Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

മരുന്ന് വാങ്ങുന്നതിന്റെ പേരിൽ മദ്യം വാങ്ങാൻ പോയാൽ ഞങ്ങൾ കൂമ്പിനിടിക്കും; വീട്ടിൽ ഇരിക്കാൻ പറയുമ്പോൾ ചുറ്റിക്കറങ്ങിയാൽ ഞങ്ങൾ ജയിലിലടയ്ക്കും; പക്ഷെ ചാകാറായാൽ ഒന്നാന്തരം ചികിത്സ നൽകി ഞങ്ങൾ ജീവൻകാത്ത ശേഷം ചെറ്റക്കണക്ക് പറയില്ല; ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചാലും മോങ്ങിക്കൊണ്ടിരുന്നാൽ ഞങ്ങൾ വക വയ്ക്കില്ല; ഒരു നാണവുമില്ലാതെ ഇവിടെ കിടന്ന് മോങ്ങുന്ന സായിപ്പന്മാരോട്..

മരുന്ന് വാങ്ങുന്നതിന്റെ പേരിൽ മദ്യം വാങ്ങാൻ പോയാൽ ഞങ്ങൾ കൂമ്പിനിടിക്കും; വീട്ടിൽ ഇരിക്കാൻ പറയുമ്പോൾ ചുറ്റിക്കറങ്ങിയാൽ ഞങ്ങൾ ജയിലിലടയ്ക്കും; പക്ഷെ ചാകാറായാൽ ഒന്നാന്തരം ചികിത്സ നൽകി ഞങ്ങൾ ജീവൻകാത്ത ശേഷം ചെറ്റക്കണക്ക് പറയില്ല; ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചാലും മോങ്ങിക്കൊണ്ടിരുന്നാൽ ഞങ്ങൾ വക വയ്ക്കില്ല; ഒരു നാണവുമില്ലാതെ ഇവിടെ കിടന്ന് മോങ്ങുന്ന സായിപ്പന്മാരോട്..

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോഴും ഇന്ത്യയിലെ കുഴപ്പങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് പാശ്ചാത്യമാധ്യമങ്ങൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിശ്രുതമായ ഇടത് ലൈൻ ഉള്ള ​ഗാർഡിയൻ അടക്കമുള്ള വിദേശ മാധ്യമങ്ങൾ ഇന്ത്യക്കും കേരളത്തിനും എതിരെ വാർത്തകൾ എഴുതുകയാണ്. ഇന്ന് അങ്ങനെ പുറത്ത് വന്ന ഒരു വാർത്തയിൽ പറയുന്നത് ഇന്ത്യയിൽ അകപ്പെട്ട് പോയ ബ്രിട്ടീഷുകാരോട് ഇന്ത്യൻ പൊലീസ് അതിക്രൂരമായി പെരുമാറുന്നു എന്നാണ്.ആ പരാതി ഉയർത്തിയ പലരും ​ഗോവ അടക്കമുള്ള സ്ഥലങ്ങളിൽ പെട്ടുപോയ വിദേശികളാണ്. അവർ മരുന്ന് വാങ്ങുന്നതിന് പുറത്ത് പോയപ്പോൾ ഓടിച്ചിട്ട് തല്ലിയെന്നും ഭക്ഷണം തേടിയപ്പോൾ അവരെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമൊക്കെ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഏതാനും ദിവസം മുമ്പ് ​ഗാർഡിയനിൽ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നത് കേരളത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രോ​ഗിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നൽകിയില്ല എന്നും എലികൾ ഓടിക്കളിക്കുന്ന മുറിയിലായിരുന്നു താമസം എന്നും ഒക്കെയായിരുന്നു. തൊട്ടുപിന്നാലെ ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികൾ ബസ് കാത്തുനിൽക്കുന്നതിന്റെ ആൾക്കൂട്ടത്തിന്റെ ചിത്രം കാണിച്ചിട്ട് ഇന്ത്യ ഭയാനകമായ ഒരു രാജ്യമാണെന്ന് ചില വിദേശ മാധ്യമങ്ങൾ എഴുതി. ഇന്ത്യയുടെ ലോക് ഡൗണിനെ കുറിച്ചുള്ള വാർത്തകൾ എഴുതിയപ്പോൾ പോലും സൈക്കിൾ റിക്ഷകളുടെയും ചേരികളുടെയും വൃത്തിയില്ലാത്ത തെരുവുകളുടെയും മാത്രം ചിത്രങ്ങൾ ബോധപൂർവം കാണിച്ച പാശ്ചാത്യ മനസ്സുകളുടെ വിഷലിപ്തമായ സമീപനത്തിന്റെ ഉദാഹരണങ്ങളാണ് ഇവയൊക്കെയും.

പക്ഷേ ഇന്ത്യയിൽ ചികിത്സ കിട്ടാതെ ഒരു വിദേശിയും മരിച്ചിട്ടില്ല എന്ന കാര്യം അവർ മറന്ന് പോകുന്നു. കേരളത്തിലെ കൊറോണ രോ​ഗിയായ ബ്രിട്ടീഷുകാരനെ കുറിച്ച് കേരളത്തിന്റെ മന്ത്രി സുനിൽകുമാർ പറഞ്ഞത് അയാളെ വിമാനത്താവളത്തിൽ നിന്നും ഇറക്കിക്കൊണ്ട് വന്ന് താമസിപ്പിച്ചതുകൊച്ചിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് എന്നാണ്. സുനിൽകുമാർ ഒന്നുകൂടി പറഞ്ഞു. കേരളത്തിൽ സെവൻ സ്റ്റാർ ഹോട്ടൽ ഇല്ലാതെ എവിടെ പാർപ്പിക്കും എന്ന്. കേരളത്തിൽ ടൂറിസ്റ്റായി വന്ന ഈ സായിപ്പ് താമസിച്ചത് ഫൈവ് സ്റ്റാറിലും അതിൽ താഴെയുള്ള ഹോട്ടലിലും ആണ് എന്നോർക്കണം.

എന്നിട്ടും രോ​ഗിയായ ഒരാളെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിപ്പിക്കുകയും കളമശ്ശേരി മെഡിക്കൽ കോളജിലെ ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തിട്ടും ഏതാനും ദിവസങ്ങൾ കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ മരുന്ന് കൊടുത്ത് രോ​ഗം ഭേദപ്പെടുത്തി മടങ്ങിപ്പോകാൻ അനുവദിക്കുകയും ചെയ്തിട്ടും കേരളത്തിലെ ആശുപത്രികളുടെ മോശം അവസ്ഥയെ കുറിച്ച് പറയുന്ന സായിപ്പിന്റെ ഉള്ളിൽ വംശീയതയാണ്, അഹങ്കാരമാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP