Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാർ ഇതുവരെ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളേയും കടത്തിവെട്ടിയിരിക്കുകയാണ് ഈ ഒരൊറ്റ തീരുമാനം; ഫേസ്‌ബുക്കിന്റെ ഇരുട്ടിൽ ഒളിഞ്ഞിരുന്ന് മാന്യന്മാരെ അപമാനിക്കുന്നവർക്ക് ഇതിലും വലിയ തിരിച്ചടിയെന്ത്? സ്വന്തം ഐഡന്റിറ്റി മറച്ച് വെച്ച് പുലഭ്യം വിളിക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നവർ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന നുണയ്ക്ക് ചെവികൊടുക്കരുത്; സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കുന്ന നീക്കം ചർച്ചയാവുമ്പോൾ..

മോദി സർക്കാർ ഇതുവരെ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളേയും കടത്തിവെട്ടിയിരിക്കുകയാണ് ഈ ഒരൊറ്റ തീരുമാനം; ഫേസ്‌ബുക്കിന്റെ ഇരുട്ടിൽ ഒളിഞ്ഞിരുന്ന് മാന്യന്മാരെ അപമാനിക്കുന്നവർക്ക് ഇതിലും വലിയ തിരിച്ചടിയെന്ത്? സ്വന്തം ഐഡന്റിറ്റി മറച്ച് വെച്ച് പുലഭ്യം വിളിക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നവർ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന നുണയ്ക്ക് ചെവികൊടുക്കരുത്; സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കുന്ന നീക്കം ചർച്ചയാവുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

സുപ്രധാനമായ ഒരു കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. മദ്രാസ് ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും മധ്യപ്രദേശ് ഹൈക്കോടതിയിലും നടന്നുകൊണ്ടിരിക്കുന്ന സമാനമായ വിഷയത്തെ കുറിച്ചുള്ള ഒരു കേസ് ഒരുമിച്ച് സുപ്രീംകോടതി കേട്ട് തീരുമാനം എടുക്കണം എന്ന അപേക്ഷയാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. അത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം എന്ന നിർദ്ദേശമാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയിരിക്കുന്നത്. മൂന്ന് ഹൈക്കോടതികളിലും ഈ കേസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതാതിടങ്ങളിലെ സർക്കാരുകൾ, അല്ലെങ്കിൽ അതാതിടങ്ങളിലെ പൊലീസ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. മൂന്ന് ഹൈക്കോടതികളിലെയും വിധികൾ വ്യത്യസ്തമായാൽ രാജ്യത്ത് അത് നടപ്പിലാക്കുക അപ്രായോഗികമാകും എന്നതുകൊണ്ടാണ് ഈ കേസുകൾ ഹൈക്കോടതിയിൽ നിന്നും മാറ്റി സുപ്രീംകോടതി പരിഗണിക്കണം എന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയർന്നതും തമിവ്‌നാട് ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതും.

ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം എന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ ആധാറും സോഷ്യൽമീഡിയ അക്കൗണ്ടുകളും തമ്മിൽ ബന്ധിപ്പിക്കണം എന്ന കാര്യത്തിൽ സർക്കാരിന് ഒരേ അഭിപ്രായമാണ്. അത് രാജ്യസുരക്ഷക്കും നിയമനടപടികൾക്കും അത്യാവശ്യമാണ് എന്ന് കേന്ദ്രസർക്കാർ പറയുന്നു. ഫേസ്‌ബുക്ക്, യൂട്യൂബ്, വാട്ട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രമുഖമായ എല്ലാ സോഷ്യൽ മീഡിയ കമ്പനികൾക്കും കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ കമ്പനികൾ ഇത് വേണ്ട എന്ന നിലപാടുകാരാണ്. പ്രധാനപ്പെട്ട കാരണമായി അവർ പറയുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ് ആധാർ എന്നത്. അത് സൂക്ഷിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. അത് ആരെങ്കിലും ചോദിച്ചാൽ കൊടുക്കാൻ ഞങ്ങൾക്ക് പ്രയാസമുണ്ട് എന്നാണ്. ഈ നിലപാടിനെ എതിർക്കുന്നവർ നിയമപ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത് സ്വകാര്യ കമ്പനികൾക്ക് എങ്ങനെ ഇത്ര സുപ്രധാനമായ ഒരു രേഖ കൈമാറാൻ കഴിയും എന്നതാണ്. ഒരു വ്യക്തിയുടെ സകല വിവരങ്ങളും ഉൾപ്പെട്ട ആധാർ എങ്ങനെയാണ് ഫേസ്‌ബുക്കിനോ ട്വിറ്ററിനോ ഇൻസ്റ്റഗ്രാമിനോ ഒക്കെ കൈമാറാൻ കഴിയുന്നത് എന്ന ന്യായമായ ചോദ്യമാണ് ആ കൂട്ടർ ഉയർത്തുന്നത്.

എന്നാൽ, ഞാൻ പറയും, മോദി സർക്കാർ അധികാരം ഏറ്റ ശേഷമെടുത്ത ഏറ്റവും ഉത്തമമായ നിലപാടാണ് ഇതെന്ന്. കശ്മീരിലെ ആർട്ടിക്കിൾ 370 എന്ന അനുച്ഛേദം റദ്ദാക്കുന്നത് അടക്കമുള്ള അനേകം വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത സർക്കാർ ഇങ്ങനെയൊരു തീരുമാനം ഇത്ര ധൃതിപിടിച്ച് എടുക്കും എന്ന് വിശ്വസിക്കാൻ പോലും എനിക്ക് പ്രയാസമാണ്. സ്വാഭാവികമായും അഭിപ്രായ സ്വാതന്ത്ര്യവാദികളും സ്വകാര്യതാ സംരക്ഷണവാദികളും ഒക്കെ ഇതൊരു വലിയ വിഷയമായി ഉയർത്തിക്കൊണ്ട് ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തിവെക്കുകയാണ് എന്ന ആരോപണം ഉയർത്തുന്നുണ്ട്. എന്നാൽ ഇത്തരം കപട സദാചാരവാദികളെയും ഇത്തരം കപടജനാധിപത്യവാദികളെയും തള്ളിക്കളയണമെന്നും ഒരു വിട്ടുവീഴ്‌ച്ചയുമില്ലാതെ ഇങ്ങനെ മുന്നോട്ട് പോകണമെന്നും ആവശ്യമെങ്കിൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണം എന്നുമാണ് എന്റെ അഭിപ്രായം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP