Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

സൗദിയും പാക്കിസ്ഥാനും അടങ്ങിയ രാജ്യങ്ങൾ സ്ത്രീകൾക്ക് പുല്ലു വില പോലും കൽപ്പിക്കാത്തത് കാണാൻ കണ്ണില്ല; മറ്റു മതങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രാജ്യങ്ങളോട് ചോദിക്കാൻ നട്ടെല്ലില്ല; ഫലസ്തീനെ കാർന്നു തിന്നുന്ന ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ നിലപാട് എടുക്കാൻ നട്ടെല്ലില്ല;എന്നിട്ടും ഇന്ത്യയുടെ പൗരത്വ നിയമത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നു; എന്തൊരു പ്രഹസനമാണ് ഈ ഐക്യരാഷ്ട്ര സഭ

സൗദിയും പാക്കിസ്ഥാനും അടങ്ങിയ രാജ്യങ്ങൾ സ്ത്രീകൾക്ക് പുല്ലു വില പോലും കൽപ്പിക്കാത്തത് കാണാൻ കണ്ണില്ല; മറ്റു മതങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രാജ്യങ്ങളോട് ചോദിക്കാൻ നട്ടെല്ലില്ല; ഫലസ്തീനെ കാർന്നു തിന്നുന്ന ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ നിലപാട് എടുക്കാൻ നട്ടെല്ലില്ല;എന്നിട്ടും ഇന്ത്യയുടെ പൗരത്വ നിയമത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നു; എന്തൊരു പ്രഹസനമാണ് ഈ ഐക്യരാഷ്ട്ര സഭ

മറുനാടൻ ഡെസ്‌ക്‌

ലോകത്തെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും യുദ്ധത്തിലേക്ക് നീങ്ങുന്ന തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നതിനും ലോകരാജ്യങ്ങൾ പരസ്പരം സഹകരിച്ച് കൊണ്ട് ഒരുമിച്ച് വളരുന്നതിനും വേണ്ടി പതിറ്റാണ്ടുകൾക്ക് മുമ്പ് രൂപീകരിച്ച സംഘടനയാണ് ഐക്യരാഷ്ട്ര സഭ. എല്ലാ രാജ്യങ്ങളും ഒരുമിച്ച് നൽകിയ പ്രത്യേകമായ അധികാരം ഉപയോഗിച്ച് എല്ലാ രാജ്യങ്ങളുടെയും മേൽ ചില അവകാശങ്ങൾ ഈ സംഘടനക്കുണ്ട്. നിർഭാഗ്യവശാൽ, അമേരിക്കയും ചൈനയും അടങ്ങുന്ന ലോകത്തെ ശക്തമായ ചില രാജ്യങ്ങൾക്ക് വീറ്റോ പവർ നൽകിയതുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ യഥാർത്ഥ ലക്ഷ്യം ഒരിക്കലും സാധിച്ചിട്ടില്ല എന്നതാണ് സത്യം.

അമേരിക്കക്കും റഷ്യക്കും ചൈനക്കും ഒക്കെ അവർക്ക് ഇഷ്ടമുള്ളത് മറ്റ് രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയുമ്പോൾ ഐക്യരാഷ്ട്ര സഭ കയ്യുംകെട്ടി നോക്കിനിൽക്കുക മാത്രമാണ് ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായുണ്ടായ ഒരുപാട് ചെറിയ സംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് യുഎൻ മനുഷ്യാവകാശ സംഘടന. മനുഷ്യാവകാശ സംഘടനകൾ പാസാക്കുന്ന പ്രമേയങ്ങൾ പോലും നടപ്പിലാക്കേണ്ട ധാർമ്മികമായ ബാധ്യത ഓരോ രാജ്യങ്ങൾക്കുമുണ്ട്. ഇന്ത്യ എക്കാലത്തും ഇത്തരം ധാർമ്മികവും നിയമപരവുമായ അന്താരാഷ്ട്ര നിയമങ്ങളോട് അനുകൂലമല്ലാത്ത നിലപാട് എടുത്തിട്ടില്ല. എന്നാൽ, ഇപ്പോൾ തികച്ചും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമായ ഒരു നിയമനിർമ്മാണത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന ഇടപെടുകയാണ്.

ലോകത്തെ അനേകം ശക്തരായ രാജ്യങ്ങളിൽ അധാർമ്മികമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാൻ കഴിയാത്ത ഈ സംഘടന ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെ നിലപാടെടുക്കുകയും അതിന്റെ പേരിൽ നിയമവിരുദ്ധമായി ഇന്ത്യൻ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യുന്നത് അപലപിക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങളിൽ സാധാരണക്കാർക്ക് പോലും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ സ്ത്രീകൾക്ക് പോലും അവകാശങ്ങൽ ഒട്ടുമില്ല. ഈ അടുത്തകാലത്ത് മാത്രമാണ് സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള അവകാശം നൽകിയത്.

പുരുഷന്റെ അകമ്പടിയോടെ അല്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിനോ സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിനോ ആ രാജ്യത്ത് അവകാശം ഉണ്ടായിരുന്നില്ല. ഇന്നും മറ്റൊരു മതത്തിന്റെ ഗ്രന്ഥങ്ങൾ പോലും സൗദി അറേബ്യയിൽ നിയമപരമായി നിരോധിച്ചിരിക്കുകയാണ്. എന്തിനേറെ സൗദിയെ കുറിച്ച് പറയുന്നു. പാക്കിസ്ഥാൻ അടങ്ങിയ അനേകം രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ നടക്കുന്നത് വലിയ വിവേചനമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP