Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ എന്ന മഹാവ്യാധി നമ്മുടെ ഓരോരുത്തരുടെയും വീട്ടുമുറ്റത്തെത്താൻ ഇനി ഏറെ നാളുകൾ ബാക്കിയില്ല..ദിവസം 100ന്റെ കണക്കുകൾ ആയിരത്തിലേക്ക് കയറാൻ ആഴ്ചകൾ മതി..ടെസ്റ്റ് നടത്താതെ നമ്മൾ നടത്തുന്ന അഭ്യാസങ്ങൾ ഒന്നും നമ്മളെ കാക്കില്ല..ഇനി നമ്മുടെ മുന്നിൽ ബാക്കിയാവുന്നത് ഈ വഴികൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

കൊറോണയുടെ പേരിലുള്ള അവകാശ വാദങ്ങൾക്കായി നമ്മൾ മാസങ്ങൾ നഷ്ടപ്പെടുത്തി. ഇപ്പോൾ കൊറോണ നമ്മുടെ നാട്ടിലുള്ള ഒരു യാഥാർത്ഥ്യമായി മാറിയിട്ടും ദിവസവും നൂറിലധികം രോഗികള ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും നമ്മൾ അത്തരം അവകാശവാദങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല. കൊറോണ ഈ നാട്ടിലെ ഒരു പൗരനേയും ബാധിക്കാതെ സംരക്ഷിക്കാൻ ചുമതലപ്പെട്ട സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും അതിന്റെ പേരിൽ കൊമ്പ് കോർക്കുകയാണ്.

 

കേന്ദ്രത്തിൽ മന്ത്രിയായിരിക്കുന്ന മുരളീധരനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും തമ്മിലുള്ള കൊമ്പ് കോർക്കൽ ആരുടെ ഭാഗത്ത് ന്യായം എന്നതിനപ്പുറം കേരളത്തിന് ഒരു ഗുണവും ചെയ്യുന്നതല്ല. നമ്മൾ കള്ളക്കണക്കുകളുടെ സുരക്ഷിതത്വത്തിന് കീഴിൽ അടയിരുന്നുകൊണ്ട് സ്വയം അഭിമാനം കൊണ്ട് നാശത്തിലേക്ക് നടന്നുപോവുകയാണ്. ഈ ആഴ്ചയയിൽ ഓരോ ദിവസവും നൂറിലധികം രോഗികളാണ് പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച അത് 80, 90 എന്ന നിലയിലായിരുന്നു.

അടുത്തയാഴ്ച അത് 200 കടക്കും എന്നത് തീർച്ചയാണ്. എന്നാൽ ഈ 50നും 80നും 100നും 200 എല്ലാം അപ്പുറം ഒരു ദിവസം ആയിരമോ രണ്ടായിരമോ രോഗികളെ കണ്ടെത്തുന്ന ദിവസത്തിന് ഇനി അധികം അകലമില്ല. നമ്മുടെ എണ്ണം ഇപ്പോഴും കുറഞ്ഞിരിക്കുന്നത് ഇവിടെ രോഗികൾ ഇല്ലാത്തതുകൊണ്ടല്ല. ഇവിടെ ടെസ്റ്റിങ് കുറവാണ് എന്നത് മനസിലാക്കണം.ഇപ്പോഴും നമ്മൾ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നത് പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ലാത്തവരേയാണ്. ഏരദേശം 80 ശതമാനം ആളുകളും ഈ രോഗം ബാധിച്ചാൽ രോഗലക്ഷണങ്ങൾ കാണിക്കില്ല എന്ന് വരുമ്പോൾ എത്രയധികം ആളുകളെ ബാധിച്ചിരിക്കും എന്ന തിരിച്ചറിയുക.

സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് നമ്മൾ എന്ന് സർക്കാർ പറയുന്നെങ്കിലും എത്രയോ കാലം മുൻപ് തന്നെ ഇവിടെ സാമൂഹ്യവ്യാപനം ബാധിച്ച് കഴിഞ്ഞിരിക്കുന്നു. രോഗലക്ഷണം ഇല്ലാത്തുകൊണ്ട് മാത്രം നമ്മൾ രോഗികൾ ആവുന്നില്ലെന്ന് മാത്രം. നമുക്കിടയിൽ ജീവിക്കുന്നവർ രോഗികളാകാം. അവരിൽ പലരും രോഗലക്ഷണം കാണിക്കാതെ പോലും രോഗമുക്തിയായി ജീവിതയാത്ര തുടരുന്നു. ചിലരൊക്കെ മറ്റൊരു സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും ചികിത്സ നേരിടുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ നമ്മൾ കേൾക്കുന്ന കണക്കുകൾ ഒന്നും വിശ്വസിക്കേണ്ടതില്ല. കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ ടെസ്റ്റിങ് നടത്തിയാൽ ടെസ്റ്റിങ് ആഗ്രഹിക്കുന്നവർക്കെങ്കിലും ടെസ്റ്റിങ് നടത്തിയാൽ ആയിരക്കണക്കിന് രോഗികളെ കണ്ടെത്താൻ കഴിയും.

വിദേശത്ത് നിന്ന് എത്തുന്നവർക്ക് പോലും ഇവിടെ ടെസ്റ്റിങ് ഇല്ലയെന്ന് ഓർക്കുക. വിമാനം ഇറങ്ങുന്ന ഏതൊരാൾക്കും സത്യവാങ്മൂം എഴുതിക്കൊടുത്താൽ വീട്ടിൽ പോകാവുന്ന സ്ഥിതിയാണ്. അതായത് അവർ രോഗികൾ ആണങ്കിൽ വഴിയാത്രയിൽ വ്യാപനം നടത്തുകയും വീട്ടിൽ രോഗിയായി ഇരിക്കുകയും ചെയ്യുന്ന അവസ്ഥ. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP