Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിക്ക് അധികാരം നഷ്ടപ്പെട്ടാലും കോൺഗ്രസിന് അഞ്ചുകൊല്ലം തികയ്ക്കാൻ പറ്റുമോ? പത്തു വർഷത്തിനിടയിൽ എട്ടു പ്രധാനമന്ത്രിമാർ വന്നകാലം വീണ്ടും വരുമോ? തെരഞ്ഞെടുപ്പിനുമുമ്പേ കോൺഗ്രസ് സഖ്യകക്ഷികളെ അമിത്ഷാ കൊണ്ടുപോകുമോ? പ്രധാനമന്ത്രിയാകാൻ ഇടി നടക്കുമ്പോൾ മോദി വിരുദ്ധ സഖ്യത്തിന് എന്തു സംഭവിക്കും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മോദിക്ക് അധികാരം നഷ്ടപ്പെട്ടാലും കോൺഗ്രസിന് അഞ്ചുകൊല്ലം തികയ്ക്കാൻ പറ്റുമോ? പത്തു വർഷത്തിനിടയിൽ എട്ടു പ്രധാനമന്ത്രിമാർ വന്നകാലം വീണ്ടും വരുമോ? തെരഞ്ഞെടുപ്പിനുമുമ്പേ കോൺഗ്രസ് സഖ്യകക്ഷികളെ അമിത്ഷാ കൊണ്ടുപോകുമോ? പ്രധാനമന്ത്രിയാകാൻ ഇടി നടക്കുമ്പോൾ മോദി വിരുദ്ധ സഖ്യത്തിന് എന്തു സംഭവിക്കും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

ടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി 350ഓളം സീറ്റും ബിജെപി മുന്നണി 200ഓളം സീറ്റും പിടിക്കുമെന്ന് കഴിഞ്ഞ രണ്ട് ഇൻസ്റ്റന്റ് റെസ്‌പോൺസിൽ പറഞ്ഞിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് എത്ര സീറ്റ് പിടിക്കും ബിജെപി ഒറ്റയ്ക്ക് എത്ര സീറ്റ് പിടിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒരു പക്ഷേ കോൺഗ്രസിനേക്കാളും കൂടുതൽ സീറ്റ് നേടുന്നത് ബിജെപി ആവും എന്നതാണ് വാസ്തവം. ബിജെപി മുന്നണി എന്ന് പറയുമ്പോൾ വിരലിൽ എണ്ണാവുന്നത് മാത്രമാണ് ഉള്ളത്. എന്നാൽ കോൺഗ്രസ് മുന്നണിയുടെ കരുത്ത് ഒട്ടം ചോർന്ന് പോയിട്ടുമില്ല. എന്ന് മാത്രമല്ല ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന ആന്ധ്രയിലെ ടിഡിപിയും മഹാരാഷ്ട്രയിലെ ശിവസേനയും വരെ കോൺഗ്രസ് മുന്നണിയെ പിന്തുണയ്ക്കുന്ന സാഹചര്യവുമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് മുന്നണി 350 സീറ്റു വരെ നേടുമെന്നും ബിജെപി 200ഓളം സീറ്റും നേടുമെന്നും വിലയിരുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 282 സീറ്റു നേടി ഭരണം പിടിച്ച സാഹചര്യത്തിൽ നിന്നും നൂറിലധികം സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യമാണ് വിലയിരുത്തിയതും ചർച്ച ചെയ്തതും. എന്നാൽ അതുകൊണ്ട് മാത്രം ബിജെപി അധികാരത്തിൽ വരികയില്ല എന്ന് തീർത്തു പറയാവുന്ന സാഹചര്യമില്ല. 1989 മുതൽ 1999 വരെ പത്ത് വർഷം ഇന്ത്യയിൽ എട്ട് പ്രധാനമന്ത്രിമാർ ഭരിച്ച ഒരു ചരിത്രം ഉണ്ട്. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട രാഷ്ട്രീയ ചരിത്രം ഈ വർഷങ്ങളിലായിരിക്കും ഉണ്ടായിരുന്നത്. 1984ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നു ണ്ടായ തിരഞ്ഞെടുപ്പിൽ 404 സീറ്റ് നേടി അധികാരത്തിൽ വന്ന രാജീവ് ഗാന്ധി അഞ്ച് കൊല്ലം കഴിഞ്ഞ് നാണം കെട്ട് പുറത്ത് പോകുന്നത് ബൊഫേഴ്‌സ് കോഴയുടെ പേരിൽ മാത്രമായിരുന്നില്ല. ശ്രീലങ്കയിലെ എൽടിടി പ്രശ്‌നത്തിന്റേയും പഞ്ചാബിലെ ഭീകരതയുടേയും പേരിലായിരുന്നു.

അന്ന് രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ് മാറിയിട്ടും ഭരണം ലഭിച്ചത് വിപി സിങിന്റെ നേതൃത്വത്തിലുള്ള ജനതാദളിനായിരുന്നു. ബിജെപിയുടേയും സിപിഎം അടക്കമുള്ള പാർട്ടികളുടേയും പിന്തുണയോട് കൂടി പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ മുന്നണിയുണ്ടാക്കി വിപി സിങ് ഇന്ത്യയുടെ പ്രധാന മന്ത്രിയാകുമ്പോൾ പലരും കരുതിയത് കോൺഗ്രസ് അസ്തമിക്കുകയാണെന്ന് തന്നെയാണ്. അന്ന് രാജ്യത്തെ തരംഗമായിരുന്നു വി പി സിങ്. തുടർന്ന് വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കുള്ള ഭൂരിപക്ഷമായിരുന്നു വിപി സിങ് സ്വപ്‌ന കണ്ടത്. എന്നാൽ ചന്ദ്രശേഖർ വി പി സിങ്ങിനെ കബളിപ്പിച്ചു കൊണ്ട് പാർട്ടി പിളർത്തി കോൺഗ്രസിന്റെ പിന്തുണയോട് കൂടി പ്രധാന മന്ത്രിയാകുകയായിരുന്നു. ആറ് മാസം പോലും ചന്ദ്രശേഖറിന് പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ല.

രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് നടന്ന 211 സീറ്റുകളിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും ചെയ്തത് രാജീവിന്റെ മരണം നൽകിയ അനുരണനം തന്നെയായിരുന്നു. 91 മുതൽ അഞ്ച് കൊല്ലത്തെ ഭരണ കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അഴിച്ചു പണിത് ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ കവാടം തുറന്ന് കൊടുത്ത് നരസിംഹ റാവു നടത്തിയ പരിഷ്‌ക്കാരങ്ങൾ പക്ഷേ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചില്ല. 1996 മുതൽ 98 വരെ യുള്ള കാലയളവിൽ ഇന്ത്യയ്ക്ക് ഉണ്ടായത് രണ്ട് പ്രധാനമന്ത്രിയായിരുന്നു. ദേവ ഗൗഡയും ഐകെ ഗുജ്‌റാളും

98ലെ തിരഞ്ഞെടുപ്പിൽ 180 സീറ്റോടുകൂടി ബിജെപി വിജയിച്ചെങ്കിലും ആ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. 99ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായ ബിജെപി വാജ്‌പേയിയുടെ നേതൃത്വത്തിൽ അഞ്ച് വർഷം ഭരിച്ചു. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തോട് കൂടിയായിരുന്നു വാജ്‌പേയി 2004ൽ ജനങ്ങളെ നേരിട്ടത്. പക്ഷേ ജനങ്ങൾ അന്ന് വിജയിപ്പിച്ചത് കോൺഗ്രസിനെയായിരുന്നു. പിന്നീട് പത്ത് വർഷം മന്മോഹൻ സിങ് ഇന്ത്യ ഭരിച്ചു. 84ൽ രാജീവ് ഗാന്ധി ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ശേഷം ആദ്യമായിരുന്നു ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.

മോദിയും അമിത്ഷായും ചേർന്ന് ഗുജറാത്ത് മോഡൽ ഭരണ പരിഷ്‌ക്കാരവുമായി ഇന്ത്യ പിടിക്കാൻ എത്തിയപ്പോൾ ജനം അവർക്കൊപ്പം നിന്നു. 2014 മുതൽ 2018 വരെ ഭരിച്ച മോദി സർക്കാരിനെതിരെ കടുത്ത വിമർശനം ഒരു പാട് ഉണ്ടെങ്കിലും അഴിമതി ആർക്കും ഉയർത്താൻ സാധിച്ചിട്ടില്ല. അടിസ്ഥാന മേഖലയിൽ മോദി സർക്കാർ നടത്തുന്ന പരിഷ്‌ക്കാരങ്ങൾ പലരും കൈയടിയോടെയാണ് സ്വീകിരിക്കുന്നത്. എന്നാൽ രാജ്യത്തെമ്പാടും വളർന്നു വരുന്ന അസഹിഷ്ണുതയും പ്രതിപക്ഷ ഐക്യവും മോദിയുടെ ഭരണ തുടർച്ച ഇല്ലാതാക്കും. മോദി വിരുദ്ധ വികാരത്തിന്റെ പുറത്ത് രാഹുൽ ഗാന്ധി ഒരു സഖ്യം ഉണ്ടാക്കിയാലും അത് എത്രകാലം നിലനിൽക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. ഒരു പക്ഷേ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യ കക്ഷികളിൽ ചിലരെ അടർത്തിക്കൊണ്ടു പോകാൻ അമിത് ഷായുടെ ബുദ്ധിക്ക് സാധിച്ചെന്ന് വരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP