Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിന്റെ വിശദീകരണം തള്ളി രണ്ടും കൽപ്പിച്ച് ഗവർണർ മുന്നേറുമ്പോൾ പിണറായി സർക്കാർ വീഴുമോ? നയ പ്രഖ്യാപനത്തിൽ പൗരത്വ ഭേദഗതിയെ കുറിച്ച് പറഞ്ഞാൽ തടഞ്ഞ് മുടിക്കുമെന്ന സൂചന എത്തിയതോടെ നിയമസഭാ സമ്മേളനവും പ്രതിസന്ധിയിലാവുമോ? വിട്ട് കളഞ്ഞാൽ പിണറായിയെ കാത്ത് മുസ്ലിം രോഷവും; വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇറങ്ങിയ പിണറായി പെട്ടുപോകുന്നത് ഇങ്ങനെ

സർക്കാരിന്റെ വിശദീകരണം തള്ളി രണ്ടും കൽപ്പിച്ച് ഗവർണർ മുന്നേറുമ്പോൾ പിണറായി സർക്കാർ വീഴുമോ? നയ പ്രഖ്യാപനത്തിൽ പൗരത്വ ഭേദഗതിയെ കുറിച്ച് പറഞ്ഞാൽ തടഞ്ഞ് മുടിക്കുമെന്ന സൂചന എത്തിയതോടെ നിയമസഭാ സമ്മേളനവും പ്രതിസന്ധിയിലാവുമോ? വിട്ട് കളഞ്ഞാൽ പിണറായിയെ കാത്ത് മുസ്ലിം രോഷവും; വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇറങ്ങിയ പിണറായി പെട്ടുപോകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കേരള ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി നേരിട്ട് വിശദീകരണം കൊടുത്തിട്ടും ഗവർണർ തൃപ്തനല്ല. സർക്കാരിന്റെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികൾ ഒരു കാരണവശാലും ഇത്തരത്തിലുള്ള ഒരു ന്യായീകരണം കൊണ്ട് ക്ഷമിക്കാൻ കഴിയുകയില്ലെന്നും ഈ സർക്കാർ ഇങ്ങനെ മുമ്പോട്ട് പോകുക പ്രയാസകരമാണെന്നും ഗവർണർ പ്രഖ്യാപിച്ചിരിക്കുന്നു. പതിവുപോലെ മാധ്യമങ്ങളെ നേരിട്ട് കണ്ട് സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചിരിക്കുകയാണ്. അതായത്, കേരള ഗവർണറും കേരള സർക്കാരും രണ്ട് വഴിക്ക് തന്നെ മുൻപോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു. ഈ ഭരണഘടനാ പ്രതിസന്ധിയിൽ അക്ഷരാർത്ഥത്തിൽ പെട്ടുപോയിരിക്കുന്നത് കേരളത്തിന്റെ നവോത്ഥാന നായകനായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

ഇടതുപക്ഷവും വലതുപക്ഷവും മറ്റ് രാഷ്ട്രീയ - സാമുദായിക സംഘടനകളും ഒരുപോലെ എതിർക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ഉച്ചത്തിൽ അലറിവിളിച്ചാൽ ഏറ്റവും കൂടുതൽ വോട്ട് ബാങ്കുകൾ നേടിയെടുക്കാം എന്ന് വിശ്വസിച്ച് ഒരുമുഴം മുമ്പേ എറിഞ്ഞുപോയ പിണറായി വിജയനേറ്റ ഏറ്റവും വലിയ തിരിച്ചടിയായി ഈ പ്രതിസന്ധി മാറുകയാണ്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ഗവർണർ പറയുന്നത് രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഭരണഘടനയും ലംഘിച്ചുകൊണ്ട് ഒരു സർക്കാരിനെയും പ്രവർത്തിക്കാൻ അനുവദിക്കുകയില്ല എന്നാണ്. അതിലൊരു ഭീഷണിയുടെ സ്വരം കൂടിയുണ്ട്. ഗവർണറുടെ പ്രധാനപ്പെട്ട ചുമതലകളിൽ ഒന്ന് രാജ്യത്തിന്റെ ഫെഡറലിസ്റ്റ് സംവിധാനത്തിനും സ്വഭാവത്തിനും ദോഷം വരുത്തുന്ന തരത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനം പെരുമാറിയാൽ ആ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതിന് കൃത്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ശുപാർശ നൽകുക എന്നത് കൂടിയാണ്.

മുഖ്യമന്ത്രിക്കും സർക്കാരിനും നോട്ടീസ് അയച്ചത് വഴി ഗവർണർ മുമ്പോട്ട് വെച്ചിരിക്കുന്നത് അതിലേക്കുള്ള ആദ്യത്തെ സ്‌റ്റെപ്പായി വിലയിരുത്തപ്പെടുന്നു. ഗവർണറും സർക്കാരും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് അയക്കുമ്പോൾ എല്ലാം സാധാരണഗതിയിലാകും എന്ന് കരുതിയെങ്കിലും അദ്ദേഹം നിലപാട് കടുപ്പിച്ചതോടെ അടുത്ത സ്‌റ്റെപ്പിലേക്ക് കാലെടുത്ത് വെക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായാണ് സൂചന. തീർച്ചയായും കേരള സർക്കാർ നേരിടുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന കേസിൽ കോടതിയുടെ വിമർശനം കൂടി ഉണ്ടായാൽ വെളുക്കാൻ തേച്ചത് പാണ്ഡായത് പോലെയാകും.

നിയമസഭയുടെ ബിസിനസ് റൂൾസിൽ കൃത്യമായി പറയുന്നത് കേന്ദ്ര സർക്കാരിനെതിരെയോ മറ്റൊരു സംസ്ഥാന സർക്കാരിനെതിരെയോ ഏതെങ്കിലും ഒരു സംസ്ഥാനം കേസ് കൊടുത്താൽ ഗവർണറെ അറിയിച്ചിരിക്കണം എന്ന് തന്നെയാണ്. അതുകൊണ്ടു തന്നെ സർക്കാർ നൽകിയിരിക്കുന്ന ഹർജി സുപ്രീംകോടതി തള്ളിക്കളയുന്നതിനാണ് സാധ്യതയുള്ളത്. പൗരത്വ ഭേദഗതി നിയമത്തിന് മുമ്പ് ആധാർ കാർഡുമായി ബന്ധപ്പെട്ട നിയമത്തിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സുപ്രീംകോടതി കർശനമായി പറഞ്ഞതും ഇതുതന്നെ ആയിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP