Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസിനെ ഒരുടെലിഫോൺ പോലുമില്ലാത്ത ഓഫീസിൽ ജോലിക്കിരുത്തി കത്തി പണിയാൻ നിയോഗിക്കുമ്പോൾ പകയുടെ കനൽ കത്തിച്ച് പിണറായി പരിഹസിക്കുകയല്ലേ? ഏതെങ്കിലും ഒരു 52 വെട്ടുകാരൻ ഈ മനുഷ്യനെ വെട്ടി നുറുക്കിയിട്ട് മാഞ്ഞ് പോയാൽ ആരുത്തരം പറയും? സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ഏറ്റവും മുതിർന്ന ഐപിഎസുകാരനോട് പകയും വിദ്വേഷവും തീർക്കുന്ന പിണറായി തുറന്ന് സമ്മതിക്കുന്നത് ശത്രുവിനെ നേരിട്ട് തീർക്കാനും മടിയില്ലാത്ത ഏകാധിപതിയാണ് താനെന്ന് തന്നെയല്ലേ?

ജേക്കബ് തോമസിനെ ഒരുടെലിഫോൺ പോലുമില്ലാത്ത ഓഫീസിൽ ജോലിക്കിരുത്തി കത്തി പണിയാൻ നിയോഗിക്കുമ്പോൾ പകയുടെ കനൽ കത്തിച്ച് പിണറായി പരിഹസിക്കുകയല്ലേ? ഏതെങ്കിലും ഒരു 52 വെട്ടുകാരൻ ഈ മനുഷ്യനെ വെട്ടി നുറുക്കിയിട്ട് മാഞ്ഞ് പോയാൽ ആരുത്തരം പറയും? സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ഏറ്റവും മുതിർന്ന ഐപിഎസുകാരനോട് പകയും വിദ്വേഷവും തീർക്കുന്ന പിണറായി തുറന്ന് സമ്മതിക്കുന്നത് ശത്രുവിനെ നേരിട്ട് തീർക്കാനും മടിയില്ലാത്ത ഏകാധിപതിയാണ് താനെന്ന് തന്നെയല്ലേ?

മറുനാടൻ ഡെസ്‌ക്‌

ചില വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ വല്ലാതെ ക്ഷോപിക്കും. ചില വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ നിരാശരാകും. മറ്റ് ചില വാർത്തകൾ കേൾക്കുമ്പോൾ നമുക്ക് നിരാശ തോന്നും. എന്തുകൊണ്ടാണ് നമ്മുടെ തലമുറ പ്രണയത്തിന് വേണ്ടി പെട്രോളും മണ്ണെണ്ണയും എടുത്തുകൊണ്ട് നമ്മുടെ യുവ തലമുറ പോകുന്നത് കാണുമ്പോൾ നിരാശയും സങ്കടവും ഒരുമിച്ച് വരും. അത്തരത്തിൽ ഒരേ സമയം ദേഷ്യവും സങ്കടവും നിരാശയും കോപവുമൊക്കെ ഒരുമിച്ച് തോന്നിയ ഒരു വാർത്തയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജേക്കബ് തോമസ് എന്ന സംസഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് കാണിക്കുന്ന ക്രൂരതയുടെ പുതിയ പുതിയ വെളി്പപെടുത്തലുകൾ.

ജേക്കബ് തോമസ് എന്ന ഐപിഎസ് ഉദ്യോഗസഥൻ സംസ്ഥാനത്തെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹം അഴിമതിയ്‌ക്കെതിരെ നിരന്തരം യുദ്ധം ചെയ്തു. സ്വജനപക്ഷപാതത്തിനെതിരെ നിരന്തരം നിലപാടെടുത്തു. അഴിമതിക്ക് എതിരെ നിരന്തരം യുദ്ധം ചെയ്തു. സ്വജനപക്ഷപാതത്തിനെതിരെ നിരന്തരം നിലപാടെടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ ഈഗോ കലർന്ന വ്യക്തിത്വത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അഴിമതിക്കെതിരെ നിലപാടെടുക്കുന്ന സത്യത്തിന് വേണ്ടി ഉറച്ച് നിൽക്കകയും ചെയ്ത ആ ഉദ്യോഗസ്ഥനെ കെട്ടിപിടിക്കുകയും രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ട ഒരു മനുഷ്യനാണ് എന്നത് സാമാന്യ ബോധമുള്ള ഒരു മനുഷ്യന് സംശയമില്ല.

ഈ നാട് ഭരിക്കുന്ന പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് അദ്ദേഹമാണ് മുഖ്യ ശത്രു. മുഖ്യമന്ത്രിയുടെ ഇടപാടുകളെ കുറിച്ച് സംശയം ജനിപ്പിക്കുന്ന ചില ഇടപാടുകളെ കുറിച്ച് ജേക്കബ് തോമസ് ഇന്ത്യൻ ഭരണഘടന തനിക്ക് ഉറപ്പ് നൽകിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിച്ചുകൊണ്ട് പറഞ്ഞ് പോയി. പാവപ്പെട്ടവർക്കും സമ്പന്നർക്കും രണ്ട തരത്തിലുള്ള രക്ഷാപ്രവർത്തനമാണ് എന്ന് അഴിമതിവിരുദ്ധ ദിനത്തിൽ അറിയാതെ പറഞ്ഞ് പോയി. തുടർന്ന് വേട്ടയാടലിന്റെ ഒരു കൊടുങ്കാറ്റ് തന്നെ ജേക്കബ് തോമസിന് നേരെ ഉണ്ടായിരുന്നു.ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ രണ്ട് വർഷത്തോളം സസ്‌പെൻഡ് ചെയ്ത് നിർത്തിയിട്ടുണ്ടെങ്കിൽ അത് ജേക്കബ് തോമസിനെയാണ്.

അഴിമതിയിൽ ആറാടി ശതകോടികൾ അടിച്ച് മാറ്റി, ഒടുവിൽ ജയിലിലായ ടിഒ സൂരജ് എന്ന ഉദ്യോഗസ്ഥനോട് പോലും ഒരു സർക്കാരും അത് ചെയ്തിട്ടില്ല. ശതകോടികൾ മോഷ്ടിക്കുകയും കൊല്ലുകയും തിന്നുകയും ചെയ്യുന്ന അനേകം കാലുനക്കി ഉദ്യോഗസ്ഥന്മാരോട് ആരും ചെയ്തിട്ടില്ല.ഒടുവിൽ ജേക്കബ് തോമസ് നിയമപോരാട്ടം നടത്തി തിരിച്ച് വരുമ്പോൾ മനുഷ്യത്വം അൽപ്പം പോലുമില്ലാത്ത കരുണയില്ലാത്ത പിണറായി വിജയൻ എന്ന മുഖ്യമന്ത്രി , പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ്കാരൻ അദ്ദേഹത്തോട് ചെയ്തതുകൊടും ഭീകരർ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ്.

ഹിറ്റ്‌ലറുടെ ഫാസിസത്തെയും സ്റ്റാലിന്റെ കൊടു ഭീകരതയുമാണ് പിണറായി വിജയൻ നടപ്പിലാക്കിയിരിക്കുന്നത്. ഇതുവരെ ഒരു ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥനോ ഇരുന്നിട്ടില്ലാത്ത. രാഷ്ട്രീയകക്ഷികളിലെ ഘടകക്ഷികളിലെ പുറമ്പോക്ക് നേതാക്കന്മാരെ നിയമിച്ചിരുന്ന ഒരു പൊതുമേഖല സ്ഥാപനത്തിന്റഎ എംഡിയായി നിയമിച്ചിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP