി നോവിച്ചാൽ ആരാധകർ രംഗത്തിറങ്ങുക സ്വാഭാവികം. അതുകൊണ്ടാണ് പാർവതി നല്ല ഉദ്ദേശത്തോടെ പറഞ്ഞതെങ്കിലും മമ്മൂട്ടിയുടെ കസബയിലെ സംഭാഷണത്തെ കുറിച്ചുള്ള അഭിപ്രായം ഇത്രയേറെ വിവാദമായി മാറിയത്. നടിയെ തെറി വിളിച്ച ആരാധകരോട് പിണങ്ങിയിട്ടു കാര്യമില്ല, അതവരുടെ കടമയാണ്. എന്നാൽ ജ്യൂഡ് ആന്റണിയെ പോലൊരു ചെറുപ്പക്കാരൻ എന്തിനാണ് ഈ വൈകിയ വേളയിൽ ഇങ്ങനെ ഒരു വിവാദവുമായി രംഗത്ത് ഇറങ്ങിയത്. സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും പ്രതിഭ തെളിയിച്ച ഈ പയ്യൻ ഇങ്ങനെ ഒരു നടിയെ അപമാനിക്കാമോ? ഒരാൾ തന്റെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കാട്ടിൽ നിന്നും കൊണ്ടുവന്ന സർക്കസ് കൂടാരത്തിൽ ഇട്ട കുരങ്ങിനോട് ഉപമിക്കുന്നത് മര്യാദകേടല്ലേ. ആ മര്യാദകേടിനുള്ള ഏറ്റവും മികച്ച മറുപടി തന്നെയാണ് നടി നൽകിയത്.

ഇനിയെങ്കിലും ഈ വിവാദം ഇങ്ങനെ തുടരാൻ അനുവദിക്കരുത്. പാർവതി പറഞ്ഞത് മമ്മൂട്ടിയെ അവഹേളിക്കാൻ വേണ്ടിയായിരുന്നില്ല. പാർവതിയുടെ വാക്കുകൾ നടനോടുള്ള ആദരവ് നിലനിർത്തി തന്നെ ആയിരുന്നു. അതുല്യനടൻ എന്നു വിശേഷിപ്പിച്ചാണ് പാർവതി ചെറിയ വിമർശനം നടത്തിയത്. ആ വിമർശനം ആവട്ടെ ശരിയാണ് താനും. പെട്ടെന്നൊരു സുപ്രഭാതത്തിൽ അഭിപ്രായം പറയുക ആയിരുന്നില്ല. സിനിമ ഇഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടായ്മയിൽ അഭിപ്രായം പറയുക ആയിരുന്നു ചെയ്തത്.

അതുകൊണ്ടുതന്നെ ആരാധകരുടെ താളംവിട്ടുനടക്കുന്ന ഈ വ്യക്തിഹത്യ നിയന്ത്രിക്കേണ്ട സമയമായി. നടിയുടെ ഉദ്ദേശ ശുദ്ധിയെ അംഗീകരിച്ചുകൊണ്ട് മമ്മൂട്ടി തന്നെ രംഗത്ത് വരണം. വിമർശിക്കാനുള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ട് എന്നു മമ്മൂട്ടി തന്നെ തെളിയിക്കണം. ഒന്നും മിണ്ടാതെ എല്ലാം സഹിക്കുന്ന സിനിമ ലോകത്തെ സ്ത്രീകൾക്ക് അഭിപ്രായം തന്റേടത്തോടെ പറയാനുള്ള അവസരം മമ്മൂട്ടി തന്നെ ഉണ്ടാക്കി നൽകണം.

ആരാധകരോടും സിനിമക്കാരോടും പല്ലു കുത്തി മണപ്പിക്കുന്നത് നിർത്താൻ മമ്മൂട്ടി തന്നെ ആവശ്യപ്പെടണം. സിനിമയിൽ നിന്നും പാർവതിയെ ഇനി അകറ്റി നികർത്തപ്പെടാനുള്ള സാഹചര്യം ഉണ്ടാകാതെ നോക്കണം. മമ്മൂട്ടിയുടെ നായിക ആയി തന്നെ പാർവതിയെ കൊണ്ടുവന്നു വേണം മറുപടി നൽകാൻ. എങ്കിലെ മമ്മൂട്ടിയുടെ മഹത്വം സ്മരിക്കപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP