Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

എന്റെ ഗതികേട് ഇനിയൊരാൾക്കും ഉണ്ടാവരുതെന്ന് ഒരു ഭരണകക്ഷി എംഎൽഎ പറയുമ്പോൾ തൊലിയുരിഞ്ഞ് പോകേണ്ടത് മിസ്റ്റർ പിണറായി താങ്കളുടെ മാത്രമാണ്; ഇതുപോലൊരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോയെന്ന് അവർ തല്ലിയൊടിച്ച കൈ ഉയർത്തി എൽദോ എബ്രഹാം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ആരുമില്ലേ? എംഎൽഎയുടെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ എങ്ങനെ ആകും ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ?

എന്റെ ഗതികേട് ഇനിയൊരാൾക്കും ഉണ്ടാവരുതെന്ന് ഒരു ഭരണകക്ഷി എംഎൽഎ പറയുമ്പോൾ തൊലിയുരിഞ്ഞ് പോകേണ്ടത് മിസ്റ്റർ പിണറായി താങ്കളുടെ മാത്രമാണ്; ഇതുപോലൊരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോയെന്ന് അവർ തല്ലിയൊടിച്ച കൈ ഉയർത്തി എൽദോ എബ്രഹാം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ആരുമില്ലേ? എംഎൽഎയുടെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ എങ്ങനെ ആകും ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ?

മറുനാടൻ ഡെസ്‌ക്‌

ന്നിറങ്ങിയ മെട്രോ വാർത്ത എന്ന പത്രത്തിലെ അഞ്ചാം പേജിലെ ഒരു വാർത്ത ഇങ്ങനെയാണ് തുടങ്ങുന്നത്. എന്റെ അവസ്ഥ ഒരു എംഎൽഎയ്ക്കും വരരുതേ എന്ന്, ഇത്രയും മോശം ഒരു പൊലീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പൊലീസിന്റെ പ്രവർത്തനം വളരെ അത്ഭുതകരമായിട്ടാണ് തോന്നുന്നത്. ഞാൻ എംഎൽഎ ആയിട്ട് വന്ന് കഴിഞ്ഞ മൂന്ന് വർഷം സിപിൈയും മൂവാറ്റുപുഴയിലെ പൊലീസുമായി 11 തവണ യുദ്ധം ചെയ്യേണ്ട സാഹചര്യം ഉണ്ടായി. എംഎൽഎമാർ ഫോൺ ചെയ്യുമ്പോൾ എംഎൽഎ ആണെങ്കിൽ അതങ്ങ് കയ്യിൽ വച്ചാ മതി എന്നാണ്. അത്തരം പൊലീസുകാരുടെ നാടായി മാറിയിരിക്കുകയാണ്. എൽദോസ് എബ്രഹാം എന്ന മൂവാറ്റുപുഴ എംഎൽഎയുടെ അഭിപ്രായമാണ് ഇത്.

കേരള പൊലീസ് ഭരണകക്ഷിയിലെ ഒരു എംഎൽഎയോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഭരണകക്ഷിയുടെ ഭാഗമായ ഒരു എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. ഒരു എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ എന്തായിരിക്കും ഒരു സാധാരണക്കാരന്റെ അവസ്ഥ? സർക്കാർ ഉദ്യോഗസ്ഥരും ബിസിനസുകാരും ജനപ്രതിനിധികളും തങ്ങളുടെ ഉന്നത ബന്ധങ്ങൾ കൊണ്ട് പൊലീസിൽ നിന്ന് ആനുകൂല്യം പറ്റുന്നു. അവർക്ക് വേണ്ടി മാത്രമായി രാജ്യത്തെ നിയമങ്ങൾ എഴുതിയിരിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുമ്പോൾ ഓർത്തിരിക്കേണ്ടതാണ് ഒരു ഭരണകക്ഷി എംഎൽഎയുടെ ഈ വിലാപം.

അതായത് പിണറായി വിജയൻ എന്ന നവോത്ഥാന നായകൻ ഭരിക്കുന്ന കേരളത്തിലെ ഒരു ഭരണകക്ഷി എംഎൽഎയ്ക്ക് പോലും ഈ നാട്ടിൽ നേരെ ചൊവ്വേ ഇറങ്ങി നടക്കാൻ കഴിയില്ല എന്ന് അർത്ഥം. സമരം എന്ന പാർട്ടിയുടെ മുന്കൂട്ടി അറിയിച്ചിട്ടുള്ള ഒരു പ്രവർത്തിയുടെ പേരിൽ ആ എംഎൽഎയുടെ കൈ തല്ലി ഒടിക്കുകയും ആ കൈ തല്ലി ഒടിച്ച ആ പാർട്ടിയുടെ സെക്രട്ടറിക്ക് ഒന്ന് അപലപിക്കാൻ പോലും കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ ഫാസിസം എന്ന് വിളിക്കാൻ കഴിയില്ല എങ്കിൽ എന്താണ് ഈ ഫാസിസം എന്ന് പറയാൻ പോലും പറ്റില്ല.

കേരളത്തിലെ പല പൊലീസ് സ്‌റ്റേഷനുകളിലും ഉന്നതരായ പൊലീസുകാരുടെ നിർദ്ദേശാനുസരണം പാവപ്പെട്ടവനെ പിടിച്ച് കൊണ്ട്‌പോയി ഇടിച്ച് കൂമ്പ് വാട്ടുന്നത് ഒരു പതിവാണ് എന്ന് എല്ലാവർക്കും അറിയാം. നല്ല ഇടിവീരന്മാർ വിചാരിച്ചാൽ ഇടിയുടെ പാട് പോലും വരാത്തതുകൊണ്ട് തന്നെ ഇത്തരം ഇടികൊണ്ട പാവങ്ങൾക്ക് ഇടികൊണ്ട വേദനയുമായി ജീവിക്കാനല്ലാതെ നീതിക്ക് വേണ്ടി പോരാടുന്ന ഒരു സാഹചര്യവുമില്ല. ഇത്തരം ഇടിവീരന്മാരുടെ കഥ എന്നെപ്പോലെയുള്ള മാധ്യമപ്രവർത്തകർ പുറത്ത് പറയുന്നത് ആരെങ്കിലുമൊക്കെ വെള്ളം കിട്ടാതെ അകത്ത് കിടന്ന് മരിച്ച് പോകുമ്പോഴാണ്.അത് വരാപ്പുഴയിലാണെങ്കിലും ശരി. നെടുങ്കണ്ടത്ത് ആണെങ്കിലും ശരി.

എന്നിട്ടും അത്തരം ക്രൂരന്മാർക്ക് എതിരെ നടപടി എടുക്കുന്നതിനോ അവരുടെ പ്രവർത്തി ദോഷങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കി ഇരകൾക്ക് നൽകുന്നതിനോ ഈ സർക്കാരിന് കഴിയുന്നില്ല. നമ്മൾ ഇന്നലെ കണ്ടതാണ്. നെടുങ്കണ്ടത്ത് പൊലീസുകാർ ഇടിച്ച് കൊന്ന രാജ്കുമാറിന്റെ കുടുബത്തിന് 16 ലക്ഷം നഷ്ടപരിഹാരം സർക്കാർ ഖജനാവിൽ നിന്ന് എടുത്തുകൊടുക്കുന്നു അല്ലെങ്കിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് കൊടുക്കുന്നു. അങ്ങനെ ഇടികൊണ്ടവൻ മരിച്ചാലും അവന്റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും സർക്കാർ കൈമാറുമെങ്കിൽ എങ്ങനെയാണ് ഈ ഇടിവീരന്മാർ മര്യാദ പഠിക്കുന്നത്.

അതിനിടയിലാണ് ഒരു ജനപ്രതിനിധി പറയുന്നത് ഇങ്ങനെ ഒരു പൊലീസിനെ ഞാൻ കണ്ടിട്ടില്ല എന്ന്. പരാതി പറയാൻ പോകുന്ന സാധാരണക്കാരനെ പിടിച്ച് ജയിലിൽ ഇടുകയും അവന്റെ പേരിൽ കള്ളക്കേസെടുക്കുകയും വേണ്ടിവന്നാൽ ഇടിച്ച് കൊല്ലുകയും ചെയ്യുന്ന പൊലീസ് ഒരു സംശയവും വേണ്ട വേണ്ടി വന്നാൽ സർക്കാരിന്റെ തനിരൂപമാണ്.ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP