Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുജിസി അന്വേഷണത്തിന് സമാധാനം പറയുമ്പോൾ ദീപ ടീച്ചർ ഇതുവരെ പറഞ്ഞ നുണകൾ എണ്ണി പറഞ്ഞ് കൂടി മാപ്പ് പറയണം; എഴുത്തുകാരിയെന്ന വ്യാജേന നിരന്തരം നുണകൾ ഒഴിച്ച് കൊടുത്ത് കേരളീയ സാംസ്‌കാരിക ഇടത്തെ മലിനപ്പെടുത്തുന്നതിന് മാപ്പ് പറയേണ്ട ചുമതലയും ദീപയ്ക്കുണ്ട്; ഒപ്പം ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ദേവസ്വം ബോർഡിലെ അദ്ധ്യാപിക പണി എങ്ങനെ തരപ്പെടുത്തിയെന്ന് കൂടി വ്യക്തമാക്കട്ടെ

യുജിസി അന്വേഷണത്തിന് സമാധാനം പറയുമ്പോൾ ദീപ ടീച്ചർ ഇതുവരെ പറഞ്ഞ നുണകൾ എണ്ണി പറഞ്ഞ് കൂടി മാപ്പ് പറയണം; എഴുത്തുകാരിയെന്ന വ്യാജേന നിരന്തരം നുണകൾ ഒഴിച്ച് കൊടുത്ത് കേരളീയ സാംസ്‌കാരിക ഇടത്തെ മലിനപ്പെടുത്തുന്നതിന് മാപ്പ് പറയേണ്ട ചുമതലയും ദീപയ്ക്കുണ്ട്; ഒപ്പം ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ദേവസ്വം ബോർഡിലെ അദ്ധ്യാപിക പണി എങ്ങനെ തരപ്പെടുത്തിയെന്ന് കൂടി വ്യക്തമാക്കട്ടെ

മറുനാടൻ ഡെസ്‌ക്‌

തുശ്ശൂർ കേരള വർമ്മ കോളജ് അദ്ധ്യാപികയും ഇടതു സാംസ്‌കാരിക നായികയുമായ ദീപാ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാ നിശാന്ത് കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആരോപണത്തെ ഗൗരവപൂർവം എടുത്ത യുജിസി അതിൽ വിശദീകരണം ചോദിച്ചുകൊണ്ട് കോളജ് മാനേജ്‌മെന്റിന് എഴുതിയിരിക്കുന്നു. ദേവസ്വം ബോർഡ് എന്നത് സർക്കാരിന്റെ ഒരു അഭ്യാസമായതിനാൽ ഒരുപക്ഷേ വെള്ളപൂശിക്കൊണ്ട് സർക്കാർ റിപ്പോർട്ട് കൊടുത്തെന്ന് വരാം. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടുന്ന കാര്യത്തിൽ ദീപാ നിശാന്ത് ബഹുമിടുക്കിയായതിനാൽ ഒരിക്കൽകൂടി വ്യാജ മാപ്പുമായി രംഗത്ത് വന്നു എന്നും വരാം. എന്നാൽ, ഇത്രയും നാണംകെട്ട ഒരു മോഷണ വിവാദമുണ്ടായിട്ടും താൻ ഈ നാട്ടിലെ സാംസ്‌കാരികതയുടെ അടയാളവും പ്രതികരണത്തിന്റെ രാജ്ഞിയുമാണ് എന്നുള്ള കപടനാട്യം കാണിക്കുന്ന ദീപടീച്ചർ ഇനിയെങ്കിലും കേരളീയ സമൂഹത്തോട് തന്റെ വിവരക്കേടിനും അറിവില്ലായ്മക്കും മണ്ടത്തരങ്ങൾക്കും നുണകൾക്കും വ്യക്തിഹത്യകൾക്കും ക്ഷമ പറയേണ്ടിയിരിക്കുന്നു.

 

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രീചിത്രൻ എന്ന ടീച്ചറിന്റെ പ്രത്യേക സുഹൃത്ത് എഴുതിക്കൊടുത്തത് ഫേസ്‌ബുക്കിൽ പോസ്‌ററ് ചെയ്തും ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതെല്ലാം വാരിക്കൂട്ടി പുസ്തകമടിച്ചും ചിരിക്കുന്ന ഒരു മുഖത്തിന്റെ അകമ്പടിയോടുകൂടി ഇത്രനാൾ പുസ്തകമാക്കി സാംസ്‌കാരിക നായികയായി എഴുത്തുകാരിയായി വിലസിയിരുന്ന ടീച്ചർ ഇപ്പോൾ വെറും നാലാംകിട ഇടതു സൈബർ ഗുണ്ടകളെപോലെ മാത്രം പ്രതികരിക്കുന്നെങ്കിൽ അതിനർത്ഥം ടീച്ചറിന് എഴുതിക്കൊടുത്തുകൊണ്ടിരുന്ന ശ്രീചിത്രൻ ഇപ്പോൾ എഴുതുന്നില്ല എന്നും അങ്ങനെ എഴുതാൻ ആളില്ലാത്തതു കൊണ്ട് സാംസ്‌കാരിക നായികയാവാൻ പറ്റുന്നില്ല എന്നുമാണ്.

അതായത്, ദീപാ നിശാന്ത് എന്ന കോളജ് അദ്ധ്യാപിക, ഇടതു സഹയാത്രികയും എഴുത്തുകാരിയുമായിരുന്ന ദീപടീച്ചർ വെറും വട്ടപ്പൂജ്യം ആയിരുന്നു എന്നർത്ഥം. ഒരു കവിത മാത്രമല്ല, അനേകം കൃതികൾ മോഷ്ടിച്ചതാണ് എന്ന് പിന്നീട് തെളിഞ്ഞതാണ്. അങ്ങനെ മോഷ്ടിച്ചവയെല്ലാം സ്വന്തമാക്കി മാറ്റുകയും വേറൊരാളെ കൊണ്ട് എഴുതി പേരെടുക്കുകയും ചെയ്ത ടീച്ചറിന് പേരുദോഷം വന്നതോടുകൂടി എഴുതാൻ പോലും കഴിയാത്ത സാഹചര്യം വന്നപ്പോൾ തന്റെ ആരാധകരായി താൻ സ്വരുക്കൂട്ടിയിരിക്കുന്ന സൈബർ ഗുണ്ടകളെ ഒപ്പം നിർത്തുന്നതിനു വേണ്ടി വെറും മൂന്നാംകിട സൈബർ ഗുണ്ടയുടെ വേഷത്തിൽ അഴിഞ്ഞാടുകയാണ് ടീച്ചർ ഇപ്പോൾ.

ഈ ലേഖകനെതിരെ മാത്രമല്ല, മാനംമര്യാദയായി ജീവിക്കുന്ന അനേകം മനുഷ്യർക്കെതിരെയും ടീച്ചർ നിരന്തരം സൈബർ ആക്രമണം നടത്തുന്നു. എന്നിട്ട് ഒരുളുപ്പും ലജ്ജയുമില്ലാതെ താൻ സൈബർ ആക്രമണത്തിന് ഇരയാകുന്നു എന്ന് പറയുന്നു. അതുകൊണ്ട് ടീച്ചർ യുജിസി അന്വേഷിക്കുന്ന മോഷണക്കേസിൽ മാത്രം പ്രതിയായാൽ പോര. ടീച്ചർ നടത്തിയിട്ടുള്ള എല്ലാ മോഷണക്കേസിലും പ്രതിചേർക്കപ്പെടണം. പോരാ, ടീച്ചർ ഇതുവരെ പറഞ്ഞ നുണകളൊക്കെ എണ്ണിയെണ്ണി അവയൊക്കെ നുണകളായിരുന്നു എന്ന് സമ്മതിക്കണം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP