Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിഡ്ഢികളേ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഏതെങ്കിലും എസ്എഫ്ഐ ക്യാമ്പസിൽ അഡ്‌മിഷൻ എടുക്കുകയാണ് ;എസ്എഫ്ഐ നേതാവുകൂടിയായാൽ ചുളുവിൽ നിങ്ങൾക്ക് ബിരുദം നേടാം; പിന്നെ മുൻകൂർ കിട്ടുന്ന പിഎസ് സി ചോദ്യ പേപ്പർ നോക്കി പരീക്ഷ എഴുതി സർക്കാർ ഉദ്യോഗം നേടാം; സർക്കാർ ഉദ്യോഗം കിട്ടാൻ എസ്എഫ്ഐക്കാരാവേണ്ടത് ഇങ്ങനെ..

കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിഡ്ഢികളേ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഏതെങ്കിലും എസ്എഫ്ഐ ക്യാമ്പസിൽ അഡ്‌മിഷൻ എടുക്കുകയാണ് ;എസ്എഫ്ഐ നേതാവുകൂടിയായാൽ ചുളുവിൽ നിങ്ങൾക്ക് ബിരുദം നേടാം; പിന്നെ മുൻകൂർ കിട്ടുന്ന പിഎസ് സി ചോദ്യ പേപ്പർ നോക്കി പരീക്ഷ എഴുതി സർക്കാർ ഉദ്യോഗം നേടാം; സർക്കാർ  ഉദ്യോഗം കിട്ടാൻ എസ്എഫ്ഐക്കാരാവേണ്ടത് ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

കാമ്പസുകളിൽ കത്തിക്കുത്തും കൊലപാതകവും ഒന്നും മലയാളികളെ ഞെട്ടിക്കേണ്ടതല്ല. കാരണം ഇതൊക്കെ മലയാളികൾ അവന്റെ ജന്മകാലം മുതൽ കാണുന്നതും കേൾക്കുന്നതുമാണ്. ഒരുപക്ഷേ കാമ്പസുകളിലെ കൊലപാതകങ്ങളുടെയും കത്തിക്കുത്തിന്റെയും വാർത്തകൾ ഇപ്പോൾ കുറവാണ് എന്ന് പറയുന്നതായിരിക്കും ഉചിതം. എന്നാൽ, യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന ഈ കത്തിക്കുത്ത് ഇത്രയേറെ വിവാദമായത് കത്തി കൊണ്ട് കുത്തിയതും കുത്തേറ്റതും എസ്എഫ്‌ഐക്കാരാണ് എന്നതും യൂണിവേഴ്‌സിറ്റി കാമ്പസിൽ എസ്എഫ്‌ഐക്കല്ലാതെ മറ്റൊരു പാർട്ടിക്കും യാതൊരു സ്വാധീനവും ഇല്ല എന്നതും എസ്എഫ്‌ഐക്കെതിരെ സാധാരണ പ്രവർത്തകർ രംഗത്ത് വന്നു എന്നതും കൊണ്ടാണ്. എന്നാൽ ഈ വിഷയങ്ങൾ അതിനെക്കാളേറെ പ്രധാന്യമുള്ള ചില വിവാദങ്ങളുടെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ്.

 ഒന്ന്, പി.എസ്.സി പരീക്ഷയിൽ എങ്ങനെയാണ് തട്ടിപ്പിലൂടെ ജോലിക്ക് കയറാൻ കഴിയുന്നത് എന്ന ചർച്ച സജീവമായിരിക്കുന്നു. ഈ വിവാദത്തിന് ആഴം കൂട്ടുകയാണ് ഇന്നലെ ശിവരഞ്ജിത്ത് എന്ന ഒന്നാം പ്രതിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയ യൂണിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ ഒപ്പും സീലുമുള്ള ലെറ്റർ പാഡും നൽകുന്ന സൂചന. അതായത്, പി.എസ്.സി പരീക്ഷ മാത്രമല്ല, യൂണിവേഴ്‌സിറ്റി പരീക്ഷകളും പ്രവേശനവും പോലും എസ്എഫ്‌ഐക്കാർ തട്ടിപ്പിലൂടെ നടത്തിക്കൊണ്ടിരിക്കുന്നു എന്നർത്ഥം. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് മഞ്ഞ്മലയുടെ ഒരംശം മാത്രമാണ്. ഈ തട്ടിപ്പിന്റെ ആഴം തിരിച്ചറിയുകയും ഇതനുസരിച്ച് പരിഹാരപ്രക്രിയകൾ ആരംഭിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

രാവും പകലും ഉറക്കമുളച്ച് ടെക്സ്റ്റ് ബുക്കുകൾ പഠിക്കുകയോ ഗൈഡുകൾ വാങ്ങുകയോ ട്യൂഷന് പോകുകയോ പി.എസ്.സി കോച്ചിംഗിന് പോകുകയോ ഒന്നും ചെയ്യേണ്ടതില്ലെന്നും എസ്എഫ്‌ഐക്കാർ നിയന്ത്രിക്കുന്ന ഏതെങ്കിലും ഒരു കോളജിൽ അഡ്‌മിഷൻ എടുക്കുകയും പരീക്ഷ എഴുതുകയും എസ്എഫ്‌ഐയിൽ പ്രവർത്തിക്കുകയും പറ്റിയാൽ നേതാവാകുകയും ചെയ്യുക മാത്രമേ ആവശ്യമുള്ളൂ എന്നുമാണ് ഇത് തെളിയിക്കുന്നത്. അതായത്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജോ കൊച്ചിയിലെ മഹാരാജാസ് കോളേജോ പോലെ കേരളത്തിലെ എസ്എഫ്‌ഐക്കാർക്ക് മാത്രം പ്രവേശനമുള്ള ഏതെങ്കിലും ഒരു കോളജിൽ അഡ്‌മിഷൻ എടുക്കുക. മഹാരാജാസും യൂണിവേഴ്‌സിറ്റി കോളജും പോലെ തന്നെ മികച്ച കോളജ് ആകണം എന്നില്ല. നാട്ടകം ഗവൺമെന്റ് കോളജ് മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഏതെങ്കിലും ഒരു കോളജിൽ കയറിയാലും നിങ്ങളുടെ ജീവിതം സുരക്ഷിതമാകും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP