Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആനവണ്ടിയുടെ അവസാനത്തെ ആണിയടിച്ച് ഹൈക്കോടതി! എം പാനലുകാരെ പിരിച്ചുവിടാനുള്ള പ്രഖ്യാപനം കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കും; പിരിച്ചുവിടപ്പെട്ടവരുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാവാതെയുള്ള ധൃതിപിടിച്ചുള്ള വിധി നിരാശാജനകം; അപ്പീലിനുപോലും സാവകാശം നൽകാതെയും പകരം നിയമനത്തിന് സമയം നൽകാതെയും കെഎസ്ആർടിസിയെ മുടിപ്പിക്കുന്നതിന്റെ പിന്നിൽ സ്വകാര്യബസ് ലോബി തന്നെ

ആനവണ്ടിയുടെ അവസാനത്തെ ആണിയടിച്ച് ഹൈക്കോടതി! എം പാനലുകാരെ പിരിച്ചുവിടാനുള്ള പ്രഖ്യാപനം കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കും; പിരിച്ചുവിടപ്പെട്ടവരുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാവാതെയുള്ള ധൃതിപിടിച്ചുള്ള വിധി നിരാശാജനകം; അപ്പീലിനുപോലും സാവകാശം നൽകാതെയും പകരം നിയമനത്തിന് സമയം നൽകാതെയും കെഎസ്ആർടിസിയെ മുടിപ്പിക്കുന്നതിന്റെ പിന്നിൽ സ്വകാര്യബസ് ലോബി തന്നെ

മറുനാടൻ ഡെസ്‌ക്‌

സർക്കാർ ഉദ്യോഗങ്ങളിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും തുല്യമായ അവകാശം ഉണ്ടാവേണ്ടത് ഭരണഘടനപരമായ അവകാശമാണ്. അതിനെ മറികടക്കാൻ താത്ക്കാലിക ഓഫീസുകളിൽ ജോലിക്ക് കയറുകയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെ അത് പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന അനീതിയും അന്യായവും സ്വാതന്ത്ര്യകാലം മുതൽ നടന്നു വരുന്നു. ഓരോ സർക്കാരുകളും അധികാരത്തിലെത്തുമ്പോൾ അവരുടെ ശിങ്കിടികളെ സർക്കാരുദ്യോഗസ്ഥരാക്കി മാറ്റുന്നത് ഇത്തരം വളഞ്ഞ വഴിയിലാണ്. ഇതിനെതിരെ കമ എന്ന് ഒരു വാക്ക് പറയാനോ നടപടിയെടുക്കാനോ നമ്മുടെ കോടതികൾക്ക് പോലും കഴിഞ്ഞിട്ടില്ല.

നിശ്ചിത കാലയളവിൽ ഒരാൾ താത്ക്കാലികമായി ജോലി ചെയ്തുകഴിഞ്ഞാൽ അത് അയാളെ സ്ഥിരപ്പെടുത്തുന്നതിനുള്ള അവകാശമായി മാറ്റുകയും അതിനെ കോടതികൾ അനുമതി നൽകുന്നതും സ്ഥിരമാണ്. ഇങ്ങനെയോക്കെയാണ് സ്ഥിതിയെങ്കിലും കേരളത്തിന്റെ നട്ടെല്ലായ കെഎസ്ആർടിസിയെ തകർത്ത് തരിപ്പണമാക്കുന്ന തരത്തിലുള്ള ഒരു വിധി ഇതിന് വിപരീതമായിട്ട് ഇന്ന് സംഭവിച്ചിരുക്കുന്നു. കെഎസ്ആർടിസിയിലെ 3861 എം പാനൽ ജീവനക്കാരെ അതായത് താത്ക്കാലിക ജീവനക്കാരെ ഉടനടി പിരിച്ച് വിടാൻ കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിടുകയും അതിന്റെ പിറ്റേ സിറ്റിംഗിൽ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു സാവകാശവും നൽകില്ല എത്രയും വേഗം പിരിച്ച് വിട്ട് കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

അങ്ങനെ കോടതിക്ക് റിപ്പോർട്ട് കൊടുക്കേണ്ട ഇന്ന് കെഎസ്ആർടിസി അവരെയോക്കെ പിരിച്ച് വിടുകയും പിരിച്ചുവിട്ടു എന്ന് പറഞ്ഞ അവർക്കൊക്കെ ഉത്തരവ് നൽകുകയും ചെയ്തു. അതിനിടയിൽ 96 എംപാനൽ കണ്ടക്ടർമാർ തങ്ങളെക്കൂടി കക്ഷി ചേർക്കണമെന്ന് പറഞ്ഞ എത്തിയെങ്കിലും ആ കേസ് പരിഗണിക്കാൻ പോലും കൂട്ടാക്കതെ നിശിതമായ സർക്കാരിനെയും കെഎസ്ആർടിസിയെയും വിമർശിച്ചുകൊണ്ട് ഞങ്ങളുടെ ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് പറയുകയായിരുന്നു. അത് നടപ്പിലാക്കാൻ വൈകിയാൽ കെഎസ്ആർടിസി എംഡിയെ ഞങ്ങൾ പാഠം പഠിപ്പിക്കുമെന്നും ഭീഷണിപോലും കോടതി ഉയർത്തിയിരിക്കുന്നു.

കോടതിയുടെ അധികാരത്തെയോ അവകാശത്തെയോ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല. എന്നാൽ ഒരു കേസിൽ വിധി കൽപ്പിക്കുമ്പോൾ കാണിക്കേണ്ട.സാമാന്യ നടപടിക്രമം പോലും ഈ കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതി കാണിച്ചിട്ടില്ല എന്ന് ഖേദപൂർവ്വം ചൂണ്ടിക്കാണിക്കാൻ എനിക്ക് മടിയില്ല. 3861 പേരെ ഒരു ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ ആ ജോലി ചെയ്തിരുന്നവർ എന്ത് ചെയ്യുമെന്ന ചോദ്യം മാനുഷികം എന്നു പറഞ്ഞ് മാറ്റി വയ്ക്കാം. കോടതിക്ക് മനഃസാക്ഷി ഉണ്ടാകേണ്ട കാര്യമില്ല. അവർക്ക് നിയമവും ചട്ടവും നോക്കിയാൽ മതി.
എന്നാൽ ഒരു സുപ്രഭാതത്തിൽ 3861 പേരെ പിരിച്ചുവിടുമ്പോൾ അവർ ഒഴിയുന്ന തസ്തികയിൽ ആരെ അന്നുമുതൽ നിയമിക്കും എന്ന് കോടതി ഉത്തരം പറയേണ്ടിവരും.കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP