Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് പിണറായി വിജയന്റെ ബുദ്ധിയും കൗശലവും തുടർ ഭരണം ഉറപ്പിക്കുമെന്ന് തന്നെ; എത്ര ഉച്ചത്തിൽ സംഘപരിവാറുകാർ പിണറായിക്കെതിരെ അലറി വിളിക്കുന്നുവോ അത്രയും സാധ്യത പിണറായി വർധിപ്പിക്കുകയാണ്; പിണറായി തന്നെ അധികാരത്തിൽ എത്താൻ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു; ഭരണ തുടർച്ച ഒഴിവാക്കാൻ കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് ഈ വഴികൾ മാത്രം:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഈ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് പിണറായി വിജയന്റെ ബുദ്ധിയും കൗശലവും തുടർ ഭരണം ഉറപ്പിക്കുമെന്ന് തന്നെ; എത്ര ഉച്ചത്തിൽ സംഘപരിവാറുകാർ പിണറായിക്കെതിരെ അലറി വിളിക്കുന്നുവോ അത്രയും സാധ്യത പിണറായി വർധിപ്പിക്കുകയാണ്; പിണറായി തന്നെ അധികാരത്തിൽ എത്താൻ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു; ഭരണ തുടർച്ച ഒഴിവാക്കാൻ കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് ഈ വഴികൾ മാത്രം:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്നാണ് ഇന്നലെ പുറത്ത് വന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അഞ്ചിൽ മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിച്ചപ്പോൾ എല്ലാവരും ചോദിക്കുന്നു സെമി ഫൈനലിലെ വിജയി ആരെന്ന്. തീർച്ചയായിട്ടും അഞ്ചിൽ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റായതുകൊണ്ട് തന്നെ നഷ്ടം യുഡിഎഫിന് ആണ് എന്ന് പറയേണ്ടി വരും.പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 140ൽ 91 സീറ്റിലും വിജയം പ്രാപിച്ചപ്പോഴും സിപിഎമ്മിനും ഘടകക്ഷികൾക്കും വിജയിക്കാൻ കഴിയാതിരുന്ന അഞ്ച് മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളാണ് സിപിഎം പിടിച്ചെടുത്തിരിക്കുന്നത് എന്ന് പരിഗണിക്കുമ്പോൾ സിപിഎം തന്നെയാണ് സെമിഫൈനൽ വിജയികൾ.

അരൂരെന്ന മണ്ഡലം തിരിച്ച് പിടിക്കാൻ കഴിഞ്ഞത്‌കൊണ്ട് കോൺഗ്രസിന് പൂർണമായും പ്രതീക്ഷ നഷ്ടപ്പെടേണ്ട കാര്യവും ഇല്ല. അതുകൊണ്ട് തന്നെ സെമി ഫൈനലിലെ റിസൽറ്റ് വെച്ചുകൊണ്ട് ഫൈനലിലേക്കുള്ള എടുത്ത് ചാട്ടം എളുപ്പമാകില്ല. കാലാ കാലങ്ങളായി കേരളത്തിൽ അഞ്ച് വർഷം സിപിഎമ്മും അഞ്ച് വർഷം കോൺഗ്രസും ഭരിച്ചിരുന്ന കാലത്തിന് അറുതിയായേക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്. കോൺഗ്രസിന്റഎ കുത്തകയായ രണ്ട് മണ്ഡലങ്ങളിൽ സിപിഎം പിടിച്ചെടുപ്പ് നടത്തിയതിൽ അത്ഭുതപ്പെടേണ്ടത് ഒന്നും തന്നെ ഇല്ല. കോൺഗ്രസിലെ തമ്മിൽ തല്ലും വഴക്കും അവസാനിപ്പിച്ച് മത്സരിച്ചാൽ നമാത്രമെ അവർ വിജയിക്കാറുള്ളു എന്നത് ചരിത്രമാണ്.

ഒരുമിച്ച് നിൽക്കാതെയുള്ള ഒരു പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ആയതുകൊണ്ടു തന്നെ യുഡിഎഫിന്റഎ തകർച്ചയായി വിലയിരുത്തുന്നതിൽ അർത്ഥമില്ല.അത്‌പോലെ തന്നെ സിപിഎമ്മിന്റഎ ഒരു ഉറച്ച കോട്ട കോൺഗ്രസ് പിടിച്ചെടുക്കുമ്പോൾ കണക്കുകൾ അപ്രസക്തമാകുന്നു. പക്ഷേ ഒരു കാര്യം തീർച്ചയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന ഇടത് വിരുദ്ധ തരംഗം കേരളത്തിൽ നിന്ന് പാടെ തുടച്ച് നീക്കപ്പെട്ടിരിക്കുന്നു.ശബരിമല എന്ന വിഷയത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയവും അവസാനിച്ചിരിക്കുന്നു. മലയാളികൾ എല്ലാം വേഗത്തിൽ മറക്കുന്നവരാണ് എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു.

അതുകൊണ്ട് തന്നെ കേരളത്തിന്റെ ചരിത്രം ആവർത്തിക്കുമെന്നും അടുത്ത അഞ്ച് വർഷം തങ്ങൾക്കായിരിക്കും ഭരണമെന്നും കോൺഗ്രസുകാർ ദിവാസ്വപ്‌നം കാണരുത്. അങ്ങനെ കണ്ടാൽ അവരെ കാത്തിരിക്കുന്നത് വമ്പൻ തിരിച്ചടിയും നഷ്ടവുമായിരിക്കും. ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ വോ്ട്ടുകൾ കൃത്യമായി ഇടതിനും വലതിനും പോവുകയും നിഷ്പക്ഷ വോട്ടുകൾ ഏതെങ്കിലും ഒരു വശത്തേക്ക് ചരിയുമ്പോൾ അവർ ജയിക്കുകയും ചെയ്യുമായിരുന്നു.ഈ നിഷ്പക്ഷ വോട്ടുകളെ ആർക്കും സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. അവർ ഭരണ വിരുദ്ധതയ്ക്ക് പിറകെ പോവുമായിരുന്നു എന്നതുകൊണ്ടാണ് അവർ അഞ്ച് കൊല്ലം യുഡിഎഫിനും അടുത്ത അഞ്ച് കൊല്ലം യുഡിെഫിനും പിന്നാലെ പോയിരുന്നത്.

ഇപ്പോഴുണ്ടായിരിക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കുത്തക വോട്ടുകൾക്ക് മേലുള്ള അവകാശം കുറഞ്ഞിരിക്കുന്നു. എൽഡിെഫിനും യുഡിഎഫിനും മാത്രം ലഭിച്ചുകൊണ്ടിരുന്ന വോട്ടിങ് ശതമാനം വലിയ തോതിൽ ഇടിഞ്ഞ് പോയിരിക്കുന്നു. നിഷ്പക്ഷ വോട്ടുകൾ വലിയ തോതിൽ വർധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് 38519 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎം വിജയിച്ചിടത്ത് 2000 വോട്ടുകൾക്ക് അരൂരിൽ അവർ തോറ്റത്. അതുകൊണ്ടാണ് 20000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചിരുന്ന കോന്നിയിൽ പതിനായിരം വോട്ടുകൾക്ക് അവർ തോറ്റത്. നിഷ്പക്ഷ വോട്ടർമാരുടെ എണ്ണതിൽ വർധനവ് വന്നപ്പോൾ അവരെ സ്വാധീനിക്കുന്ന ഘടകങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP