Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

തീരദേശ സംരക്ഷണ നിയമം ലംഘിച്ച സകലരുടേയും വിശദാംശങ്ങൾ ചോദിച്ച സുപ്രീം കോടതിക്ക് മുന്നിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റുമായി പോകുന്ന പിണറായി വിജയൻ സർക്കാരിന്റെ ലക്ഷ്യം നിയമലംഘകരായ യൂസഫലിമാരെയും രവി പിള്ളമാരെയും രക്ഷിക്കുകയല്ലാതെ മറ്റെന്താണ്? നിയമം ലംഘിച്ച് തീർത്ത 600വൻകിടക്കാരെക്കുറിച്ച് മിണ്ടാതെ തിരുവനന്തപുരത്തെ ലിസ്റ്റിൽ മാത്രം 3600 പാവങ്ങളുടെ പേരു കയറിയത് എങ്ങനെ?

തീരദേശ സംരക്ഷണ നിയമം ലംഘിച്ച സകലരുടേയും വിശദാംശങ്ങൾ ചോദിച്ച സുപ്രീം കോടതിക്ക് മുന്നിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റുമായി പോകുന്ന പിണറായി വിജയൻ സർക്കാരിന്റെ ലക്ഷ്യം നിയമലംഘകരായ യൂസഫലിമാരെയും രവി പിള്ളമാരെയും രക്ഷിക്കുകയല്ലാതെ മറ്റെന്താണ്? നിയമം ലംഘിച്ച് തീർത്ത 600വൻകിടക്കാരെക്കുറിച്ച് മിണ്ടാതെ തിരുവനന്തപുരത്തെ ലിസ്റ്റിൽ മാത്രം 3600 പാവങ്ങളുടെ പേരു കയറിയത് എങ്ങനെ?

മറുനാടൻ ഡെസ്‌ക്‌

ആധുനിക കേരളത്തിലെ ഏറ്റവും വലിയ നിയമപരിപാലനത്തിന്റെ ഉദാഹരണവും അടയാളവുമായിരുന്നു മരടിലെ അഞ്ച് കൂറ്റൻ ഫ്‌ളാറ്റുകൾ നിലംപൊത്തിയത്. നിയമം എന്നതാണ് സകലതിനും മുകളിൽ എന്ന് ഒരു സുപ്രീംകോടതി ജഡ്ജിയുടെ പിടിവാശി മൂലം കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ തുടർച്ചയായി കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച സകല കെട്ടിടങ്ങളുടെയും പട്ടിക സമർപ്പിക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തീരദേശ പരിപാലന അഥോറിറ്റി ഇത് സംബന്ധിച്ച ഒരു ലിസ്റ്റ് നേരത്തേ തന്നെ ഉണ്ടാക്കിയിരുന്നു. ഏതാണ്ട് ഇരുപതിനായിരത്തിലധികം കെട്ടിടങ്ങൾ ഇങ്ങനെ നിയമം ലംഘിച്ചുകൊണ്ട് നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

ഈ ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. മരടിലെ ഫ്‌ളാറ്റുകൾക്ക് പിന്നാലെ വേമ്പനാട്ട് കായലിലെ അതിർത്തി ലംഘിച്ച കാപ്പികോ റിസോർട്ട് എന്ന മുന്നൂറ്റി അമ്പത് കോടിയുടെ മുത്തൂറ്റിന്റെ വൻകിട പ്രോജക്ടും പൊളിച്ചുകളയാൻ ഉത്തരവിട്ടിട്ടുണ്ട് എന്നത് മാത്രമാണ് അനന്തര ഫലം. എന്നാൽ, ഈ ഇരുപതിനായിരം കെട്ടിടങ്ങളിൽ ഏതാണ്ട് 650 എണ്ണം വൻകിട മുതലാളിമാരുടേതാണ് എന്ന റിപ്പോർട്ട് സകലരും മറച്ചുവെച്ചിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങൾ മാത്രമല്ല, ചാനലുകൾ മാത്രമല്ല, സർക്കാരും അതിന്റെ പുറത്ത് അടയിരിക്കുന്നു. ആ ലിസ്റ്റ് ഞങ്ങൾ ഒരിക്കൽ പുറത്ത് വിട്ടിരുന്നു. യൂസഫലിയുടെ മകളുടെ വീട്, രവി പിള്ളയുടെ ഒരു ആഡംബര ഹോട്ടലായ റാവിസ് എന്ന കൊല്ലത്തെ ഹോട്ടൽ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയുടെ വീട്, ഗാലക്‌സി മുതലായ, ഹീര മുതലായ അനേകം അനേകം വൻകിട കമ്പനികളുടെ വൻകിട പദ്ധതികൾ. ഇവയൊക്കെ ഈ ലിസ്റ്റിലുണ്ട്.

ഇപ്പോൾ സുപ്രീംകോടതി ആ ലിസ്റ്റിനെ കുറിച്ച് ചോദിക്കുമ്പോൾ, ഒരു പ്രത്യേക സമിതിയെ സർക്കാർ രൂപീകരിച്ചിരിക്കുന്നു. ചീഫ് സെക്രട്ടറി അടങ്ങിയ ഒരു ബെഞ്ചിനെ അല്ലെങ്കിൽ ഒരു സമിതിയെ സർക്കാർ നിയമിച്ചിരിക്കുന്നു. സുപ്രീംകോടതി എവിടെ ലിസ്റ്റ് എന്ന് ചോദിക്കും എന്ന് ഭയന്ന് ഒരു പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ സമിതി ജില്ലാ തലത്തിൽ ഉത്തരവിട്ടിരിക്കുന്നു. അങ്ങനെ ആദ്യത്തെ റി്‌പ്പോർട്ട് തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുമ്പോൾ ഏതാണ്ട് 3500 അനധികൃത നിർമ്മാണങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുമ്പോൾ അതിൽ 3300ഉം മത്സ്യത്തൊഴിലാളികളുടേതാണ്. ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. മത്സ്യത്തൊഴിലാളികളോട് നിങ്ങൾ കടലിന്റെ തീരത്ത് താമസിക്കരുത് എന്ന് പറയുന്നത് തന്നെ അനുചിതം. അവർക്ക് കൊ്ട്ടാരസമൃദ്ധമായ വീടുകൾ ഒന്നും അവിടെയില്ല.

ഏത് നിമിഷവും കടലെടുക്കാൻ കാത്തിരിക്കുന്ന കുടിലുകളാണ് മിക്ക മത്സ്യത്തൊഴിലാളികളുടെയും വീടുകൾ. പലതും വെറുതെ പടുതയിട്ട് മറച്ച വെറും താമസ സ്ഥലങ്ങൾ. അവരുടെ വീടുകളുടെ വിവരമാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത് എന്തിന് വേണ്ടിയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സുപ്രീംകോടതിയുടെ കാർക്കശ്യം മൂലം പെരുവഴിയിലാക്കുന്നു എന്ന് ഉയർത്തിക്കാട്ടി അവരെ തെരുവിലിറക്കി ഈ നിയമലംഘകരെ സംരക്ഷിക്കുക. മത്സ്യത്തൊഴിലാളികളുടേത് ആഡംബര സൗധങ്ങളല്ല. അവർക്ക് അവിടെ താമസിക്കുന്നതിനുള്ള അവകാശമുണ്ട്. ആദിവാസികൾക്ക് കാട്ടിൽ താമസിക്കാം. കുടിയേറ്റക്കാരനേ താമസിക്കാത്തതുള്ളൂ. മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്ത് താമസിക്കാം. അവന് കോൺക്രീറ്റ് സൗധങ്ങൾ പണിയുന്നതിന് ചില നിയന്ത്രണങ്ങൾ ഉണ്ടാകാം. അത് പോലും, മത്സ്യത്തൊഴിലാളി ആണെങ്കിൽ ചില ഇളവുകൾ ചെയ്തുകൊടുക്കാൻ നിയമത്തിൽ വ്യവസ്ഥകളുണ്ട്. അല്ലെങ്കിൽ ഉണ്ടാകണം.

ഇവരെ ഉയർത്തിക്കാട്ടി, അതേസമയം ഈ സമ്പന്നന്മാരായ മുതലാളിമാരുടെ വലിയ നിർ്മ്മാണ പ്രവർത്തനങ്ങളുടെ പേര് വിവരങ്ങൽ പോലും വെളിയിൽ വരാതെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഭരണഘടന സംരക്ഷിക്കുന്നതിനും നിയമം സംരക്ഷിക്കുന്നതിനും തെരുവിലിറങ്ങി സമരം ചെയ്യുന്ന പിണറായി സർക്കാരാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP