Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

രണ്ടുനിലക്കെട്ടിടം മാത്രം പണിയാൻ അനുമതിയുള്ള സംരക്ഷിത സ്ഥലമായ കവടിയാറിൽ റോഡിലേക്ക് ചാടി നിൽക്കുന്ന 14 നില കെട്ടിടം പണിയാൻ ഒരുമിച്ചു ചേർന്നത് സിപിഎമ്മും കോൺഗ്രസും ബിജെപിയും; അന്നൊരുത്തൻ പരാതിയുമായി നടന്നിട്ടും എല്ലാം ശരിയാക്കിക്കൊടുത്തു ഉദ്യാഗസ്ഥ-രാഷ്ട്രീയ ലോബി; കള്ളന്മാർ രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ കോടതി ചോദിക്കുന്നത് പിണറായിയുടെ മനസ്സിൽ എന്തെന്ന്? ഹീരാ ബാബു എന്ന അബ്ദുൾ റഷീദിനെ ഇനിയും പിണറായിക്ക് പേടിയോ?

രണ്ടുനിലക്കെട്ടിടം മാത്രം പണിയാൻ അനുമതിയുള്ള സംരക്ഷിത സ്ഥലമായ കവടിയാറിൽ റോഡിലേക്ക് ചാടി നിൽക്കുന്ന 14 നില കെട്ടിടം പണിയാൻ ഒരുമിച്ചു ചേർന്നത് സിപിഎമ്മും കോൺഗ്രസും ബിജെപിയും; അന്നൊരുത്തൻ പരാതിയുമായി നടന്നിട്ടും എല്ലാം ശരിയാക്കിക്കൊടുത്തു ഉദ്യാഗസ്ഥ-രാഷ്ട്രീയ ലോബി; കള്ളന്മാർ രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ കോടതി ചോദിക്കുന്നത് പിണറായിയുടെ മനസ്സിൽ എന്തെന്ന്? ഹീരാ ബാബു എന്ന അബ്ദുൾ റഷീദിനെ ഇനിയും പിണറായിക്ക് പേടിയോ?

മറുനാടൻ ഡെസ്‌ക്‌

ഏതാനും വർഷങ്ങൾ മുൻപ് വരെ തിരുവനന്തപുരം നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രാഞ്ചിയേട്ടനായിരുന്നു ഹീരാ ബാബു എന്നു വിളിക്കപ്പെടുന്ന ഹീരാ അബ്ദുൾ റഷീദ്. ഹീരാ ബാബുവിന് സ്വാധീനമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരോ, ഉദ്യോഗസ്ഥ പ്രഭുക്കളോ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ബിൽഡേഴ്‌സിൽ ഒരാളായി ഹീരാ ബാബു മാറിയത് ഈ ബന്ധങ്ങൾ ഉപയോഗിച്ച് ആയിരുന്നു. ഉന്നതമായ ബന്ധങ്ങൾ ഉള്ളതുകൊണ്ട് ഹീരാ ബാബുവിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മിക്കതും നിയമ വിരുദ്ധമായിരുന്നു. കേരളത്തിലെ മാധ്യമങ്ങളിൽ ധാരാളമായി പരസ്യം കൊടുത്തിരുന്നതുകൊണ്ട് ഈ നിയമ വിരുദ്ധ പ്രക്രിയയെക്കുറിച്ച് പുറംലോകം അറിഞ്ഞേയില്ല.

തിരുവിതാംകൂർ മഹാരാജാവ്, തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളം മുട്ടാതിരിക്കാൻ അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേയ്ക്ക് പണിത പൈപ്പ് ലൈനിന്റെ മുകളിൽ വീട് വയ്ക്കുന്നതിനുള്ള ധൈര്യം ഹീരാ ബാബുവിനുണ്ടായത് അദ്ദേഹം ഇങ്ങനെ ഉന്നത ബന്ധങ്ങളുടെ ഉടമയായതുകൊണ്ടാണ്. രാഷ്ട്രപതിയിൽ നിന്നുപോലും സമ്മാനങ്ങൾ കൈപ്പറ്റുന്ന തരത്തിലുള്ള ഉയർന്ന ബന്ധങ്ങളുടെ ഉടമയായ ഹീരാ ബാബുവിന്റെ നിയമ ലംഘനങ്ങൾ ഏതാനും വർഷങ്ങൾക്കു മുൻപ് മറുനാടൻ മലയാളി പരമ്പര പോലെ പ്രസിദ്ധീകരിച്ചപ്പോൾ ഗുണ്ടാ ഭീഷണിയും നിയമ പോരാട്ടവുമൊക്കെയായിരുന്നു അവരുടെ ആയുധം. എന്നാൽ വക്കീൽ നോട്ടീസുകൾ അയച്ചും, പൊലീസ് സ്റ്റേഷനുകളിൽ പരാതി കൊടുത്തും അവർ തൃപ്തിയടഞ്ഞ് പിന്മാറുകയായിരുന്നു അന്ന്.

പിന്നീട് ഞങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് എന്ന് തെളിഞ്ഞുകൊണ്ട് ഹീരാ ബാബുവിന്റെ കമ്പനിയിൽ മിക്കതും പൂട്ടിപ്പോയി. ഹീരയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ആരും തിരക്കിയില്ല, അന്വേഷിച്ചില്ല. ഹീരയിൽ പണം മുടക്കിയ പലർക്കും പണം നഷ്ടപ്പെട്ടിട്ടും ആരും അതൊരു വാർത്തയാക്കുക പോലും ചെയ്തില്ല. ഹീര നടത്തിയ അഴിമതികളിലെ ഏറ്റവും ഞെട്ടിക്കുന്ന ഒന്ന് തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ കവടിയാർ ജംഗ്ഷനിൽ സകല നിയമങ്ങളും കാറ്റിൽ പറത്തി കെട്ടിയുയർത്തിയ ഒരു കെട്ടിടമാണ്. നിങ്ങൾ ആരെങ്കിലും എന്നെങ്കിലും കവടിയാർ വഴി കടന്നുപോയിട്ടുണ്ടെങ്കിൽ, പേരൂർക്കടയ്ക്ക് പോകുന്ന വഴിൽ കവടിയാർ ജംഗ്ഷനിൽ ഇടതുവശത്ത് റോഡിലേക്ക് തള്ളി നിൽക്കുന്ന ഒരു പതിനാല് നില കെട്ടിടം കാണാം. നിങ്ങൾ ചുറ്റിലും ഒന്നു കണ്ണോടിച്ച് നോക്കുക... അവിടെ മറ്റൊരിടത്തും രണ്ട് നിലയിൽ കൂടിയ മറ്റൊരു കെട്ടിടവുമില്ല.

മ്യൂസിയം മുതൽ വെള്ളയമ്പലം വഴി കവടിയാർ വരെയുള്ള രാജപാത ഹെറിറ്റേജ് സോണായി പ്രഖ്യാപിച്ച് വർഷങ്ങൾക്ക് മുൻപ് രണ്ട് നിലയിൽ കൂടുതലുള്ള വീടുകൾ പണിയുന്നതിന് അനുമതി നിഷേധിച്ചിരിക്കുന്നു. മാത്രമല്ല അവിടെ വീടുകൾ പണിയണമെങ്കിൽ എത്രമാത്രം സ്ഥലം ഉണ്ടോ അതിന്റെ മുപ്പത് ശതമാനം മാത്രമെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടുള്ളു. 70 ശതമാനവും വെറുതെയിടണമെന്നാണ് നിയമം. എന്നാൽ എവിടെ നിന്നോ കുറച്ച് സ്ഥലം ഒപ്പിച്ച് അതിൽ 70 ശതമാനത്തിലും കെട്ടിടം പണിയുകയും രണ്ട് നില എന്നത് മാറ്റി പതിനാല് നില പണിയുകയും ചെയ്ത വീരനാണ് ഹീരാ ബാബു. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്.

ഇൻസ്റ്റന്റ് പൂർണരൂപം വീഡിയോ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP