Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ദിവസം ചെല്ലുന്തോറും പിണറായി തെളിയിക്കുന്നത് മസിലു പിടിച്ച് നടന്നതുകൊണ്ട് മാത്രം ഇരട്ടച്ചങ്കനാവില്ലെന്ന സത്യം; കണ്ണുതുറന്ന് മാധ്യമങ്ങളും വാളുമായി മുഖ്യമന്ത്രിയും നിന്നിട്ടും ശ്രീറാം വെങ്കിട്ടരാമൻ പുഷ്പം പോലെ ഊരി പോകുമ്പോൾ തലയിൽ മുണ്ടിട്ട് ഓടേണ്ടത് പിണറായി താങ്കൾ മാത്രമാണ്; ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ മിസ്റ്റർ പിണറായി താങ്കൾ ഒരു പരിപൂർണ്ണ പരാജയമാണ്

ദിവസം ചെല്ലുന്തോറും പിണറായി തെളിയിക്കുന്നത് മസിലു പിടിച്ച് നടന്നതുകൊണ്ട് മാത്രം ഇരട്ടച്ചങ്കനാവില്ലെന്ന സത്യം; കണ്ണുതുറന്ന് മാധ്യമങ്ങളും വാളുമായി മുഖ്യമന്ത്രിയും നിന്നിട്ടും ശ്രീറാം വെങ്കിട്ടരാമൻ പുഷ്പം പോലെ ഊരി പോകുമ്പോൾ തലയിൽ മുണ്ടിട്ട് ഓടേണ്ടത് പിണറായി താങ്കൾ മാത്രമാണ്; ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ മിസ്റ്റർ പിണറായി താങ്കൾ ഒരു പരിപൂർണ്ണ പരാജയമാണ്

മറുനാടൻ ഡെസ്‌ക്‌

ഇരട്ടച്ചങ്കൻ എന്ന് നമ്മുടെ മുഖ്യമന്ത്രിയെ വിളിച്ച തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ്. ഒരു ചങ്ക് പോലുമില്ലാത്ത ഭരണാധികാരികളെ കണ്ട് മടുത്ത ജനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത ഒരു നേതാവ് മുഖ്യമന്ത്രിയാകും എന്ന് കണ്ടുകൊണ്ട് ആണ് ജനങ്ങൾ അങ്ങനെ വിളിച്ചത്. ഇന്നിപ്പോൾ ഇരട്ടച്ചങ്ക് പോയിട്ട് കാലണയുടെ ഒരു ചങ്ക് പോലും ഇല്ല എന്ന് തെളിയിക്കുകയാണ് ഓരോ ദിവസത്തേയും സംഭവങ്ങൾ. ഓരോ നിമിഷവും ചിരിക്കാതെ നെഞ്ചും വിരിച്ച് മസിൽ പിടിച്ച് നടന്നാൽ ഇരട്ടച്ചങ്കനാകില്ലെന്നും ഉറച്ച തീരുമാനങ്ങൾ എടുക്കുമ്പോഴാണ്, ഭരണത്തിന്റഎ പൂർണ നിയന്ത്രണത്തിലാക്കാൻ കഴിയുമ്പോഴാണ് , ജനക്ഷേമ പദ്ധതികൾ കൊണ്ട് വരുമ്പോഴാണ് അഹങ്കാരികളായ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുമ്പോൾ ആണ് ഇരട്ടച്ചങ്കൻ എന്ന് വിളിക്കാൻ കഴിയുന്നത്.

Stories you may Like

കേരള പൊലീസ് കഴിഞ്ഞ മൂന്ന് വർഷ കാലം പിണറായി വിജയന്റെ കീഴിൽ അഴിഞ്ഞാടിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ ഉണ്ടായ സംഭവം. കോടതി പോലും എടുത്തിട്ട് വിമർശിക്കുമ്പോൾ എങ്ങനെയാണ് പിണറായി വിജയനെ ഇരട്ടച്ചങ്കൻ എന്ന് വിളിക്കാൻ കഴിയുന്നത്. ശ്രീറാം വെങ്കിട്ടറാമൻ എന്ന പിണറായി വിജയന് ഒട്ടും താൽപര്യമില്ലാത്ത ഒരു ഐഎഎസ് ഓഫീസർ രാജ്യത്തെ നിയമങ്ങൾ എല്ലാം ലംഘിച്ച കൊണ്ട്. ഒരു യുവതിയുമൊത്ത് തിരുവനന്തപുരം നഗരത്തിലൂടെ കാറോടിച്ച് കളിച്ചത്. ഒരു പാവപ്പെട്ടവന്റെ ജീവനെടുത്തിട്ടും അനങ്ങാതിരുന്നവരാണ് പൊലീസ്.

ഇതൊക്കെ സൂചിപ്പിക്കുന്നത് ആരുടെ വിട്ടുവീഴ്ചയാണ്? പിണറായി വിജയൻ എന്ന ഇരട്ടച്ചങ്കൻ പറയുന്നത് എന്റഎ പൊലീസ് ഒരിക്കലും ഇതിനെ അ്ട്ടിമറിക്കാൻ കൂട്ടു നിൽക്കില്ല എന്നാണ്. എന്നാൽ കേസിന്റെ ആദ്യ ഘട്ടം മുതൽ പൊലീസ് ശ്രമിക്കുന്നത് ആ ഐഎഎസ് ഉദ്യോഗസ്ഥന്റെ പിണിയാളായി നിന്ന് ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നയാളെ സഹായിക്കാനാണ്. ഈ കാരണം കൊണ്ട് കുറ്റം പറയേണ്ടത് പൊലീസിനെ അല്ല മറിച്ച് പൊലീസിന് ഉത്തരവ് കൊടുക്കേണ്ട മുഖ്യമന്ത്രി എന്ന കഴിവുകെട്ട പദത്തിന്. മാത്രമാണ്. പിണറായി വിജയൻ എന്ന മന്ത്രിക്ക് ഇരട്ടച്ചങ്കി വേണ്ട മറിച്ച് അരച്ചങ്ക് മതി.

പൊലീസിന് കൃത്യമായി ഉത്തരവ് കൊടുത്തിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെ മാത്രം സസ്‌പെൻ്ഡ് ചെയ്തതുകൊണ് മാത്രം അവസാനിക്കുന്നതല്ല ഈ കേസിലെ അട്ടിമറി. അപകടമുണ്ടായ ആ നിമിഷം മുതൽ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ കണ്ണിൽ എണ്ണയൊഴിച്ച കാത്തിരിക്കുകയും മുഖ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളും ഒരുപോലെ ഉണരുകയും ചെയ്തിട്ടും അയാൾ രക്ഷപെട്ടു. പത്ത് മണിക്കൂറഓളം ബ്ലഡ് സാമ്പിൾ എടുക്കാൻ കഴിയാത്ത വിധം പൊലീസ് പരാജയപ്പെട്ട് പോയെങ്കിൽ അതിന്റഎ ഉത്തരവാദിത്വം നമ്മുടെ മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP