34 പേരെ കയറ്റുമ്പോൾ കൊടുക്കുന്ന നിരക്ക് 48 പേരെ കയറ്റുമ്പോഴും ഈടാക്കിയിട്ട് എന്തിനാണ് 50 ശതമാനം നിരക്ക് കൂടുതൽ? ബിജെപിക്കാരനായ ഒരാൾ മുതലാളിമാർക്ക് വേണ്ടി ഉണ്ടാക്കുന്ന നിരക്കിനോട് എന്താണ് കമ്മ്യൂണിസ്റ്റ് സർക്കാരിന് ഇത്ര ഇഷ്ടം? കോടതിയെ ചാരി ബസ് മുതലാളിമാരുടെ കീശ വീർപ്പിക്കാൻ പാവങ്ങളുടെ തലയ്ക്ക് ഇരുമ്പ് വടികൊണ്ടടിച്ച പിണറായിയോട്

മറുനാടൻ ഡെസ്ക്
പാവപ്പെട്ടവരുടെ യാത്രാമാധ്യമമായ റൂട്ടുബസുകളുടെ ബസുകൂലി കൊറോണയുടെ പേരിൽ 50% കൂട്ടിയ രാജ്യത്തെ ഏക 'ജനകീയ' സർക്കാരാണ് പിണറായിയുടേത്. പ്രമാദമായ ബസ് ചാർജ് കേസിൽ അഡ്വക്കേറ്റ് ജനറലിനെ പോലും നിയോഗിക്കാതിരുന്നത് പിണറായി സർക്കാരും ബസുടമകളും തമ്മിലുള്ള രഹസ്യ ധാരണയെന്നു വ്യക്തമാണ്.
അഡ്വക്കേറ്റ് ജനറൽ ഹാജരായിരുന്നെങ്കിൽ അഡ്മിഷൻ പോലും കിട്ടാതെ തുടങ്ങേണ്ട കേസിലാണ് തെറ്റായ വാദങ്ങളുടെ അടിസ്ഥാനത്തിൽ കോടതി കൂട്ടിയ ബസ് ചാർജ് നിലനിർത്താൻ ഇപ്പോൾ ഉത്തരവിട്ടത്.അഡ്വക്കേറ്റ് ജനറൽ വേണ്ട, കേസ് നടത്തി പരിചയമുള്ള ഒരു സാദാ വക്കീൽ കേസ് പഠിക്കേണ്ട, ഒന്നു വായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ഉത്തരവിടില്ലായിരുന്നു എന്നത് തീർച്ചയാണ്. ഈ കേസിൽ മൗനം പാലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേയ്ക്ക് രഹസ്യ നിർദ്ദേശമുണ്ടായിരുന്നതായി പറയപ്പെടുന്നു.
അങ്ങനെയെങ്കിൽ, നിയമം അറിയാത്ത ഒരു സാധാരണ യാത്രക്കാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കേസ് നൽകിയ ബസുടമകൾക്കും കേസിൽ മൗനം പാലിച്ച സംസ്ഥാന സർക്കാരിനും, എന്താണ് കേസിനാസ്പദമായ വിഷയമെന്ന് പഠിക്കാത്ത കോടതിക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്.
എന്തുകൊണ്ടായിരുന്നു കോവിഡ് കാലത്ത് ബസുകൂലി 50% കൂട്ടിയത്? 48 ഇരുന്നു യാത്രക്കാരെയും 12 നിന്നു യാത്രക്കാരെയും ഓർഡിനറി ബസിലും 36 ഇരുന്നു യാത്രക്കാരെയും 18 നിന്നു യാത്രക്കാരെയും അനുവദിക്കുന്ന സിറ്റി/ടൗൺ ബസിലും സാമൂഹിക അകലം പാലിക്കാനായി ഒരു ബസിലെ യാത്രക്കാരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി. അതിനാൽ യാത്രാക്കൂലി 50% കൂട്ടി. എന്നാൽ തൊട്ടയൽ സംസ്ഥാനങ്ങളൊന്നും യാത്രാക്കൂലി കൂട്ടിയില്ല.കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ച് ബസുകളിലെ സാമൂഹിക അകലം ജൂൺ 1 മുതൽ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇരുത്തി യാത്രക്കാരെ സംസ്ഥാന സർക്കാർ അനുവദിച്ചു. അതായത് ഓർഡിനറി ബസിൽ 48 പേരും സിറ്റി ബസിൽ 36 പേരും. അതുകൊണ്ട് കൂട്ടിയ 50%പിൻവലിച്ചു. അതിലെന്താണ് തെറ്റ്? എവിടെയാണ് നിയമലംഘനം?
1988 മുതൽ കേരള ഹൈക്കോടതിയിലെയും സുപ്രീം കോടതിയലെയും ആയിരക്കണക്കിന് വിധിന്യായങ്ങൾ ചാർജ് വർദ്ധനവും ചാർജ് കുറയ്ക്കലും സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിൽ കോടതികൾക്കിടപെടാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്തരം വിധിന്യായങ്ങൾ നിലനിൽക്കെ എങ്ങനെ ഇന്നലെ മറിച്ചൊരു വിധിന്യായം വന്നു? എന്തേ സർക്കാർ വക്കീൽ ഇതൊന്നും കോടതിയിൽ ചൂണ്ടിക്കാട്ടിയില്ല.
യാത്രക്കാർ കുറവായതിനാൽ 3 മാസത്തെ വാഹന നികുതി 40,000 രൂപാ സർക്കാർ വേണ്ടെന്നുവച്ചതല്ലെ? ആ കുറവിന്റെ ആനുകൂല്യം യാത്രക്കാർക്ക് കിട്ടേണ്ടതല്ലേ? വിവാദ കേസുകളിൽ രാത്രിയിൽ തന്നെ അപ്പീൽ തയ്യാറാക്കുന്ന സംസ്ഥാന സർക്കാർ എന്തേ ഇരുട്ടിൽ തപ്പുന്നു? എന്തേ ഒരു അപ്പീലിന് പോലും ശ്രമിക്കുന്നില്ല?
സാമൂഹിക അകലം പാലിക്കാതെ 20 പേരെ കയറ്റാൻ അനുവദിച്ച സ്വകാര്യ ബസുകളിൽ 60 ഉം 80 ഉം പേരെ കയറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടും എന്തേ ഒരു നിയമനടപടിയും സ്വീകരിച്ചു കണ്ടില്ല. 5 പേരെ അനുവദിച്ച കുർബാനക്ക് ഒരാൾ കൂടിയതിന്റെ പേരിൽ വൈദികനെ വരെ അറസ്റ്റു ചെയ്ത പിണറായി 20 പേരെ കയറ്റേണ്ടിടത്ത് 50 പേരെ കയറ്റിയത് കണ്ടില്ലെന്നു നടിച്ചു. ഏത് കേസിന്റെ വിധിന്യായവും പ്രതികൂലമായി ബാധിക്കുന്നവരെ കേൾക്കാതെ തീരുമാനമെടുക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാത്രക്കാരെ കേൾക്കാതെ എന്തിനായിരുന്നു കോടതി അടിയന്തിര സ്റ്റേ നൽകിയത്.
ചാർജ് വർധനവ് നയതീരുമാനമാണെങ്കിൽ എന്തിനായിരുന്നു ഹൈക്കോടതി മറ്റൊരു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് രാമചന്ദ്രനോട് 2 ആഴ്ചയ്ക്കുള്ളിൽ ചാർജ് വർധിപ്പിക്കാനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിക്കാൻ ഉത്തരവിട്ടത്? കേസിന്റെ വിധിയെ സംബന്ധിച്ചു നടത്തിയ മാധ്യമ വിചാരണയിൽ പങ്കെടുത്ത പെയർ റിവിഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റീസ് രാമചന്ദ്രൻ ബസ് ചാർജ് വർദ്ധനവ് അനിവാര്യമാണെന്നും അടുത്ത ദിവസം തന്നെ ബസ് ചാർജ് വർദ്ധനവ് നിർദ്ദേശം സർക്കാരിന് സമർപ്പിക്കും എന്നും പ്രഖ്യാപിച്ചപ്പോൾ റിവിഷൻ കമ്മിറ്റിയുടെ നിഷ്പക്ഷതയും സുതാര്യതയും.
ബസ് ചാർജ് അടക്കമുള്ള ചാർജ് വർദ്ധനവുകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട തീരുമാനമാണെന്നിരിക്കെ ബസ് ചാർജ് സംബന്ധമായ കണക്കുകളൊന്നും പഠനവിധേയമാക്കാതെ ബസ് ഉടമകൾ നൽകുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചാർജ് വർദ്ധിപ്പിക്കാൻ മാത്രം താരുമാനിക്കുന്ന ജസ്റ്റീസ് രാമചന്ദ്രനെ എന്തിന് മാസം രണ്ട് ലക്ഷം രൂപാ ശമ്പളം കൊടുത്ത് സർക്കാർ തീറ്റിപ്പോറ്റുന്നു? ഇതിന് സർക്കാർ ഉത്തരം പറയണം.
ഇനിയുള്ള ചോദ്യം ഫെയർ റിവിഷൻ കമ്മിറ്റി ചെയർമാനായിരിക്കാൻ ജസ്റ്റീസ് രാമചന്ദ്രനെന്തു യോഗ്യത. 2006-11 കാലഘട്ടത്തിലെ വി എസ് അച്ച്യൂതാനന്ദായിരുന്നു ആർഎസ്എസിന്റെ മുഖപത്രമായ ഹിന്ദുവിശ്വ മാസികയുടെ പത്രാധിപ സമിതി ചെയർമാനായ ജസ്റ്റീസ് എം രാമചന്ദ്രനെ ഫെയർ റിവിഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്. റിട്ടയർമെന്റിന് ശേഷം രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ജഡ്ജിക്കെങ്ങനെ സ്വതന്ത്രമായ തീരമാനങ്ങളെടുക്കാനാവും.
ബസ് ചാർജ് ശാസ്ത്രീയമായി കണക്കാക്കാൻ ഹൈക്കോടതി വിധിയെ തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച സർക്കാർ സ്ഥാപനമായ നാറ്റ്പാക്കിന്റെ പിസ്ക്കോ ( PISCO- Price Index For Stage Carriage Operations) രാമചന്ദ്രൻ പരിഗണിച്ചിട്ടില്ല എന്നതുതന്നെ രാമചന്ദ്രൻ സുതാര്യമായിട്ടല്ല ചാർജ് വർദ്ധനവും റിപ്പോർട്ടുകൾ തയ്യാറാക്കിയതെന്നു വ്യക്തം.ബസ് ചാർജ് വർദ്ധനവിന് ഇന്നും അടിസ്ഥാനമാകുന്ന 2010 ലെ നാറ്റ്പാക്കിന്റെ പഠനത്തിൽ ഒരു സ്വകാര്യ ബസിൽ ശരാശരി 34 യാത്രക്കാരാണുള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് കാലാകാലങ്ങലായി ബസുകൂലി വർദ്ധിപ്പിക്കുന്നത്. 60 യാത്രക്കാരെ കയറ്റാവുന്നിടത്ത് 34 യാത്രാക്കാരെ ഉള്ളു എന്ന കണക്കിൽ ബസ് ചാർജ് നിശ്ചയിച്ചിട്ട് അതിൽ 100 പേരെ കയറ്റിയകാലത്തെ ലാഭം ഊഹിക്കാവുന്നതേയുള്ളു.
34 യാത്രക്കാരെ കണക്കാക്കി നിശ്ചയിച്ച നിലവിലെ പഴയ ബസുകൂലിയിൽ 48 യാത്രക്കാരെ കയറ്റാൻ അനുവദിക്കുമ്പോൾ എന്തിനാണ് ചാർജ് കൂട്ടണമെന്ന് കോടതി ആവശ്യപ്പെടുന്നത്?ഉത്തരവാദിത്തമില്ലാത്ത ചോദ്യങ്ങൾ? പിണറായി സർക്കാരിൽ സ്വാധിനം ബസുടുമകൾക്ക് മാത്രമോ?
ആരാണ് ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നതെന്ന് പറയണം. വീട്ടുപണിക്കാർ കൂലിപ്പണിക്കാർ കടകളിലെ എടുത്തുകൊടുപ്പുകാർ ഇവർക്കൊക്കെ കിട്ടിയിരുന്ന ശമ്പളം 50% ആയി കുറഞ്ഞു.50% കൂലി കുറഞ്ഞപ്പോൾ 50% ബസ് കൂലി കൂട്ടിയ പിണറായി തന്നെ പാവപ്പെട്ടവരുടെ സർക്കാർ.പാവപ്പെട്ടവന്റെ തലക്കടിക്കുന്ന ഒരു കേസ് വന്നപ്പോൾ എവിടെ പോയി പിണറായിയുടെ 50 ലക്ഷം ഒരു കോടി എടുത്തുനൽകുന്ന പ്രഗത്ഭ വക്കീലന്മാർ.എവിടെ പോയി അപ്ലീൽ!മറുപടി പറയണം സർക്കാർ ഇതിനെല്ലാം.
Stories you may Like
- 75 വയസ്സ് പൂർത്തിയാവുന്ന പിണറായി വിജയന്റെ ജീവചരിത്രം
- ഈങ്ങാപ്പുഴയിലെ ചേസിങ് ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ
- പത്രമാരണ നിയമത്തിനെതിരായ പോരാട്ടത്തിൽ മറുനാടന് പിന്തുണയുമായി ക്രൈം നന്ദകുമാർ
- ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ ഇന്ത്യ മാന്റെ ചരിത്രം ഇങ്ങനെ
- നിർഭയ കേസിൽ നിറയുന്നത് കുറ്റവാളികളുടെ ക്രൂര മനസ്സ് തന്നെ
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാന ദിവസം ഇന്ന്; നാളെ രാവിലെ എട്ടു മണിക്ക് വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മാപ്പു നൽകും; അധികാര കൈമാറ്റത്തിനു നിൽക്കാതെ മടങ്ങുന്ന ട്രംപിനൊപ്പം മെലേനിയ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രഥമ വനിതയായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്