Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേളാങ്കണ്ണിക്കും പഴനിക്കും പോകുന്ന മലയാളികൾ നിരന്തരമായി അപകടത്തിൽ കൊല്ലപ്പെടുന്നതെങ്ങനെ? കൊയമ്പത്തൂർ സേലം റോഡിൽ കൊല്ലപ്പെടുന്നവരിൽ ഏറെയും മലയാളികളാവുന്നതെങ്ങനെ? തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ദാനം ചെയ്യപ്പെടുന്ന അവയവങ്ങളിൽ ഏറെയും ലഭിക്കുന്നത് വിദേശികൾക്കാവുന്നത് എങ്ങനെ? 20 മലയാളികളുടെ ജീവൻ കൂടി പൊലിയുമ്പോൾ ഉണ്ടയില്ലാവെടിയെന്ന് പറഞ്ഞ് ആശ്വസിക്കാൻ കഴിയുമോ?

വേളാങ്കണ്ണിക്കും പഴനിക്കും പോകുന്ന മലയാളികൾ നിരന്തരമായി അപകടത്തിൽ കൊല്ലപ്പെടുന്നതെങ്ങനെ? കൊയമ്പത്തൂർ സേലം റോഡിൽ കൊല്ലപ്പെടുന്നവരിൽ ഏറെയും മലയാളികളാവുന്നതെങ്ങനെ? തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ദാനം ചെയ്യപ്പെടുന്ന അവയവങ്ങളിൽ ഏറെയും ലഭിക്കുന്നത് വിദേശികൾക്കാവുന്നത് എങ്ങനെ? 20 മലയാളികളുടെ ജീവൻ കൂടി പൊലിയുമ്പോൾ ഉണ്ടയില്ലാവെടിയെന്ന് പറഞ്ഞ് ആശ്വസിക്കാൻ കഴിയുമോ?

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ-സേലം റോഡിൽ ഇന്ന വെളുപ്പിന് പൊലിഞ്ഞത് 20 മലയാളികളുടെ ജീവനാണ്. ഇത്തരം അപകടങ്ങൾ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ഹൈവേകളിലൊക്കെ സ്ഥിരമായി സംഭവിക്കുമ്പോഴൊക്കെ ചിലരെങ്കിലും സോഷ്യൽമീഡിയായിലെത്തി ഇത്തരം അപകടങ്ങൾ യഥാർത്ഥത്തിൽ അപകടങ്ങളല്ല, കൃത്യമായി കണക്ക്കൂട്ടി നടത്തുന്ന കൊലപാതകങ്ങൾ ആണ് എന്ന്. അത്തരം ആരോപണങ്ങൾ എന്തുതരം കണക്കുകളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ കൃത്യമായി സൂചിപ്പിക്കുന്നത് അവയൊക്കെ പ്ലാൻഡ് മർഡർ ആണ് എന്ന് വ്യക്തമാണെങ്കിലും സംഘടിതമായി ഇതൊക്കെ ഒരു കൊലപാതകത്തിന്റെയും ആസൂത്രണം ചെയ്യുന്ന ആക്രമണത്തിന്റെയും ഭാഗമാണ് എന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ അവയൊക്കെ ഉണ്ടയില്ലാ വെടി എന്ന് പറഞ്ഞുകൊണ്ട് ആളുകൾ പുച്ഛിച്ച് തള്ളുന്നത്.

എന്നാൽ, തമിഴ്‌നാട്ടിലെ ഹൈവേകളിൽ റോഡപകടത്തിൽ കൊല്ലപ്പെടുന്നവരുടെ കണക്ക് പരിശോധിക്കുമ്പോൾ ചില അസ്വാഭാവികതകൾ എങ്കിലും തോന്നുക സ്വാഭാവികമാണ്. അതിലൊന്ന് തമിഴ്‌നാട്ടിൽ ഔദ്യോഗികമായി അവയവങ്ങൾ ദാനം ചെയ്തവരുടെ കണക്ക തന്നെയാണ്. തമിഴ്‌നാട്ടിൽ ഹൃദയം മാറ്റിവെച്ചവരിൽ 25 ശതമാനം പേരും വിദേശികളാണെന്നും, കരൾ മാറ്റിവെച്ചവരിൽ 33ശതമാനം പേരും വിദേശികളാണ് എന്നതും മാത്രം മതി ഇതിൽ ദുരൂഹത കണ്ടെത്താൻ. കാരണം ഇപ്പോൾ തമിഴ്‌നാട്ടിലെ കണക്കനുസരിച്ച് 5310 ഇന്ത്യാക്കാർ അവയവങ്ങൾക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോൾ വെറും 53 വിദേശികളാണ് കാത്തിരിക്കുന്നത്.

പക്ഷേ അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ പട്ടിക നോക്കുമ്പോൾ ഏതാണ്ട് മൂന്നിലൊന്നും വിദേശികൾക്ക് കൊടുക്കുന്നു. അപകടം നടന്ന് ആൾ ഏതെങ്കിലും ആശുപത്രിയിൽ എത്തുമ്പോൾ ആ ജില്ലകളിലെ ആശുപത്രികളിൽ സംഭവിക്കുന്ന അവയവദാനത്തിനാണ് മുൻഗണന കൊടുക്കേണ്ടത്. പിന്നീട് ആ സംസ്ഥാനത്തെയും അയൽ സംസ്ഥാനത്തെയും അങ്ങനെ ഇന്ത്യയിലെയും ആളുകൾക്ക് കൊടുത്ത ശേഷം വിദേശ മലയാളികളിലും ആവശ്യക്കാർ ഇല്ലെങ്കിൽ മാത്രമേ വിദേശികൾക്ക കൊടുക്കാവൂ എന്ന് പ്രോട്ടോക്കോളിൽ പറയുന്നു. മാത്രമല്ല, ഒരാളുടെ അവയവം ദാനം ചെയ്യണമെങ്കിൽ അനേകം കടമ്പകൾ കടക്കേണ്ടതുണ്ട്. ഇത്തരം കടമ്പകൾ ഒക്കെ നിയമപുസ്തകത്തിൽ ഉണ്ടെങ്കിലും അവയവങ്ങൾ സ്വീകരിക്കുന്നവരിൽ മൂന്നിൽ ഒന്ന് പേരും വിദേശികൾ ആകുന്നത് എന്ത്‌കൊണ്ടാണ്?

തീർച്ചയായും ഉയർന്ന വിലകൊടുത്ത് അവയവങ്ങൾ വാങ്ങാൻ തയ്യാറായി വിദേശികളും അവരെ സഹായിക്കുന്ന ഏജൻസികളും അവിടെയുണ്ട് എന്ന കാര്യത്തിൽ തർക്കംവേണ്ട. ഈ ഏജൻസികൾ സ്വകാര്യ ഏജൻസികളുമായി കച്ചവടം ഉറപ്പിച്ച ശേഷം അപകടങ്ങൾ ഉണ്ടാക്കുന്നു എന്നാരോപിച്ചാൽ ആരും ഇതേകുറിച്ച് ഇതുവരെ വ്യക്തമായി അന്വേഷിക്കാത്തിടത്തോളം കാലം എങ്ങനെയാണ് ഉണ്ടയില്ലാവെടി എന്ന് പറയാൻ കഴിയുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP