Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പിണറായിക്ക് തൊട്ടതെല്ലാം അബദ്ധമായി മാറുന്നത് എന്തു കൊണ്ട്..? രാജ്കുമാറും സമ്പത്തും വേലപ്പൻ നായരും ഓമനക്കുട്ടനും മുതൽ തുഷാർ വെള്ളാപ്പള്ളി വരെ പിണറായിയുടെ ബാധ്യതയായി മാറിയത് എങ്ങനെ? ശബരിമലയിൽ സിപിഎം കുറ്റസമ്മതം നടത്തുമ്പോൾ മറന്നു പോകുന്നത് എന്തെല്ലാം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പിണറായിക്ക് തൊട്ടതെല്ലാം അബദ്ധമായി മാറുന്നത് എന്തു കൊണ്ട്..? രാജ്കുമാറും സമ്പത്തും വേലപ്പൻ നായരും ഓമനക്കുട്ടനും മുതൽ തുഷാർ വെള്ളാപ്പള്ളി വരെ പിണറായിയുടെ ബാധ്യതയായി മാറിയത് എങ്ങനെ? ശബരിമലയിൽ സിപിഎം കുറ്റസമ്മതം നടത്തുമ്പോൾ മറന്നു പോകുന്നത് എന്തെല്ലാം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

കാൽ നൂറ്റാണ്ടിലധികം നീണ്ട എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം കുറ്റപ്പെടുത്തലുകളും പഴിയും കേട്ടത് ഞാൻ ശബരിമല യുവതി പ്രവേശനത്തിൽ സ്വീകരിച്ച വ്യത്യസ്തമായ നിലപാട് കൊണ്ടായിരുന്നു. ജനം ടിവിയും ജന്മഭൂമിയും അടങ്ങിയ സംഘപരിവാർ മാധ്യമങ്ങൾ പോലും ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത്‌കൊണ്ട് രംഗത്ത് ഇറങ്ങിയപ്പോൾ ശബരിമലയിൽ സുപ്രീം കോടതി നടത്തിയത് അനാവശ്യമായ നിലപാട് ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നത് ഞാനായിരുന്നു. പിന്നാലെയാണ് മറുനാടൻ പോലും ആ നിലപാടിലേക്ക് മാറിയത്.

ശബരിമല യുവതി പ്രവേശന വിഷയം സുപ്രീം കോടതിയിൽ നടക്കുമ്പോൾ തന്നെ ഇൻസ്റ്റന്റ് റെസ്‌പോൺസ് എന്ന എന്റെ ഈ കോളത്തിൽ കോടതി അതിര് കടക്കുന്ന ഒരു തീരുമാനം എടുത്താൽ അത് ഒരു സമൂഹത്തിന്റെ വിശ്വാസത്തെയും പ്രതിസന്ധിയിലാക്കും എന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ എന്ന വാക്ക് കൂടെ കൂടെ ഉപയോഗിക്കുന്നത് യുക്തിസഹമല്ല എന്ന് അറിയുമ്പോഴും വ്യക്തി എന്ന നിലയിൽ ഞാൻ എടുത്ത നിലപാട് ഏറെപ്പേരുടെ ചോദ്യം ചെയ്യലിന് കാരണമാവുകയും പ്രത്യേകിച്ച് പുരോഗമന വിമത പക്ഷത്ത് അടിയുറപ്പിച്ചിട്ടുള്ള മറുനാടൻ എന്തുകൊണ്ട് കേരളത്തെ പിന്നോട്ട് നടത്തുന്ന ഒരു തീരുമാനം എടുത്തു എന്ന ചോദ്യം ഉയരുകയും ചെയ്തതുകൊണ്ട് ഇപ്പോൾ സിപിഎം നടത്തുന്ന കുംബസാരം വളരെ കൗതുകത്തോടെയാണ് ഞാൻ കാണുന്നത്.

ശബരിമലയിൽ യുവതികൾ കയറിയാൽ അയ്യപ്പൻ എഴുന്നേറ്റ് ഓടും എന്ന് വിശ്വസിക്കുന്നവരുടെ കൂടെ അല്ല ഞാൻ. എന്നാൽ മതപരമായ ഒരു കാര്യത്തിൽ ഭരണകൂടമോ നീതിപീഠമോ ഇടപെടണമെങ്കിൽ മതം തിന്ന് ജീവിക്കുന്ന ഒരു സമൂഹത്തിൽ ചില മുൻകരുതലുകൾ എടുക്കണം എന്ന് മാത്രമായിരുന്നു എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ബന്ധപ്പെട്ടവരെ വിശ്വാസത്തിൽ എടുക്കാതെ ഒരു പിടിവാശി പോലെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ നടത്തിയ നീക്കങ്ങളും നവോത്ഥാനത്തിന്റെ പേര് പറഞ്ഞുകൊണ്ടുള്ള കപട നാടകങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തന്നെയാണ് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത്.

അന്ന് എനിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന സിപിഎമ്മുകാരും സിപിഎമ്മുകാരെ പിന്തുണച്ചുകൊണ്ടിരുന്ന എന്റെ സുഹൃത്തുക്കളായ പുരോഗമനവാദികളും എനിക്ക് സംഘി പട്ടം ചാർത്തി തന്നെങ്കിലും ഞാൻ തളരാതെ മുന്നോട്ട് പോയത് ഞാൻ എടുത്ത നിലപാട് ശരിയുടെ ഭാഗത്താണ് എന്ന പൂർണ ബോധ്യം ഉള്ളത്‌കൊണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതോടെ എന്റെ ദൗത്യം പൂർണമാകേണ്ടതായിരുന്നു.പക്ഷേ അന്നും പിശക് തിരിച്ചറിയാതെ എന്നെയും മറുനാടനേയും പിന്നാലെ നടന്ന് ആക്രമിക്കാനും അപമാനിക്കാനുമാണ് സിപിഎമ്മുകാർ ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ സിപിഎമ്മിന്റെ സമസ്ത മേഖലകളിലും കുബസാരവും ചർച്ചകളും എല്ലാവരും കണ്ടതാണ്. അന്നും പക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. പാർട്ടിയുടെ നിലപാട് തൽക്കാലം പിണറായിയുടെ നിലപാട് ആയതുകൊണ്ട് തെറ്റ് തിരുത്താനോ അത് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കാനോ ആരും തയ്യാറായില്ല. അങ്ങനെ ശബരിമലയിലെ പിശകിനെ കുറിച്ച് നേതാക്കൾ സ്വകാര്യമായി സമ്മതിക്കുമ്പോഴും ഔദ്യോഗികമായി കുറ്റം സമ്മതിക്കുന്നതിനോ പ്രായശ്ചിത്തം ചെയ്യുന്നതിനോ സിപിഎം ശ്രമിച്ചിരുന്നേ ഇല്ല.

ഒടുവിൽ പാർട്ടിയുടെ സംസ്ഥാന സമിതി ചേർന്ന് ചർച്ച ചെയ്ത് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു ശബരിമലയിൽ പാർട്ടിക്ക് പിഴച്ചെന്ന്. ആലങ്കാരികമായ ഭാഷയിൽ വിശ്വാസികളെ ചിലർ തെറ്റിദ്ധരിപ്പിച്ചെന്നും അവർ സിപിഎം എന്ന പാർട്ടി വിശ്വാസത്തിന് എതിരാണ് എന്ന് കരുതുന്നു എന്നുമൊക്കെ വിശേഷിപ്പിക്കുന്നു എങ്കിലും ഒരു ജനതയുടെ വികാരം കുത്തിനോവിച്ചുകൊണ്ട് ന്യൂനപക്ഷ വോട്ട് ബാങ്ക് തൂത്തുവാരാൻ നടത്തിയ പാഴ് ശ്രമം ആയിരുന്നു ശബരിമലയിലെ സിപിഎം നിലപാട് എന്ന് ഇനിയെങ്കിലും അവർ തുറന്ന് സമ്മതിക്കേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP