Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിറോസ് കുന്നുംപറമ്പിലിന് ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്.. അതിനെ വിമർശിക്കാൻ ഫിറോസിന്റെ ആരാധകർക്കും അവകാശമുണ്ട്; അതിന്റെ പേരിൽ പ്രതികരിക്കുന്ന ഒരു സ്ത്രീയെ പരസ്യമായി പച്ചമാസം വിറ്റ് ജീവിക്കുന്ന വേശ്യയെന്ന് വിളിക്കാൻ ആരാണ് ലൈസൻസ് തന്നത്? നന്മ മരങ്ങൾ വിഷം ചീറ്റുമ്പോൾ..

ഫിറോസ് കുന്നുംപറമ്പിലിന് ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്.. അതിനെ വിമർശിക്കാൻ ഫിറോസിന്റെ ആരാധകർക്കും അവകാശമുണ്ട്; അതിന്റെ പേരിൽ പ്രതികരിക്കുന്ന ഒരു സ്ത്രീയെ പരസ്യമായി പച്ചമാസം വിറ്റ് ജീവിക്കുന്ന വേശ്യയെന്ന് വിളിക്കാൻ ആരാണ് ലൈസൻസ് തന്നത്? നന്മ മരങ്ങൾ വിഷം ചീറ്റുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

ഫിറോസ് കുന്നുംപറമ്പിൽ എന്ന മലബാറിലെ സാമൂഹിക പ്രവർത്തകൻ എന്നും വിവാദങ്ങളുടെ തോഴനായി ജീവിക്കുന്നു. ഫിറോസിനെതിരെ പലരും ആഞ്ഞുവീശുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുത്താണ്. മുമ്പ് മുതൽ ലീഗ് രാഷ്ട്രീയവുമായി ബന്ധമുള്ള വ്യക്തി എന്ന നിലയിൽ ഫിറോസിനെതിരെ ആഞ്ഞടിക്കുന്നതിൽ മുമ്പിൽ നിന്നിരുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഫിറോസ് ഒരു പാവപ്പെട്ട രേഗിയെ സഹായിക്കാൻ ആവശ്യപ്പെട്ടാൽ ഒരു കോടിയും അതിലധികവും പണം ലഭിക്കുന്ന സാഹചര്യം ഉണ്ടായതോട് കൂടി ഫിറോസിന്റെ പിന്നിൽ ചില തീവ്രവാദ സംഘടനകൾ ഉണ്ട് എന്ന പ്രചരണവുമായി രംഗത്തിറങ്ങിയത് സംഘപരിവാർ ബന്ധമുള്ള ചില സംഘടനകളായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഒരേപോലെ സംഘികളുടെയും കമ്മികളുടെയും ആക്രമണം ഉണ്ടായ സാമൂഹിക പ്രവർത്തകനാണ് ഫിറോസ് കുന്നുംപറമ്പിൽ.

ഫിറോസ് ഒരു നന്മമരം ആണെന്നും ഫിറോസിനെതിരെ ഉയരുന്ന ആരോപണങ്ങളൊക്കെ തെളിവുകളില്ലാത്ത വെറും കുശുമ്പ് മാത്രമാണ് എന്നും വിശ്വസിച്ചിരുന്നതുകൊണ്ട് ഫിറോസിനെ പൂർണമനസ്സോട് കൂടി പിന്തുണച്ചവരിൽ ഒരാളാണ് ഞാൻ. ഇന്നും ഫിറോസിന്റെ ചാരിറ്റി പ്രവർത്തനത്തെ കുറിച്ചോ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെ കുറിച്ചോ ഒരു സംശയവും എനിക്കില്ല. എങ്ങനെ ചാരിറ്റി പ്രവർത്തനം നടത്തണം, ആരെ സഹായിക്കണം, ഏതുതരം രാഷ്ട്രീയത്തിൽ വിശ്വസിക്കണം, ഏത് തരം സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തണം തുടങ്ങിയവയൊക്കെ തീരുമാനിക്കുന്നതിനുള്ള അവകാശം ഫിറോസ് കുന്നുംപറമ്പിലിനുണ്ട്. ഫിറോസ് കുന്നുംപറമ്പിൽ സാമൂഹിക പ്രവർത്തകൻ ആയതുകൊണ്ട് ഫിറോസ് മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് പിടിച്ചാൽ അത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാൻ.

അതേസമയം, ഫിറോസ് എനിക്ക് രാഷട്രീയം ഇല്ലെന്നും ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടി നിലനിൽക്കുകയില്ല എന്നും ആവർത്തിക്കുന്നുണ്ട് എങ്കിൽ അതിലൊരു അസ്വാഭാവികത ഉണ്ടെന്ന് മാത്രം. എന്നാൽ, ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്താൻ കൃത്യമായ ഒരു കാരണം പറയാൻ ഫിറോസിന് കഴിയുമെങ്കിൽ അതിലൊരു തെറ്റുമില്ല. ഫിറോസ് പറയുന്നത് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി തന്റെ ചാരിറ്റി ആവശ്യം പരിഗണിച്ച് രണ്ടുപേരുടെ വിവാഹത്തിന് സ്വർണം വാങ്ങി നൽകി എന്നാണ്. അങ്ങനെ ഒരു സഹായം ചെയ്തിട്ടുണ്ടെങ്കിൽ, അതല്ല ഫിറോസിന് അടുത്ത സൗഹൃദം ആ സ്ഥാനാർത്ഥിയോട് ഉണ്ടെങ്കിൽ അതിന് വേണ്ടി വോട്ട് പിടിക്കുന്നതിൽ ഒരു തെറ്റുമില്ല. അതിന്റെ പേരിൽ ഫിറോസിനെ വിമർശിക്കുന്നത് യുക്തിരഹിതമാണ്. ഏതൊരു ഇന്ത്യൻ പൗരനുമുള്ള സ്വാതന്ത്ര്യം ഫിറോസ് കുന്നുംപറമ്പിലിനും ഉണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ.

എന്നാൽ ഫിറോസ് കുന്നുംപറമ്പിലിനെ നന്മമരമായി മാത്രം വിശേഷിപ്പിക്കണം എന്നും ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഒരു വിമർശനവും പാടില്ല എന്നും ഫിറോസ് വിശ്വസിക്കുന്നുണ്ട് എങ്കിൽ തെറ്റ് പറ്റി എന്ന് ചൂണ്ടിക്കാണിക്കേണ്ടേ? മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിക്ക് വേണ്ടി ഫിറോസ് രംഗത്തിറങ്ങിയതിന്റെ പേരിൽ വിമർശിച്ചവർക്ക് മറുപടിയുമായി ഫിറോസ് വന്നതിലും ഞാൻ യുക്തിരാഹിത്യം ഒന്നും കാണുന്നില്ല. എന്നാൽ, വിമർശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അത് ഒരു സ്ത്രീ ആയതുകൊണ്ട് അവരെ വേശ്യ എന്നും പച്ചയ്ക്ക് ശരീരം വിൽക്കുന്നവൾ എന്നും ശരീരത്തിന്റെ സുഖമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നവൾ എന്നുമൊക്കെ പറയുന്നത് ഫിറോസിനെ പോലെ ഒരു വ്യക്തിക്ക് ചേരുന്നതാണോ എന്ന് ആലോചിക്കണം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP