Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയുടെ പേരിൽ അലറിവിളിച്ചുകൊണ്ടിരുന്ന എന്നെ സംഘിക്കുട്ടനാക്കിയ സഖാക്കൾ എവിടെ? ജനവികാരം മനസ്സിലാക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് പാർട്ടി സെക്രട്ടറി കുംബസരിക്കുമ്പോൾ എങ്കിലും എന്നെ കുറ്റ വിമുക്തനാക്കാൻ സഖാക്കൾക്ക് കഴിയുമോ? ജനഹിതമറിയാൻ പാർട്ടി സെക്രട്ടറിക്ക് വീട് കയറേണ്ടി വന്നത് ആരുടെ പരാജയമാണ്? എന്നിട്ടും നേരം വെളുക്കാത്ത പിണറായിക്ക് ആരു മണികെട്ടും- ഇൻസ്റ്റന്റ് റെസ്‌പോൺസ്

ശബരിമലയുടെ പേരിൽ അലറിവിളിച്ചുകൊണ്ടിരുന്ന എന്നെ സംഘിക്കുട്ടനാക്കിയ സഖാക്കൾ എവിടെ? ജനവികാരം മനസ്സിലാക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് പാർട്ടി സെക്രട്ടറി കുംബസരിക്കുമ്പോൾ എങ്കിലും എന്നെ കുറ്റ വിമുക്തനാക്കാൻ സഖാക്കൾക്ക് കഴിയുമോ? ജനഹിതമറിയാൻ പാർട്ടി സെക്രട്ടറിക്ക് വീട് കയറേണ്ടി വന്നത് ആരുടെ പരാജയമാണ്? എന്നിട്ടും നേരം വെളുക്കാത്ത പിണറായിക്ക് ആരു മണികെട്ടും- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

രു വർഷത്തിൽ അധികമായി ഞാൻ ശബരിമല വിഷയത്തിൽ വായിട്ടലയ്ക്കാൻ തുടങ്ങിയിട്ട്. കേരളത്തിലെ മറ്റേതൊരു മാധ്യമവും, ഞാൻ ഉദ്ദേശിച്ചത് ജനവും ജന്മഭൂമിയും ഒരു നിലപാട് എടുക്കുന്നതിന് മുൻപ് കൃത്യമായി അത് വ്യക്തമാക്കുകയും ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ അനുവദിക്കരുത് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത ഒരാളാണ് ഞാൻ.സുപ്രീം കോടതി വിധി വരുന്നതിന് മുൻപ്ലകേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ തന്നെ വിഷയത്തില് സംസ്ഥാന സർക്കാർ ഇങ്ങനെ ഒരു നിലപാട് എടുക്കരുത് എന്നും കോടതി ഇത്തരമൊരും വിശ്വാസ വിഷയത്തിൽ അഭിപ്രായം പറയരുത് എന്നും ഞാൻ പറഞ്ഞിരുന്നു.

ശബരിമല കേസിൽ സുപ്രീം കോടതി മാതൃകയാക്കേണ്ടത് ഇനിയും വിധി പറഞ്ഞിട്ടില്ലാത്ത അയോധ്യ കേസ് ആണ്. ശബരിമല വിഷയത്തിലുള്ള എന്റെ തുടർച്ചയായ അലറി വിളിക്കൽ മറുനാടന്റെ വായനക്കാരും ആരാധകരുമായിരുന്ന നവോത്ഥാന പുരോഗമന പക്ഷത്തുള്ള അനേകം പേരെ വെറുപ്പിക്കുകയും അകറ്റുകയും ചെയ്തു. അവരെല്ലാം എന്നെ ശകാരിക്കുകയും വിമർശിക്കുകയും ചെയ്തപ്പോൾ എന്റെ നിലപാടിൽ ഉറച്ച് നിന്നത് മതം എന്ന ഏറ്റവും സങ്കീർണമായ വിഷയത്തിൽ കോടതിയും ഭരണ വിഭാഗവും ഒക്കെ ഇടപെടേണ്ടത് ഏറ്റവും അവസാനത്തെ മാർഗ്ഗം എന്ന നിലയ്ക്കാണ് എന്ന് ഉറച്ച് വിശ്വസിച്ചതുകൊണ്ട് തന്നെയാണ്.

എന്റെ നിലപാട് ശരിയാണ് എന്ന് തെളിയിക്കുന്ന അനേകം സംഭവങ്ങൾ ഉണ്ടായി. വിഷയത്തിന്റഎ കൃത്യമായ പ്രതിഫലനം തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത് എന്ന് നമ്മൾ കണ്ടതാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി സിപിഎമ്മിന്റെ അമിതാവേശത്തിൽ തെല്ലൊന്നുമല്ല കുറവ് വരുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം പലതവണ ശബരിമല വിഷയം തിരിച്ചടിയായി എന്ന മൗനമായി പലയിടത്തും പറഞ്ഞെങ്കിലും ഔദ്യോഗികമായി തെറ്റ് പറ്റി എന്ന് പറയാൻ പാർട്ടിക്ക് കഴിയാത്തത് പിണറായി വിജയൻ എന്ന ഈ നവീന നവോത്ഥാന നായകന് അത് ദഹിക്കാത്തതുകൊണ്ട് മാത്രമാണ്. എന്നും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പിണറായി വിജയൻ. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു എന്ന് പറഞ്ഞ പോലെ ശബരിമല വിഷയം പാർട്ടിക്ക് തിരിച്ചടിയായി എന്ന് പറയുന്ന പാർട്ടി സെക്രട്ടറി കോടിയേരിക്ക് പോലും അത് പരസ്യമായി സമ്മതിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല.

കാരണം നവോത്ഥാനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും പിണറായി മോഡൽ തന്നെ ആയിരിക്കും തുടരുക എന്ന് പിണറായി വിജയൻ തന്ന വ്യകതമായി പല തവണ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിൽ ഫേസ്‌ബുക്ക് ലൈവിൽ എത്തിയപ്പോഴും അതിന് മുൻപ് നിയമസഭയിലും ഒക്കെ തന്റെ ഉറച്ച നിലപാടിൽ നിന്ന് പിന്നോട്ട് മാറാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല. എന്നാൽ ഇന്നലെ മുതൽ സിപിഎം എന്താണ് പാർട്ടിക്ക് സംഭവിച്ചത് എന്ന് അറിയുന്നതിന് വേണ്ടി പാർട്ടി നേതാക്കളെ പൊതുജനങ്ങളുടെ അടുത്തേക്ക് അയക്കാൻ തുടങ്ങിയപ്പോൾ അവർക്ക് കാര്യങ്ങൾ മന്‌സസിലായി തുടങ്ങിയിരിക്കുന്നു. ആദ്യ ദിവസം വീടുകൾ സന്ദർശിച്ച പാർട്ടി സെക്രട്ടറി അടക്കമുള്ള നേതാക്കൾ പറയുന്നു പാർട്ടിക്ക് ശബരിമല വിഷയത്തിൽ ജനഹിതം മനസ്സിലാക്കാൻ സാധിച്ചില്ല എന്ന്.

കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് അത് തുറന്ന് പറഞ്ഞിരിക്കുന്നു. കോടിയേരി പറഞ്ഞത് ജനഹിതം മനസ്സിലാക്കി പെരുമാറുന്നതിൽ പാർട്ടിക്ക് പരാജയം സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ്. കോടിയേരിക്ക് അങ്ങനെ ഒരു നിലപാടുണ്ടായിരുന്നെങ്കിൽ തന്നെ പറഞ്ഞിരുന്നത് സർക്കാരിന് അത് തിരിച്ചറിയുന്നതിൽ വീഴ്ച പറ്റി എന്നായിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP