Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുപ്രീംകോടതി ഉത്തരവിൽ ബിൽഡർമാരോട് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടിട്ടും എന്തേ പാവപ്പെട്ട ഫ്ളാറ്റ് മുതലാളിമാർ അനങ്ങാതിരിക്കുന്നത്? ഈ ഉത്തരവ് മറന്നാണോ ഇവരെ പാവപ്പെട്ട ഇരകളായി ചിത്രീകരിക്കുന്നത്?പിണറായിയും കോടിയേരിയും ശ്രീധരൻ പിള്ളയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് ഖജനാവ് കൊള്ളയടിക്കാൻ പദ്ധതി ഒരുക്കുമ്പോൾ

സുപ്രീംകോടതി ഉത്തരവിൽ ബിൽഡർമാരോട് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടിട്ടും എന്തേ പാവപ്പെട്ട ഫ്ളാറ്റ് മുതലാളിമാർ അനങ്ങാതിരിക്കുന്നത്? ഈ ഉത്തരവ് മറന്നാണോ ഇവരെ പാവപ്പെട്ട ഇരകളായി ചിത്രീകരിക്കുന്നത്?പിണറായിയും കോടിയേരിയും ശ്രീധരൻ പിള്ളയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് ഖജനാവ് കൊള്ളയടിക്കാൻ പദ്ധതി ഒരുക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മരടിലെ പാവപ്പെട്ട ദരിദ്രനാരായണന്മാരായ ഫ്‌ളാറ്റ് മുതലാളിമാർക്കു വേണ്ടിയുള്ള വിലാപം തുടരുകയാണ് ഇന്ന് ആ വിലാപ കാവ്യത്തിലേക്ക് പുതിയ വരികൾ കൂട്ടിച്ചേർത്തത് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും കേരളത്തിലെ ഏറ്റവും കരുത്തനായ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും. കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും മുതലാളിമാരുടെ കണ്ണീരൊപ്പിക്കൊണ്ട് മരടിൽ തന്നെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ഒന്നു പറയുന്നില്ലെങ്കിൽകൂടി മുതലാളിമാർക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ആ മഹാനായ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം ചേർക്കാൻ തുനിഞ്ഞിരിക്കുന്നത്.

ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ളയുടെ കാര്യം പറയുകയെ വേണ്ട അദ്ദേഹമാണ് ആദ്യം സർവ്വകക്ഷിയോഗം വിളിച്ചു ചേർത്ത് പാവപ്പെട്ട മുതലാളിമാരുടെ കണ്ണീർ ഒപ്പണമെന്ന് അപേക്ഷിച്ചത്. രമേശ് ചെന്നിത്തല ഒരു പടികൂടി കടന്നുകൊണ്ട് സർക്കാർ ഖജനാവിൽ നിന്ന് കാശെടുത്തുകൊണ്ട് മുതലാളിമാരെ രക്ഷിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഷമ്മി തിലകനെ പോലുള്ളവർ മുലമ്പള്ളിക്കാരുടെ ദയനീയ സ്ഥതിയും. കാനം രാജേന്ദ്രനെപ്പോലുള്ളവർ സുപ്രീം കോടതി ഉത്തരവിന്റെ പ്രസക്തിയും ചൂണ്ടിക്കാണിക്കുന്നത് ബധിത കാതുകളിൽ മുഴങ്ങുന്ന ശബ്ദം മാത്രമാകുന്നു.

മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ ദിവസവും ഇവരുടെ കണ്ണീരിന്റെ കഥകൾ പുറത്തേക്ക് കൊണ്ടു വരുമ്പോൾ സത്യം മാത്രം വിറങ്ങലിച്ച് പിടഞ്ഞ് മരിക്കുകയാണ്. ബോധപൂർവ്വം ഈ കൂട്ടുകച്ചവടക്കാർ മറന്നു പോകുന്ന ഒരു സത്യമുണ്ട്. ഈ പറയുന്ന ഒരു ഫ്‌ളാറ്റ് നിവാസിക്കും ഒരു നഷ്ടം സംഭവിക്കില്ലെന്ന് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിൽ അത് കൃത്യമായി പറയുന്നു. അത് ബോധപൂർവ്വം മറച്ചുവയ്ക്കുന്നു. അത് ഈ വീഡിയോയോടൊപ്പം ഞാൻ അത് എടുത്ത് കാണിക്കുന്നത് ബോധപൂർവ്വമാണ്. അവർക്കത് ബോധപൂർവ്വം മറച്ചുവയ്ക്കാനാകുമെങ്കിൽ എനിക്കത് ബോധപൂർവ്വം പുറത്ത് കാട്ടാനാകും.

മരടിയെ ഫ്‌ളാറ്റ് വിഷയത്തിൽ അവസാന അപ്പീലും തള്ളികൊണ്ട് സുപ്രീം കോടതി ഇട്ട ഉത്തരവിന്റെ ആദ്യ പേജിന്റെ അവസാനത്തിൽ ഇങ്ങനെ പറയുന്നു. അതായത് ഞങ്ങൾ ഇത് പുറച്ചു കളായൻ പറയുന്നതിന്റെ അർഥം അവിടെ പാവപ്പെട്ട മുതലാളിമാരെ തെരുവിലിറക്കാൻ ഇറക്കി വിടാൻ അല്ല നേരെ മറിച്ച് അവർക്ക് നഷ്ടം വരുത്തിയിരിക്കുന്നത് ആരോ അവരിൽ നിന്ന് നിയമം അനുശാസിക്കുന്ന വഴിയിൽ നഷ്ടം ഈടാക്കാനാണ്. കൂടുതൽ കേൾക്കാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP