Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഇന്നലെ വരെ മാറിപ്പോയ മഴയെ ഓർത്ത് വിലപിച്ച്കൊണ്ടിരുന്ന നമ്മൾ ഇന്ന് തിമിർത്ത് പെയ്യുന്ന മഴയെ ഓർത്ത് സങ്കടപ്പെടുന്നു രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോൾ എങ്ങനെയാണ് കേരളം ഇങ്ങനെ മുങ്ങി താഴുന്നത് ? പാവങ്ങളുടെ ജീവൻ എടുക്കാൻ വേണ്ടിയാണ് സർക്കാർ ഇങ്ങനെ കയ്യുംകെട്ടിയിരിക്കുന്നത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഇന്നലെ വരെ മാറിപ്പോയ മഴയെ ഓർത്ത് വിലപിച്ച്കൊണ്ടിരുന്ന നമ്മൾ ഇന്ന് തിമിർത്ത് പെയ്യുന്ന മഴയെ ഓർത്ത് സങ്കടപ്പെടുന്നു രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോൾ എങ്ങനെയാണ് കേരളം ഇങ്ങനെ മുങ്ങി താഴുന്നത് ? പാവങ്ങളുടെ ജീവൻ എടുക്കാൻ വേണ്ടിയാണ് സർക്കാർ ഇങ്ങനെ കയ്യുംകെട്ടിയിരിക്കുന്നത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ന്നലെ വരെ ഇടവപ്പാതി എവിടെപ്പോയി കർക്കിടക മഴ എവിടെ എന്നൊക്കെ ചോദിച്ച് കവിത എഴുതിയിരുന്ന മലയാളികൾ ഇന്നിപ്പോൾ ദൈവമേ ഈ മഴ എവിടെ ചെന്ന് നിൽക്കും എന്ന് ചോദിച്ച് ആശങ്കപ്പെടുന്നു.അതായത് ഇടവപ്പാതിക്ക് പോലും കേരളത്തെ വേണ്ട എന്ന് വിലപിച്ചിരുന്നവർ ഇപ്പോൾ കർക്കിടകത്തിലെ പെരുമഴ മലയാളികളുടെ ഉറക്കം കെടുത്തുന്നുവെന്ന് അർത്ഥം. രണ്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്‌തൊഴിഞ്ഞ രൂക്ഷമായ മഴ എല്ലാവരേയും ആശങ്കപ്പെടുത്തുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുമ്പോൾ അനേകം റോഡുകൾ വെള്ളത്തിനടിയിലായി. അനേകം വീടുകൾ ഒഴുകിപ്പോയി അനേകം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

Stories you may Like

ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഒരു കുട്ടിയടക്കം നാല് പേർ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. അനേകം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നു അനേകം സ്ഥലങ്ങളിൽ ട്രെയിനുകൾ പോലു കുടുങ്ങി കിടക്കുന്നു. അതായത് കോരളം കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ആശങ്കയിലേക്ക് വഴുതി മാറിയത് ഞൊടിയിടയിലാണ് എന്ന് അർത്ഥം.രണ്ട് ദിവസം മുൻപ് വരെ വരൾച്ചയുടേയും ജലലഭ്യത കുറവിനേയും ഡാമുകളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വെള്ളം ഇല്ലാത്തതിന്റേയും ഒക്കെ ചർച്ചയായിരുന്നു. ഇതൊക്കെ പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ ഈ മഴ എവിടെ ചെന്ന് നിൽക്കും എന്ന് ആശങ്കപ്പെടുമ്പോൾ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഓട്ടയുള്ള ഒരു ബക്കറ്റായി നമ്മുടെ നാട് മാറുന്നുണ്ടോ.

അതാത് വെള്ളമില്ലാത്തപ്പോൾ ഒട്ടും വെള്ളമില്ല. കൃഷി നശിച്ച് തുടങ്ങുന്നു പുഴകൾ വറ്റി പോകുന്നു കിണറുകളിൽ പോലും വെള്ളമില്ല. പലരും പാതാളക്കിണർ ചുരണ്ടി നോക്കിയിട്ടും വെള്ളം തൊട്ട് നോക്കാൻ കഴിയുന്നില്ല. അങ്ങനെ ഉണങ്ങി വരളുന്ന കേരളത്തെ കുറിച്ച് വിലാപകാവ്യം എഴുതികൊണ്ടിരിക്കുമ്പോൾ ദാ പൊടുന്നനെ പെരുമഴ പെയ്യുന്നു. പക്ഷേ ആ മഴവെള്ളമൊന്നും സംഭരിച്ച് വെക്കാൻ കകഴിയാത്തവിധം നമ്മുടെ തോടുകളിലൂടെയും ആറുകളിലൂടെയും ഒഴുകി പോകുന്നു. പണ്ടൊക്കെ ഒരു മഴ പെയ്താൽ നമ്മുടെ നാട്ടിലെ പുഴകളിൽ വെള്ളം നിറഞ്ഞ് നിൽക്കുമായിരുന്നു. നമ്മുടെ ഭൂമിയിൽ ആഴ്ചകളോളം വെള്ളത്തിന്റെ നനവ് ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ ഒരു മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കം വരികയും തൊട്ടടുത്ത ദിവസം ഒരു വെയിൽ വരുമ്പോൾ ഉണങ്ങി വരളുകയും ചെയ്യുന്ന സ്ഥിതിയാണ്. കഴിഞ്ഞ പ്രളയത്തിൽ നമ്മുടെ പുഴകളുടെ തീരത്തേക്ക് ഒഴുകിയെത്തിയ ചെളിയും ആവശ്യമില്ലാത്ത മണലും കൂടി ചേരുമ്പോൾ നമ്മുടെ പുഴകൾക്ക് ആവശ്യത്തിന് ജലം സംഭരിക്കുന്നതിനോ ശേഖരിക്കുന്നതിനോ കഴിയുന്നില്ല. പലപ്പോഴും നമ്മുടെ നാട്ടിൽ വെള്ളപ്പൊക്കം ഉണ്ടായി ഒരാഴ്ചയൊക്കെ കഴിയുമ്പോഴാണ് നമ്മുടെ നാട്ടിലെ സർക്കാരുകൾ രംഗത്തിറങ്ങുന്നത്. പണ്ട് അത് മതിയായിരുന്നു. എന്നാൽ ഇന്ന് അത് പോര

ഡാമുകൾ നിറയുന്നതിന് വേണ്ടി കാത്തിരിക്കുന്നവർ ഒരു മഴ പെയ്യുമ്പോൾ തന്നെ വെള്ളപ്പൊക്കം ഉണ്ടാകുന്നത് കാണണം. സർക്കാരുകൾ നേരത്തെ തന്നെ ുണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ന് രാവിലെ മുതൽ പമ്പയിലെ ജലനിരപ്പ് ഉയർന്നത് മാത്രം എടുത്ത് പരിശോധിക്കുക. ചരിത്രത്തിൽ ഇങ്ങനെ വളരെ അപൂർവ്വമായി മാത്രമെ നിറഞ്ഞ് കവിഞ്ഞിട്ടുള്ളു.കഴിഞ്ഞ പ്രളയമായിരുന്നു ജീവിച്ചിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ജലപ്രവാഹം. അതിന് സമാനമല്ലെങ്കിലും ഏകദേശം അതേ രീതിയിലാണ് പമ്പയിൽ ഇന്ന് വെള്ളം ഉയർന്ന് പൊങ്ങിയത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP