Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഇന്ത്യയേക്കാൾ പാക്കിസ്ഥാനോട് താൽപര്യമുള്ള ഒരു ഭരണകൂടത്തോടും ഒരു വിട്ടു വീഴ്‌ച്ചയും കാണിക്കേണ്ട ബാധ്യത ഇന്ത്യക്കില്ല; സാക്കിർ നായിക്ക് എന്ന രാജ്യദ്രോഹിക്ക് ഓശാന പാടുന്നവരുമായുള്ള ബന്ധം ഒരു നിമിഷം പോലും ഇല്ലാതാക്കണം; കാശ്മീരിലെ ഇന്ത്യയുടെ പരമാധികാരത്തെ സംശയിക്കുന്നവർക്കും ഒരു ആനുകൂല്യവും ആവശ്യമില്ല:നയതന്ത്രം എന്നാൽ തിരിച്ചടിക്കേണ്ടതുകൂടിയാണെന്ന മോദി നയത്തിന് കൊടുക്കാം ഒരു കൈയടി

ഇന്ത്യയേക്കാൾ പാക്കിസ്ഥാനോട് താൽപര്യമുള്ള ഒരു ഭരണകൂടത്തോടും ഒരു വിട്ടു വീഴ്‌ച്ചയും കാണിക്കേണ്ട ബാധ്യത ഇന്ത്യക്കില്ല; സാക്കിർ നായിക്ക് എന്ന രാജ്യദ്രോഹിക്ക് ഓശാന പാടുന്നവരുമായുള്ള ബന്ധം ഒരു നിമിഷം പോലും ഇല്ലാതാക്കണം; കാശ്മീരിലെ ഇന്ത്യയുടെ പരമാധികാരത്തെ സംശയിക്കുന്നവർക്കും ഒരു ആനുകൂല്യവും ആവശ്യമില്ല:നയതന്ത്രം എന്നാൽ തിരിച്ചടിക്കേണ്ടതുകൂടിയാണെന്ന മോദി നയത്തിന് കൊടുക്കാം ഒരു കൈയടി

മറുനാടൻ ഡെസ്‌ക്‌

രേ സമയം ശത്രുവിനേയും മിത്രത്തേയും ഒരുമിച്ച് കൊണ്ട് പോകാനുള്ള മോദി സർക്കാരിന്റെ മികവ് വിദേശ നയതന്ത്രത്തിന്റഎ കാര്യത്തിൽ മറ്റൊരു ഭരണാധികാരിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ചേരി ചേരാ നയം എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയ്ക്കും യുഎസ്എസ്ആറിനും ഇടയിൽ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് നിൽക്കുമ്പോഴും ഇന്ത്യ യുഎസ്എസ്ആർ പക്ഷത്താണ് ന്നെ് ലോകത്തിന് അറിയാമായിരുന്നു. എന്നാൽ ഒരേ സമയം ഇസ്രയേലിനോടപം ഫലസ്തീനോടും ബന്ധം സ്ഥാപിക്കുക. ഒരേ സമയം അമേരിക്കയോടും റഷ്യയോടും ബന്ധം സ്ഥാപിക്കുക സൗദി അറേബ്യക്കും ഇറാനും ഒപ്പം ബന്ധം സ്ഥാപിക്കുക തുടങ്ങിയത് എല്ലാം തന്നെ മോദി സർക്കാരിന്റെ കിരീടത്തിലെ പൊൻ തൂവലുകൾ ആണ്.

Stories you may Like

അറബ് നാട്ടിലെ ഉഭരണാധികാരികൾക്ക് മോദിയോടുള്ള ിഷ്ടം മുൻപ് ഈ നാട് ഭരിച്ചിരുന്ന ഒരു അധികാരിയോടും ഉണ്ടായിരുന്നില്ല എന്നത് എടുത്ത് വായിക്കേണ്ടതാണ്. മോദിയുടെ നയതന്ത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്നത് ചൈനയുമായുള്ള ബന്ധം നന്നാക്കുന്നതിന് നടത്തുന്ന നീക്കം തന്നെയാണ്. ഇന്ത്യയുടെ യഥാർത്ഥ ശത്രു ചൈനയാണെന്നിരിക്കെ ഇന്ത്യക്ക് അമേരിക്ക നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ യഥാർത്ഥ കാരണം ചൈനയ്ക്ക് എതിരെയുള്ള പ്രതിരോധം ആണെന്നരിക്കെ ചൈന എന്ന ഭീമൻ രാജ്യത്തെ വിളിച്ച വരുത്തി ചർച്ച നടത്താനും മോദി സർക്കാർ കാണിച്ച ധീരത എത്ര പുകഴ്‌ത്തിയാലും മതിയാവില്ല.

കഴിയുന്നതും വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവരുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് വഴി ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ിന്ത്യയിൽ അവരുടെ യശ്ശസ് ഉയരുകയും വ്യാപാരവും വേണ്ട രീതിയിൽ കച്ചവടവും ഒക്കെ നടത്താൻ കഴിയും എന്നതിൽ തർക്കമില്ല. അതേസമയം നയതന്ത്രം എന്നാൽ വെറും കെട്ടിപ്പിടിക്കലും ഉമ്മവയ്ക്കലും ആശ്ലേഷിക്കലും ആണെന്ന് ആരെങ്കിലും കരുതിയാൽ അതും മോദി സർക്കാർ തിരുത്തുകയാണ്. ഇന്ത്യയോട് ഒരു തരത്തിലും കൂറില്ലാത്ത ഇന്ത്യയും പാക്കിസ്ഥനും തമ്മിലുള്ള തർക്കങ്ങളിൽ പാക്കിസ്ഥാന് ഒപ്പം നിക്കുന്ന രാജ്യങ്ങളോട് സന്ധിയില്ലാ എന്ന് മലേഷ്യയുമായുള്ള ഇടപാടുകൾ സൂചിപ്പിക്കുന്നു.

പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പുലർത്തുന്ന സൗദി അറേബ്യ പോലും ഇന്ത്യയുടെ കാശ്മീരിലെ നിലപാടുകളെ തള്ളിപ്പറയാതിരിക്കുമ്പോൾ ഐക്യരാഷ്ട്രസഭയിൽ ആഞ്ഞ് കയറിയ മഹാദിർ മുഹമ്മദ് എന്ന മലേഷ്യൻ പ്രസിഡന്റിനോട് ഒരു ബാധ്യയതയും ഇന്ത്യക്ക് ഇല്ല. കശ്മീർ ഇന്ത്യക്ക് അഭിവാജ്യ ഘടകമാണെന്നും അത് ഒരു ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമല്ല എന്നും ഇന്ത്യ മാത്രമാണ് കശ്മീരിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നും വിശ്വസിക്കുന്നവർ മാത്രം മതിയാകും നമ്മുടെ സുഹൃത്തുക്കളാകാൻ.

അതേസമയം ചൈന പോലുള്ള രാജ്യങ്ങളോട് സ്വീകരിക്കുന്ന നിലപാടിൽ തെറ്റ് ഒന്നും തന്നെ ഇല്ല. പക്ഷേ സൗദി അറേബിയക്കും ഇറാനും .ുഎഇക്കും പോലും ഇന്ത്യയുടെ കശ്മീരിലെ അവകാശത്തെ കുറിച്ച് തർക്കമില്ലാതിരിക്കുമ്പോൾ മലേഷ്യ പോലൊരു ചെറിയ രാജ്യം എന്തിനാണ് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്.അത്തരമൊരു രാജ്യവുമായിട്ടുള്ള വ്യാപാര ബന്ധം പോലും ഇല്ലാതാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് വളരെ അഭിമാനം നൽകുന്ന കാര്യമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP