Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202128Wednesday

ഒരു അച്ഛന്റെയും മകന്റെയും മലദ്വാരത്തിൽ കമ്പിപാര കയറ്റിയിട്ടും ജനനേന്ദ്രിയം ഞെക്കിതകർത്തും കൊല നടത്തിയിട്ടും ഒന്നും അറിയാതെ കൈയും കെട്ടി നിൽക്കുവാണോ നമ്മൾ? ലോക്ക്ഡൗൺ നിയമം ലംഘിച്ചതിന്റെ പേരിൽ വെട്ടി നുറുക്കി കൊല്ലുന്ന പൊലീസുകാർ എങ്ങനെ പാവങ്ങൾക്ക് നീതിനൽകും? ഇവനെയൊക്കെ തല്ലിക്കൊന്നു കളഞ്ഞില്ലെങ്കിൽ നക്സുകൾ കയറി ഇടങ്ങുമ്പോൾ മിണ്ടാൻ പോലും കഴിഞ്ഞെന്നു വരില്ലെന്ന് മറക്കരുത്

മറുനാടൻ ഡെസ്‌ക്‌

മിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാത്താംകുളത്ത് ഒരു അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മർദിച്ച് കൊന്നിരിക്കുന്നിരിക്കുന്നു. ജയരാജൻ എന്ന അറുപത്തിമൂന്നുകാരനായ അച്ഛനും, ഫെനിക്‌സ് എന്നു പേരുള്ള മുപ്പത്തിമൂന്ന് വയസ്സുകാരനായ മകനം അതിക്രൂരമായ മർദനത്തിന് ഇരയായാണ് ജീവശ്വാസം വലിച്ച് പ്രാണൻ ജീവൻ വെടിഞ്ഞത്.

ചെറുകിട മരം വ്യാപാരിയായ ജയരാജൻ ലോക്ക് ഡൗൺ കാലത്തെ നിയമം ലംഘിച്ചുകൊണ്ട് കട അടയ്ക്കാൻ വൈകി എന്നതിന്റെ പേരിലാണ് പൊലീസ് കസ്റ്റടിയിലെടുത്തത്. അച്ഛൻ എവിടെ പോയെന്നറിയാതെ വിഷമിച്ചിരുന്ന മകൻ തന്റെ ചെറിയ മൊബൈൽ കട അടച്ചിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ട കാഴ്ച അച്ഛനെ അതിക്രൂരമായി മർദിക്കുന്ന പൊലീസിനെയാണ്.

സ്വഭാവികമായും മകൻ ഇടപെട്ടു. രണ്ടുപേരെയും അതിക്രൂരമായി, മനസാക്ഷി തെല്ലും അവശേഷിക്കാത്ത തരത്തിൽ ആ പൊലീസുകാർ പിച്ചിച്ചീന്തി കൊന്നു. അച്ഛന്റെയും മകന്റെയും മലദ്വാരത്തിലൂടെ ഇരുമ്പുകമ്പി കുത്തി കയറ്റിയതായി പൊസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും ജനനേന്ദ്രിയം തച്ചുടച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും ആശുപത്രിയിലേയ്ക്ക് പോകുന്ന വഴി പൊട്ടിയൊലിക്കുന്ന ചോര തുടയ്ക്കുന്നതിന് വേണ്ടി വസ്ത്രങ്ങൾ പല തവണ മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജയിലിൽ എത്തിയപ്പോൾ ശരീരം മുഴുവൻ ചോരയൊഴുകുകയായിരുന്നുവെന്ന് ജയിൽ അധികൃതർ സൂചിപ്പിക്കുന്നു. അതായത്, രണ്ട് മനുഷ്യ ജീവനുകളെ അവർ കൊത്തിപ്പറിച്ചെടുത്തത് ഒരു മനുഷ്യനും കൊല്ലപ്പെടാൻ പാടില്ലാത്ത വിധം ക്രൂരമായാണ്.

എന്താണ് പൊലീസുകാരന്റെ ഈഗോയെ ഹർട്ട് ചെയ്തതെന്ന് നമുക്കറിയില്ല. സ്വഭാവികമായും പൊലീസിനെ ചോദ്യം ചെയ്തു കാണും, നിയമവിരുദ്ധതയ്‌ക്കെതിരെ ശബ്ദം ഉയർത്തിക്കാണും. അതിനവർ വിധിച്ച ശിക്ഷ മരണം മാത്രമായിരുന്നില്ല, അതിക്രൂരമായ മരണമായിരുന്നു. ഇവിടെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാവുകാണ്. രണ്ട് പച്ച ജീവനുകൾ പറിച്ചെയുക്കാൻ മാത്രം, അതും അതിക്രൂരമായി ഇല്ലാതാക്കാൻ മാത്രം മനസാക്ഷിയില്ലാത്തവർ എങ്ങിനെയാണ് പൊലീസുകാരാവുന്നത്? ആയിരം പേരിൽ ഒരാൾ ക്രൂരനാവുന്നത് മനസിലാക്കാം. എന്നാൽ ഒരു പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരടക്കം ഭൂരിപക്ഷവും രണ്ട് ജീവനുകൾ കൊത്തിപ്പറിച്ചെടുക്കുകയും, ആ ചോര കണ്ട് ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ എങ്ങിനെയാണ് അധമന്മാരായി പോയത്.

അതും നിസാരമായ കുറ്റത്തിന്റെ പേരിൽ. ഇത്രയും മനസാക്ഷി ഇല്ലാത്ത മനുഷ്യർ എങ്ങനെയാണ് പൊലീസുകാരാവുന്നത്? രണ്ടാമത്തെ ചോദ്യം, നമ്മുടെ രാജ്യത്തെ നിയമം അനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കോടതിയൽ ഹാജരാക്കാൻ പ്രയാസമായതുകൊണ്ട് അവർക്ക് ജാമ്യം കൊടുത്ത് വിട്ടയക്കണം എന്നാണ് നിയമം.

എന്നാൽ ഇവിടെ ഈ അച്ഛനെയും മകനെയും കോടതിയൽ ഹാജരാക്കിയപ്പോൾ അവരുടെ മുഖത്തേയ്ക്ക് ഒന്ന് മുഖം ഉയർത്തി നോക്കുക പോലും ചെയ്യാതെ ആ മജിസ്‌ട്രേറ്റ് അവരെ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടു. ആ മജിസ്‌ട്രേറ്റ് ഒന്ന് മുഖമുയർത്തി നോക്കിയിരുന്നെങ്കിൽ ഈ മനുഷ്യർ ചോരയൊലിച്ച് തളർന്ന് കിടക്കുന്നത് കാണാമായിരുന്നു. അവരുടെ ശബ്ദം പൊങ്ങാത്തത് കാണാമായിരുന്നു. ഇത്രയും മനസാക്ഷിയില്ലാത്ത, നിയമം പരിഗണിക്കാത്ത ഒരാളെങ്ങനെയാണ് മജിസ്‌ട്രേറ്റായത്. ഇവരെ ജയിലിൽ അടയ്ക്കാൻ ചെന്നപ്പോൾ ജയിൽ അധികൃതർ പറയുന്നുണ്ട് ചോരയൊലിക്കുന്നുവെന്ന്. എന്നിട്ട് എന്തുകൊണ്ട് അവർ ആശുപത്രിയിൽ ആക്കിയില്ല?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP