Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇസ്ലാമിക തീവ്രവാദം അടിവേരുറപ്പിച്ചു എന്ന കാര്യം ഇനിയെങ്കിലും തുറന്ന് സമ്മതിക്കേണ്ടതല്ലേ?ചെങ്കൊടിയുടെ തണലിൽ അവർ ഇരവാദം ഉയർത്തി നമുക്കിടയിൽ തകർത്താടുമ്പോൾ ഒന്ന് പ്രതികരിക്കാൻ പോലും കഴിയാത്ത വിധം നാം എങ്ങനെ നിശബ്ദരായി?സംഘിവിളിപ്പേടിയിൽ എല്ലാവരും ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ സംഭവിക്കുന്നതിന്റെ തുടക്കമാണ് വെടിയേറ്റു മരിച്ച ആ പൊലീസുകാരൻ..

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇസ്ലാമിക തീവ്രവാദം അടിവേരുറപ്പിച്ചു എന്ന കാര്യം ഇനിയെങ്കിലും തുറന്ന് സമ്മതിക്കേണ്ടതല്ലേ?ചെങ്കൊടിയുടെ തണലിൽ അവർ ഇരവാദം ഉയർത്തി നമുക്കിടയിൽ തകർത്താടുമ്പോൾ ഒന്ന് പ്രതികരിക്കാൻ പോലും കഴിയാത്ത വിധം നാം എങ്ങനെ നിശബ്ദരായി?സംഘിവിളിപ്പേടിയിൽ എല്ലാവരും ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ സംഭവിക്കുന്നതിന്റെ തുടക്കമാണ് വെടിയേറ്റു മരിച്ച ആ പൊലീസുകാരൻ..

മറുനാടൻ ഡെസ്‌ക്‌

കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റിൽ വെടിയേറ്റുമരിച്ച വിൽസൺ എന്ന സബ്ഇൻസ്‌പെക്ടർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെടുന്ന ഒരു സാധാരണ ഉദ്യോഗസ്ഥനല്ല. അതിനപ്പുറം വിൽസണെ വെടിവെച്ച് കൊന്ന തൗഫീക്കും ഷമീമും സാധാരണ ക്രിമിനലുകളുമല്ല. നമ്മുടെ ഈ കൊച്ചുകേരളത്തെ പിടിച്ച് വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന മത ഭീകരതയുടെ അടയാളങ്ങളാണ്. ഇസ്ലാമിക ഭീകരത എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും നെറ്റി ചുള്ളിഞ്ഞെന്ന് വരാം. ഇസ്ലാമിന്റെ പേരിൽ ഭീകരപ്രവർത്തനം നടത്തുന്നത് ഇസ്ലാമിക ഭീകരത തന്നെയാണ്. ഇതേവാക്കുകൊണ്ട് ഹിന്ദുവിന്റെ പേരിൽ ഭീകരപ്രവർത്തനം നടത്തുന്നവരെ ഹിന്ദു ഭീകരർ എന്ന് വിളിക്കാനും മടിയില്ല എന്നറിയിക്കട്ടെ.

നമ്മുടെ കൊച്ചുകേരളമടങ്ങുന്ന ദക്ഷിണേന്ത്യ നിർഭാഗ്യവശാൽ ഇസ്ലാമിക തീവ്രവാദത്തിന്റെ വിളഭൂമിയായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിൽസൺ എന്ന രക്തസാക്ഷി. ദക്ഷിണേന്ത്യയിലെ പലയിടങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും സ്ലീപ്പർ സെല്ലുകൾ രൂപീകരിച്ചുകൊണ്ട് ഏത് നിമിഷവും ഇന്ത്യാമഹാരാജ്യത്തെ അസ്ഥിരത ഉണ്ടാക്കുന്നതിന് വേണ്ടി അക്രമം അഴിച്ചുവിടാൻ ഒരുങ്ങുകയും ചെയ്യുന്ന ഒരുസംഘം രാജ്യദ്രോഹികളായ മതഭീകരവാദികളുടെ കൈകളിലെ ഇരയായി പോയി വിൽസൺ എന്ന പാവപ്പെട്ട പൊലീസുകാരൻ എന്ന് മാത്രം. വിൽസൺ ചെയ്ത കുറ്റം എന്താണ്?

പൊലീസുകാരൻ എന്ന തന്റെ ദൗത്യത്തിന്റെ ഭാഗമായി മതഭീകരതയുടെയും ഭീകരാന്തരീക്ഷത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ കണ്ടെത്തുകയും അവർക്കെതിരെ നടപടി എടുക്കുകയും ചെയ്ത സംഘത്തിന്റെ ഭാഗമായിപ്പോയി. ഒടുവിൽ, പരസ്യമായെത്തി മറ്റുള്ളവരുടെ മുമ്പിൽവെച്ച് നെഞ്ചിലേക്കും തലയിലേക്കും നിറയൊഴിച്ചിട്ട് അവർ സാവകാശം നടന്നുപോയി. ആ സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നത് യാതൊരു തരത്തിലുള്ള പരിഭവമോ പരിഭ്രാന്തിയോ ആ ക്രിമിനലുകളുടെ മുഖത്ത് ഉണ്ടായിരുന്നില്ല എന്നതാണ്. അതായത്, ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നതിനും ഏത് നിമിഷവും തോക്കെടുത്ത് നിരപരാധികളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്നതിനും ഒരുങ്ങിത്തന്നെ ദക്ഷിണേന്ത്യയിലെ പലയിടങ്ങളിൽ ഭീകരവാദികൾ അവരുടെ ഉളുപ്പം ചളിപ്പും മാറ്റിവെച്ച് യന്ത്രത്തോക്കുമായി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന തരത്തിലേക്ക് നമ്മുടെ നാട് മാറിപ്പോയിരിക്കുന്നു എന്നർത്ഥം.

എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയെ ഈ മതഭീകരവാദികൾ ഒരു ആശ്രയ കേന്ദ്രമായി കരുതുന്നത്. സംഘപരിവാർ ഭീകരത, സംഘപരിവാർ ഭീഷണി എന്നൊക്കെ പറഞ്ഞ് നമ്മൾ ബഹളം വെക്കുന്നവർ വടക്കേ ഇന്ത്യ ഭരിക്കുന്നിടങ്ങളിൽ ഇത്തരക്കാർക്ക് മുമ്പോട്ട് പോകാൻ കഴിയുന്നില്ല. ഇസ്ലാമാഫോബിയയുടെ പേരിൽ ഇരവാദം ഉയർത്തിക്കൊണ്ട് ഇത്തരം ഭീകരവാദികൾ ചെങ്കൊടികളുടേതടക്കമുള്ള തണലുകളിൽ ഒളിച്ചിരുന്നുകൊണ്ട് നമ്മുടെ നാടിനെതിരെ ഇപ്പോൾ ഒളിപ്പോര് നടത്തുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP