Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർഎസ്എസിനേക്കാളും വിശ്വഹിന്ദു പരിഷത്തിനേക്കാളും കേരളത്തിൽ വർഗീയത പറഞ്ഞു നടന്നത് വെള്ളാപ്പള്ളിയും മകനുമാണ് എന്ന് നവോത്ഥാന നായകനായ പിണറായി വിജയൻ മറന്നുപോയതാണോ?സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ ബിജെപി മുന്നണി വിടുമെന്ന് തുഷാർ പ്രഖ്യാപിക്കുമ്പോൾ ലജ്ജിക്കേണ്ടത് സിപിഎം തന്നെ..ബിഡിജെഎസിനെ ഒപ്പം കൂട്ടി സിപിഎം പണി വാങ്ങിയെടുക്കുന്നത് ഇങ്ങനെ...

ആർഎസ്എസിനേക്കാളും വിശ്വഹിന്ദു പരിഷത്തിനേക്കാളും കേരളത്തിൽ വർഗീയത പറഞ്ഞു നടന്നത് വെള്ളാപ്പള്ളിയും മകനുമാണ് എന്ന് നവോത്ഥാന നായകനായ പിണറായി വിജയൻ മറന്നുപോയതാണോ?സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ ബിജെപി മുന്നണി വിടുമെന്ന് തുഷാർ പ്രഖ്യാപിക്കുമ്പോൾ ലജ്ജിക്കേണ്ടത് സിപിഎം തന്നെ..ബിഡിജെഎസിനെ ഒപ്പം കൂട്ടി സിപിഎം പണി വാങ്ങിയെടുക്കുന്നത് ഇങ്ങനെ...

മറുനാടൻ ഡെസ്‌ക്‌

ബിഡിജെഎസ് നേതാവ് ടി വി ബാബു ബിജെപി നേതൃത്വത്തോട് ഇന്ന് പറഞ്ഞത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ്. അതായത്, ഞങ്ങൾ ബിജെപി മുന്നണിയിൽ ചേർന്നാൽ ഞങ്ങൾക്ക് വലിയ പദവികളൊക്കെ തരാം എന്ന് നിങ്ങൾ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ നിങ്ങൾ ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ടു തന്നെ നിങ്ങൾ ഞങ്ങൾക്ക് ആശ നൽകി നിരാശരാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുമായുള്ള ബാന്ധവം ഉപേക്ഷിച്ച് ഞങ്ങൾ ഇടത് മുന്നണിക്കൊപ്പം ചേരും എന്നുള്ള മുന്നറിയിപ്പാണ് ബാബു നൽകുന്നത്. സമാനമായ മുന്നറിയിപ്പ് വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസിന്റെ രക്ഷകനുമായ തുഷാർ വെള്ളാപ്പള്ളി പലതവണ നടത്തിക്കഴിഞ്ഞു. അപ്പൻ വെള്ളാപ്പള്ളിയാകട്ടെ ഇടത് പക്ഷം അല്ലാതെ മറ്റൊരു ശരിയും ഈ ഭൂമിമലയാളത്തിൽ ഇല്ല എന്ന് കഠിനമായി വിശ്വസിക്കുകയാണ്.

പാലായിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചതിന്റെ ഏറ്റവും വലിയ കാരണം വെള്ളാപ്പള്ളിയുടെയും മകന്റെയും പിന്തുണയാണ് എന്ന് ജയിച്ച സ്ഥാനാർത്ഥി തന്നെ തുറന്ന് പറഞ്ഞിരിക്കുന്നു. അതായത്, വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഭാഗമായി മകൻ തുഷാർ വെള്ളാപ്പള്ളിയെ അജ്മാൻ ജയിലിൽ നിന്നും പുറത്തിറക്കുക മാത്രമല്ല, സിപിഎം എന്ന് പറയുന്ന നവോദ്ധാന പാർട്ടി വെള്ളാപ്പള്ളി നടേശന്റെ മകന്റെ പാർട്ടിയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടും എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. നിർഭാഗ്യകരമായ വസ്തുത, പ്രവീൺ തൊഗാഡിയയെക്കാൾ ഭീകരമായ മതം പറയുന്ന, വർഗീയത പറയുന്ന വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്റെയും രാഷ്ട്രീയത്തോട് ചേർന്ന് പ്രവർത്തിക്കുന്നത് നവോത്ഥാനത്തിൽ വിശ്വസിക്കുന്ന സിപിഎമ്മിലെ ഒരു നേതാവിന്റെയും എതിർപ്പിന് കാരണമാകുന്നില്ല എന്ന്.

കാരണം, ബിജെപി മുന്നണി വോട്ടിങ് ശതമാനത്തിൽ വർദ്ധനവ് വരുത്തിയത് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ കൊണ്ടാണെന്നും ആ പിന്തുണ തങ്ങൾക്ക് ലഭിച്ചാൽ കേവലം രണ്ടോ മൂന്നോ ശതമാനം മാത്രം വ്യത്യാസത്തിൽ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാകുകയും തുടർഭരണം ഉറപ്പാക്കുകയും ചെയ്യും എന്ന് സിപിഎം കണക്ക് കൂട്ടുന്നു. അതായത്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഒരു ഘടകകക്ഷി ആയിരിക്കും ബിഡിജെഎസ് എന്നർത്ഥം. അതായത് വർഗീയ വിഷം തുപ്പിക്കൊണ്ട് കേരളം മുഴുവൻ ഓടിനടക്കുന്ന സമുദായ പ്രമാണിയായ തുഷാർ വെള്ളാപ്പള്ളി, ആ സമുദായ പ്രമാണിത്തം പോലും അച്ഛൻ വഴി പരമ്പരാഗതമായി ലഭിച്ചിട്ടും ഒന്നര കൊല്ലം കൂടി കഴിയുമ്പോൾ കേരളത്തിൽ കൊടിവെച്ച കാറിൽ നടക്കും എന്നർത്ഥം.

തുഷാർ വെള്ളാപ്പള്ളിയെ ഏറ്റവും കുറഞ്ഞതൊരു എംപി എങ്കിലുമാക്കും എന്ന് ബിജെപിക്കാർ മോഹിപ്പിച്ചിരുന്നെങ്കിലും ഒടുവിൽ അത് വേണ്ടെന്ന് വെച്ചപ്പോൾ എംപിയല്ല, മന്ത്രി തന്നെയായി മാറാൻ തുഷാർ തീരുമാനിച്ചിരിക്കുന്നു. ഇത്രയും ലജ്ജാകരമായ ഒരു അവസ്ഥയിലേക്ക് എങ്ങനെയാണ് സിപിഎം മാറുന്നത് എന്ന് മാത്രമേ എനിക്ക് മനസ്സിലാവാത്തതുള്ളു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP