Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

രോഷം കെണ്ട് തിളയ്ക്കുന്ന മനസ്സ് എന്റെ ഹൃദയത്തെ പൊട്ടിത്തെറിപ്പിക്കുമോ എന്ന് ഭയക്കുന്നു; നീറുന്ന ഹൃദയവും വിണ്ട് കീറിയ ഹൃദയവുമായി ഞാൻ എന്താണ് പ്രസംഗിക്കേണ്ടത്; ഇച്ചീച്ചി എന്ന ഈ കവിതയിലൂടെ ഞാൻ എന്റെ രോഷം തീർക്കട്ടെ...

രോഷം കെണ്ട് തിളയ്ക്കുന്ന മനസ്സ് എന്റെ ഹൃദയത്തെ പൊട്ടിത്തെറിപ്പിക്കുമോ എന്ന് ഭയക്കുന്നു; നീറുന്ന ഹൃദയവും വിണ്ട് കീറിയ ഹൃദയവുമായി ഞാൻ എന്താണ് പ്രസംഗിക്കേണ്ടത്; ഇച്ചീച്ചി എന്ന ഈ കവിതയിലൂടെ ഞാൻ എന്റെ രോഷം തീർക്കട്ടെ...

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ചുറ്റിനും കാണുന്ന പച്ചയായ യാഥാർത്ഥ്യങ്ങൾ നേരെ പൊട്ടിത്തെറിക്കാനാണ് പലപ്പോഴും ഇൻസ്റ്റന്ഡ് റെസ്‌പോൺ എന്ന ഈ കോളം ഞാൻ ഉപയോഗിക്കുന്നത്. ധാർമ്മിക രോഷം അതിരു വിടുമ്പോൾ ചുറ്റിലും നടക്കുന്ന അനീതിയും അധർമ്മവും കാണുമ്പോൾ ഭരണം നടത്തുന്നവരുടെ ധൂർത്തും അഹങ്കാരവും കാണുമ്പോൾ പൊട്ടിത്തെറിച്ചുകൊണ്ടു മനസിനു ലഭിക്കുന്ന ഒരു ശാന്തിയായി മാറുകയാണ് ചിലപ്പോഴെങ്കിലും ഇത്. പക്ഷേ ചിലപ്പോഴെങ്കിലും വാക്കുകൾ കൊണ്ടോ പൊട്ടിത്തെറിക്കൽകൊണ്ടോ നമ്മുടെ രോഷം പറഞ്ഞു തീർക്കാൻ കഴിഞ്ഞെന്ന് വരില്ല.

Stories you may Like

ചിലപ്പോഴെങ്കിലും അങ്ങനെ പറഞ്ഞാലും അവസാനിക്കാത്ത രോഷവും മനസിന്റെ പകയും നിലനിൽക്കും അത്തരം ഒരു അനുഭവത്തിലാണ് ഇന്ന് ഞാൻ കടന്നു പോകുന്നത്. രണ്ടു വർഷം മുൻപ് വാളായാറിൽ 13വയസും ഒൻപതും വയസുമുള്ള രണ്ടു പെൺകുട്ടികൾ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായി. ആരും സഹായിക്കാനും രക്ഷിക്കാനും ഇല്ലാതെ. ഒരു ദൈവങ്ങളും നിലവിളി കേൾക്കാത്തതുകൊണ്ട്. ഒരു നേതാക്കന്മാരും രക്ഷകരായി എത്താതുകൊണ്ടു ഒരുമുഴം കയറിൽ തൂങ്ങി മരിച്ചതിന്റെ പര്യവസാനമായിരുന്നു ഇന്നലെ.

അവരെ മരണത്തിലേക്ക് തള്ളി വിട്ട നാലുപേരെയും വെറുതെ വിട്ടു ഇന്നലെ. ഒരാളെ കഴിഞ്ഞ ആഴ്ചയും മൂന്നുപേരെ ഇന്നലെയുമാണ് വെറുതെ വിട്ടത്. ആ വെറുതെ വിട്ട കോടതിയോടോ നിയമസംവിധാനങ്ങളോടൊ പൊട്ടിത്തെറിച്ചിട്ട് കാര്യമില്ല. നിയമം തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ തെളിവുകൾ കോടതിയിൽ എത്തരുതെന്ന് വാശിപിടിച്ച പൊലീസ് സംഘം. അതിന് ഒത്താശ പാടിയ പ്രോസിക്യൂഷൻ. പാവപ്പെട്ട രണ്ടു കുരുന്നുകളുടെ ജീവനെടുത്ത ലൈംഗിക മനോരോഗികൾക്ക് വേണ്ടി കോടതിയിൽ എത്തിയ രാജേഷ് എന്ന അഭിഭാഷകൻ.

ഏതു ക്രിമിനലുകൾക്കും അവരുടെ ഭാഗം കേൾക്കേണ്ടതുണ്ടെന്നും അതിന് വേണ്ടി അഭിഭാഷകർ തായറാകണമെന്ന് പറയുമ്പോഴും കുഞ്ഞുക്കുട്ടികളെ പിച്ചുചീന്തിയ കാപാലികന്മാരെ രക്ഷിക്കാൻ ഇറങ്ങിയവരോട് സന്ധിപാടില്ല എന്നു തന്നെയാണ് ഞാൻ കരുതുന്നത്. നിർഭാഗ്യകരമായ സംഗതി അത്തരം കാപാലികന്മാരെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാനായി നിയോഗിച്ച സർക്കാരാണ് നവോഥാനവും സ്ത്രീ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ഒക്കെ പ്രസംഗിക്കുന്നത് എന്നോർക്കുമ്പോൾ ഒന്നു പറയാനില്ല. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP