Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള രാജ്യമായി ഇന്ത്യ മാറുന്ന കാലം വിദൂരമല്ലേ? മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും പോസിറ്റീവ് ആയാലും ചികിത്സ ലഭിക്കാത്തവരുടെ നീണ്ടനിര ഉണ്ടാവുമോ? 14 ദിവസത്തെ നിരീക്ഷണത്തിൽ ഒതുക്കി എത്രനാൾ കേരളത്തെ കാക്കാൻ പിണറായിക്കാവും? ഒരു വശത്ത് ജീവിതവും മറുവശത്ത് മരണവുമായി നമ്മൾ എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകും?

ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള രാജ്യമായി ഇന്ത്യ മാറുന്ന കാലം വിദൂരമല്ലേ? മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും പോസിറ്റീവ് ആയാലും ചികിത്സ ലഭിക്കാത്തവരുടെ നീണ്ടനിര ഉണ്ടാവുമോ? 14 ദിവസത്തെ നിരീക്ഷണത്തിൽ ഒതുക്കി എത്രനാൾ കേരളത്തെ കാക്കാൻ പിണറായിക്കാവും? ഒരു വശത്ത് ജീവിതവും മറുവശത്ത് മരണവുമായി നമ്മൾ എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകും?

മറുനാടൻ ഡെസ്‌ക്‌

ജനുവരിമാസം ആദ്യം മുതൽ നമ്മൾ കേൾക്കുന്നതാണ് കൊറോണ എന്ന പേര്. ആദ്യം നമ്മൾ ആ ഭീകരന്റെ ഇഞ്ചിഞ്ചായി കൊല്ലുന്ന വീര​ഗാഥകൾ കേട്ടുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ ഈ ഭീകരൻ നമ്മുടെനാട്ടിലേക്ക് എത്താതെ പോകട്ടെ എന്ന് എല്ലാവരും പ്രാർത്ഥിച്ചു. പിന്നീട് നമ്മൾ യൂറോപ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന ഭീകര കൊലയാളിയുടെ ഞെട്ടിക്കുന്ന വാർത്തകൾ പേടിയോടെ വായിച്ചുകൊണ്ടിരുന്നു. പൊടുന്നെനെ അവൻ നമ്മുടെ നാട്ടിലുമെത്തി. ഇന്ത്യാമഹാരാജ്യത്ത് 500 പേർ രോ​ഗികളാകുന്നതിന് മുമ്പ് രാജ്യം അടച്ച് പൂട്ടി ജനങ്ങൾ ഭയത്തോട് കൂടി വീട്ടിലിരുന്നു.

പക്ഷേ എന്നിട്ടും ആ ഭീകരൻ കൊലയാളിയെ നമുക്ക് തടയാൻ കഴിഞ്ഞില്ല. ലോക് ഡൗൺ 50 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് നമ്മുടെ രോ​ഗകളുടെ എണ്ണം 80,000 ആയിരിക്കുന്നു. അപ്പോഴേക്കും ഈ രോ​ഗത്തെ കുറിച്ച് കൂടുതൽ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നു. ലോകം അതിനെ അതിജീവിക്കാൻ തുടങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ ആദ്യ നാളുകളിൽ നമ്മൾ ഭയപ്പെട്ടത് പോലെ ഭയപ്പെടണ്ടതില്ല ഈ രോ​ഗത്തെ എന്ന് തിരിച്ചറിയുന്നു. എനിക്കോ നിങ്ങൾക്കോ സാധാരണ​ഗതിക്കുള്ള ആരോ​ഗ്യം ഉണ്ടെങ്കിൽ ഈ രോ​ഗം വന്നാൽ സ്റ്റാൻഡേർഡ് കെയറിലൂടെ, അതായത്, പനിക്കുള്ള പാരസെറ്റാമോൾ കഴിച്ചും ചൂടുവെള്ളം കഴിച്ചുമൊക്കെ അതിജീവിക്കാം എന്ന് ആത്മവിശ്വാസമുണ്ടായി.

അങ്ങനെയൊരു ആത്മവിശ്വാസത്തിലേക്ക് നമുക്ക് പോകാതിരിക്കാൻ കഴിയുന്ന സാഹചര്യമില്ല.കാരണം, ഒരുവർഷമോ രണ്ട് വർഷമോ മുറിയടച്ച് കൊണ്ട് വീട്ടിലിരിക്കാൻ ഒരു മനുഷ്യനും കഴിയില്ല. ഒരു രാജ്യത്തെയും രണ്ട് മാസത്തിലധികം ലേക് ഡൗൺ ചെയ്ത് വീട്ടിലിരുത്താൻ ഒരു രാജ്യത്തെയും ഭരണാധികാരികൾക്കും കഴിയുകയില്ല. കൊറോണ കൊന്നൊടുക്കുന്നത് പതിനായിരത്തെയാണെങ്കിൽ അടച്ച് പൂട്ടിയിടുന്ന രാജ്യം പട്ടിണിയിലൂടെയും മറ്റും കൊന്നൊടുക്കുന്നത് ലക്ഷങ്ങളെയാകും. അതുകൊണ്ട് തന്നെ ലോകത്തിന് മുമ്പിൽ ഇന്നുള്ള ഏകവഴി കൊറോണ എന്ന മഹാവ്യാധിക്കപ്പം സഞ്ചരിക്കുകയാണ്.

ഒരുവശത്ത് കൂടി രോ​ഗം അതിന്റെ താണ്ഡവം തുടരുമ്പോൾ മറുവശത്ത് കൂടി നമ്മൾ നമ്മുടേതായ സ്പെയ്സ് കണ്ടെത്തി ജീവിതം മുമ്പോട്ട് പോകുക. അതായത് ഒരേസമയം മരണവും ജീവിതവും തമ്മിലുള്ള ബാലൻസ് കണ്ടെത്തുക. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP