Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെള്ളാപ്പള്ളിയുടെ മകനുള്ള എന്ത് പ്രത്യേകതയാണ് ഗോകുലം ഗോപാലന്റെ മകനില്ലാത്തത്? തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ കത്തെഴുതിയ പിണറായി ബൈജു ഗോപാലന് വേണ്ടിയും കത്തെഴുതുമോ? നാട്ടിൽ ആർക്കും തൊടാൻ പറ്റാത്ത പ്രമുഖരുടെ മക്കൾ ഗൾഫ് രാജ്യങ്ങളിൽ അകത്താകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് എന്തൊക്കെ ?

വെള്ളാപ്പള്ളിയുടെ മകനുള്ള എന്ത് പ്രത്യേകതയാണ് ഗോകുലം ഗോപാലന്റെ മകനില്ലാത്തത്? തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ കത്തെഴുതിയ പിണറായി ബൈജു ഗോപാലന് വേണ്ടിയും കത്തെഴുതുമോ? നാട്ടിൽ ആർക്കും തൊടാൻ പറ്റാത്ത പ്രമുഖരുടെ മക്കൾ ഗൾഫ് രാജ്യങ്ങളിൽ അകത്താകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് എന്തൊക്കെ ?

മറുനാടൻ ഡെസ്‌ക്‌

ന്ന് മറ്റൊരു പ്രമുഖന്റെ മകൻ കൂടി ജയിലിലായ വാർത്ത വെളിയിൽ വന്നിരിക്കുന്നു. ഗോകുലം ഗോപാലൻ എന്ന കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയുടെ മകനാണ് ദുബായ് ജയിലിൽ കഴിഞ്ഞത്. പതിവ് പോലെ മറ്റ് നേതാക്കളുടെ മക്കളെ പോലെ ആദ്യം ചെക്ക് കേസിലാണ് അകപ്പെട്ടത്. അതിന് ശേഷം അത് മറികടക്കുന്നതിനായി വ്യാജ ഇമിഗ്രേഷൻ രേഖകളുണ്ടാക്കി യുഎഇക്ക് പുറത്ത് പോവുകയും ചെയ്തതിനാണ് ഇപ്പോൾ അകത്തായത്. സ്വാഭാവികമായും ഒരു ചോദ്യം പൊതുസമൂഹം ഉയർത്തുന്നു. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളിയുടെ മകന് വേണ്ടി ഉയർത്തിയ ധാർമിക രോഷവും സങ്കടവും എന്ത്‌കൊണ്ടാണ് ഗോകുലം ഗോപാലന്റെ മകൻ അകത്തായപ്പോൾ പിണറായിക്ക് ഇല്ലാത്തത് എന്നാണ്.

ന്തെ്‌കൊണ്ടാമ് ഗോകുലം ഗോപാലന്റഎ മകന് വേണ്ടി ഒരു കത്ത് എഴുതാൻ പിണറായി വിജയൻ ധൃതി കാണിക്കാത്തത്. തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി അയച്ച ആ കത്തിലെ പേര് മാത്രം മാറ്റിയാൽ മതിയല്ലോ ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുമായിരുന്നിട്ടും എന്തിനാണ് പിണറായി വിജയൻ മടിക്കുന്നത്. ഒരുപക്ഷേ കഴിഞ്ഞതവണ ചെയ്തത് ബുദ്ധിമോശമാണ് എന്ന് മനസ്സിലാക്കിയതുകൊണ്ടണോ. അങ്ങനെ ആണെങ്കിൽ ആശ്വസിക്കാം നമുക്ക്. ഒരു കാര്യത്തിലെങ്കിലും നമ്മുടെ മുഖ്യമന്ത്രിക്ക് വെളിവ് വന്നിരിക്കുന്നു. ഒരു വെളിവുമില്ലാത്ത ആളെപ്പോലെ പെരുമാറിയിരുന്ന നമ്മുടെ മുഖ്യമന്ത്രി ഒരു കാര്യത്തിലെങ്കിലും പെട്ടെന്ന് ബുദ്ധി ഉദിച്ചിരിക്കുന്നു. കൊള്ളാം സന്തോഷമുള്ള കാര്യമാണ്.

നാസിൽ അബ്ദുള്ള എന്ന പാവപ്പെട്ട ഒരു മലയാളിയുടെ സ്വത്തിനും ജീവനുമില്ലാത്ത എന്ത് സുരക്ഷയാണ് അതിസമ്പന്നനായ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി അങ്ങ് ആവശ്യപ്പെട്ടത്. അത് തെറ്റാണ് എന്ന് തുറന്ന് സമ്മതിച്ചാലെ അങ്ങ് ഒരു ഇരട്ടച്ചങ്കനാണ് എന്ന് ഞങ്ങൾ അംഗീകരിക്കുകയുള്ളു. എന്തുകൊണ്ടാണ് നമ്മുടെ നേതാക്കളുടേയും സമുദായ പ്രനമാണിമാരുടേയുമൊക്കെ മക്കൾ എല്ലവരും ഇങ്ങനെ വിദേശ രാജ്യങ്ങളിൽ തുടരെ തുടരെ അകത്താകുന്നത് എന്ന ചോദ്യത്തിന് കൂടെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടേയും സമുദായ പ്രമാണിമാരുടേയും കച്ചവടക്കാരുടേയും ഒ്കകെ മക്കളും അടുത്ത ബന്ധുക്കളും ഒക്കെ ന്തെുകൊണ്ടാണ് ദുബായിലും ഒമാനിലും ബഹറയ്‌നിലും ഒക്കെ ബിസിനസുകാരായി മാറുകയും ചിലരെങ്കിലും അകത്താവുകയും ചെയ്യുന്നത്. അത് ഇന്ത്യ രാജ്യത്തിലെ ഏറ്റവും വലിയ തട്ടിപ്പിന്റെ ലക്ഷണമാണ്.

ഒരു നേതാവിനെങ്കിലും തന്റെ മക്കളോ അരുമ ശിഷ്യരോ വിദേശത്തില്ലെങ്കിൽ മാത്രം അത്ഭുതപ്പെട്ടാൽ മതി. ഇവരൊക്കെ സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് വിദേശ്തത് പോകുന്നത് പോലും ഈ തട്ടിപ്പിന്റെ ലക്ഷണമാണ്. നാട്ടിൽ അവർ കൈക്കൂലി വാങ്ങിയാൽ അത് പിടിക്കപ്പെടും എന്നതുകൊണ്ടോ അല്ലെങ്കിൽ ഉദ്യോഗസ്ഥർ പിന്നാലെ വരും എന്ന് കരുതുന്നതുകൊണ്ടോ, അതോ ഞങ്ങളെപ്പൊലെയുള്ള മാധ്യമപ്രവർത്തകർ ഒളിക്യാമറയുമായി പിന്നാലെ നടക്കും എന്ന് കരുതിയിട്ടോ ആണോ മക്കളെ പഠനത്തിനും ബിസിനസിനും ഒക്കെ വിദേശത്തേക്ക് അയക്കുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP