നീയൊരു കുഴപ്പക്കാരിയാണ് മത്സരിച്ചതു പോലും തെറ്റ്; പാട്ടുപാടരുത്...കാറിൽ യാത്ര ചെയ്യരുത്...ഇങ്ങനെ നീ ചിരിച്ചുകൊണ്ട് നടന്നാൽ അതെങ്ങനെ ശരിയാവും? നവോത്ഥാനവും സ്ത്രീ ശക്തീകരണവും ഞങ്ങൾക്കുള്ളതല്ലേ? നിന്നെപ്പോലെ കുറച്ചെണ്ണം കളത്തിലിറങ്ങിയാൽ ഞങ്ങളെങ്ങനെ സീറ്റ് കച്ചവടത്തിന്റെ പേരിൽ ഗ്രൂപ്പു കളിക്കും? രമ്യ ഹരിദാസിനെ തീർക്കാൻ സഖാക്കളും കോൺഗ്രസ്സ് നേതാക്കളും ഒരുമിക്കുമ്പോൾ
മറുനാടൻ ഡെസ്ക്
അല്ലെങ്കിലും രമ്യ ഹരിദാസ് ഒരു വലിയ പ്രശ്നക്കാരിയാണ്. അവർ മത്സരിച്ചത് തന്നെ വലിയ തെറ്റ്. എന്തിനാണ് സിപിഎമ്മിന്റഎ കുത്തക മണ്ഡലമായ ആലത്തൂരിൽ പോയി സിപിഎം യുവാക്കളുടെ മാതൃകയും ഹരവുമായ പികെ ബിജുവിന് എതിരെ മത്സരിച്ചത്. ബിജുവിന്റെ വിദ്യാഭ്യാസ യോഗ്യത രമ്യയുടേതുമായി താരതമ്യം ചെയ്യാൻ എങ്കിലും കഴിയുമായിരുന്നോ? പിഎച്ച്ഡിക്കാരനാണ് ബിജു. രണ്ട് വട്ടം എംപിയായ വ്യക്തി. ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും ഒക്കെ കഥ പഴയത് ആയിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ അല്ല. ലണ്ടൻവരെയാണ് ആഡംബരത്തിന്റെ സൗഹൃദം നീട്ടിയിട്ടിരിക്കുന്നത്. എന്നാൽ രമ്യയോ ആരാണ് അവൾ? അവൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു ഡിഗ്രിയെങ്കിലുമുണ്ടോ? ഒരു അംഗനവാടി ടീച്ചറിന്റെ മാത്രം നിലവാരം. പാട്ട് പാടും എന്നത് മാത്രമാണ് ആകെയുള്ള ഒരു ഗുണം.
അതുകൊണ്ടാണ് അന്ന് സഖാത്തികളുടെ തമ്പുരാട്ടി ദീപ ടീച്ചർ പറഞ്ഞത് അമ്പലപ്പറമ്പിലെ പാട്ടുകാരി പാർലമെന്റിലേക്ക് പോയിട്ട് എന്ത് കാര്യമെന്ന്. അതുകൊണ്ടാണ് പികെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയപ്പോൾ സഖാക്കൾ ആകെ ഒന്ന് കുലുങ്ങി ചിരിച്ചത്. എന്തെങ്കിലും പെങ്ങളൂട്ടിക്ക് സംഭവിച്ചാൽ ആലത്തൂര്കാർക്കല്ലേ നാണക്കേട്.ഒടുവിൽ സഖാക്കൾ അവളുടെ ഒരു പടം പുറത്ത് വിട്ടു. ആകെ വിയർത്ത് ക്ഷീണിച്ച് മുടിയൊക്കെ പാറി കിടക്കുന്ന ഒരു ചിത്രം. ഒപ്പം അവർ മറ്റൊരു ചിത്രം കൂടി വെച്ചു. ഒരു നാടോടി സ്ത്രീയുടെ ചിത്രം കൂടെ. എങ്ങനെ ഉണ്ട് താരതമ്യം. ഒരു നാടോടി സ്ത്രീ വേണമോ നമ്മൾ ആലത്തൂരുകാരുടെ പ്രതിനിധിയായി. ഉഗ്രൻ നവോത്ഥാന ചോദ്യം.
പാട്ട് പാടുന്നത് പോലും ഉചിതമല്ല എന്ന് സഖാക്കൾ പറയുമ്പോൾ തമ്പാക്കന്മാരും തമ്പാട്ടിമാരും മാത്രമാണ് പാട്ട് പാടേണ്ടത് എന്ന്. തെരുവ് നാടകം എന്നൊക്കെ പറഞ്ഞ് നമ്മൾ തന്നെ ആശയപ്രചാരണം നടത്തും. അത് കീഴാളി വർഗത്തിന്റെ ഉന്നമനത്തിനായി ആണ് എന്ന് തെറ്റിദ്ധരിക്കരുത്. അതുകൊണ്ടാണ് ദീപ നിശാന്തിനെ പോലെയുള്ള കുലസ്ത്രീകളെ ഇറക്കി നമ്മൾ നവോത്ഥാനത്തിന്റൈ സ്ഫടികപാത്രം നിർമ്മിച്ച്കൊണ്ടിരുന്നത്. അവിടേക്കാണ് കീഴാള വർഗത്തിന്റഎ പ്രതിനിധി, ഒരു ബിരുദം പോലും ഇല്ലാത്ത യുവത്വം തുടങ്ങിയിട്ട് മാത്രം ഉള്ള ഉന്നതമായ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത അമ്മ ഒരു തൊഴിലുറപ്പ് കാരി മാത്രമായിരുന്ന ഒരു ദളിത് സ്ത്രീ എങ്ങനെയാണ് മത്സരിക്കുക .
എന്നിട്ടും അവൾക്കൊപ്പം കേരളം ഒരുമിച്ച് നിന്നു. വിജയമായിരുന്നില്ല മറിച്ച് വിജയത്തിന്റഎ ഏറ്റവും വലിയ കിരീടധാരണമായിരുന്നു നാട്ടുകാർ രമ്യ ഹരിദാസന് നൽകിയത്. എന്നിട്ട് തീർന്നോ അവളുടെ അഹങ്കാരം. അങ്ങ് ഡൽഹി ലോക്സഭയിലെത്തി സ്പീക്കറെ പോലും അവൾ ചിരിപ്പിച്ചില്ലേ? നല്ലത് പറയിപ്പിച്ചില്ലേ, നാട്ടുകാരുടെ പ്രശ്നങ്ങളൊക്കെ ഉയർത്തിക്കൊണ്ട് വരാൻ തുടങ്ങിയില്ലേ? ഇങ്ങനെ പോയാൽ പാർട്ടിക്കാർ സ്വന്തമാക്കി വെച്ചിരുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലാണ് പേടി തട്ടുന്നത്. അതും എല്ലാം സിപിഎമ്മിന്റെ സ്വന്തം മണ്ഡലങ്ങൾ. യൂത്തുകൊൺഗ്രസുകാർ എനിക്ക് ഒരു കാർ വാങ്ങി തരാം എന്ന് പറഞ്ഞപ്പോൾ അയ്യേ നെിക്ക് വേണ്ട. ഞാൻ കൈക്കൂലി വാങ്ങി കമ്മീഷൻ വാങ്ങി അത് വാങ്ങിക്കോളാം എന്ന് പറയേണ്ടിയിരുന്നില്ലേ? അത് ചെയ്തതും മത്സരിച്ചത്പൊലെ തന്നെ തെറ്റായിപ്പോയില്ലേ?
അന്ന് തെരഞ്ഞെടുപ്പ് സമയത്ത് എന്തിനായിരുന്നു ക്രൗഡ് ഫണ്ടിങ് എന്നൊക്കെ പറഞ്ഞ് രമ്യ തെരുവിലിറങ്ങിയത്? ബക്കറ്റ് നീട്ടി പിരിച്ചാൽ കാശ് കിട്ടും എന്ന് എത്ര തവണ സഖാക്കൾ തെളിയിച്ചതാണ്. അതുമല്ലെങ്കിൽ എത്രയോ കളങ്കിതരായ മുതലാളിമാർ ഒരു രസീതുമില്ലാതെ പണം തരുമായിരുന്നു. ചാക്ക് രാധാകൃഷ്ണൻ, സാന്റിയാഗോ മാർട്ടിൻ, ഫാരിസ് അബുബക്കർ എന്നിങ്ങനെ എത്ര മുതലാളിമാർ. അങ്ങനെയൊക്കെ ഉള്ളപ്പോൾ എന്തിനാണ് കൊച്ചേ നീ രസീത് അടിച്ച് 14 ലക്ഷം രൂപ ശേഖരിക്കാൻ ഇറങ്ങിയത്.
ഏഴ് നിയമസഭ സീറ്റുകളുമായി അങ്ങ് മുങ്ങിയ ഞങ്ങള് പിന്നാ എന്ന് ചെയ്യും. നാട്ടുകാരോട് പൈസ പിരിച്ച് കാറു വാങ്ങുന്നോ നിനക്ക് ബസിൽ കയറി നടന്നാൽ എന്താ കുഴപ്പം സൈക്കിളിൽ കയറി നടന്നാൽ എന്താ കുഴപ്പം. ഞങ്ങളുടെയോക്കെ നേതാക്കന്മാർ പണ്ടു ചെയ്തിരുന്നല്ലോ. ഇപ്പോഴും ഉണ്ട് അങ്ങ് വയനാട്ടിൽ ഒരു ശശീന്ദ്രൻ. അതുകൊണ്ടാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനം കൊടുക്കാതിരുന്നത്. പാർട്ടിയിൽ ഒരു പദവിയും കൊടുക്കാതിരുന്നത്. വീരേന്ദ്രകുമാറിന്റെ മകനോട് മത്സരിക്കുമ്പോൾ ജയിക്കുമെന്ന് കരുതിയില്ല.
അങ്ങനെയെങ്കിൽ സീറ്റും കൊടുക്കുമായിരുന്നില്ല. ഞങ്ങൾക്ക് ഇന്നോവ ക്രിസറ്റോവിൽ സഞ്ചരിക്കുന്നവരെ മാത്രം മതി. ഇടുക്കിയിൽ പ്രളയം കൊണ്ടു കണ്ണീരൊപ്പാൻ ആർക്കും വയ്യാതിരുന്നപ്പോൾ പാർട്ടി സെക്രട്ടറിക്ക് ക്രിസ്റ്റോ വാങ്ങി കൊടുത്തു. വടകരയിൽ തോറ്റ ജയരാജേട്ടനും വാങ്ങി നൽകി ക്രിസ്റ്റോ. ഞങ്ങളുടെ ദേശാഭിമാനിക്ക് കേരളം മുഴുവൻ യൂണിറ്റുകൾ ഉണ്ട്. അവിടെയോക്കെ അനേകം ഇന്നോവ ക്രിസ്റ്റോ കാറുകളുണ്ട്. ഏതു നോതാവിനും അത് ഇഷ്ടം പോലെ ഉപയോഗിക്കാം. ഞങ്ങളുടെ ചില നേതാക്കൾക്കും എല്ലാ യൂണിറ്റിലും ഉപയോഗിക്കാൻ ഞങ്ങൾ ഓരോ ക്രിസ്റ്റോ വാങ്ങിയിട്ടുണ്ട്.
അതോക്കെ അല്ലേ രമ്യ കണ്ടു പഠിക്കേണ്ടത്. അല്ലാതെ നീയിങ്ങനെ സ്വന്തം വഴി തേടിയാൽ ഞങ്ങൾ എന്തു ചെയ്യും. മിടുക്കിയാണ് ശൈലജ ടീച്ചർ ഞങ്ങളുടെ സഖാത്തി. 28000രൂപ മുടക്കിയാണ് കണ്ണട വാങ്ങിയത്. അതിനെക്കാൾ മിടുക്കനാണ് ഞങ്ങളുടെ സ്പീക്കർ 55000 രൂപ മുടക്കിയാണ് കണ്ണാടി വാങ്ങിയത്. ഞങ്ങടെ മുഖ്യമന്ത്രിക്ക് ഞങ്ങൾ വാരിക്കോരി നൽകും.
മുഖ്യമന്ത്രി വീട്ടിൽ നിന്നിറങ്ങി എവിടെയോക്കെ പോയോലും ഞങ്ങൾ അവിടെയോക്കെ പൊലീസിനെ നിർത്തും. അതിനി ലണ്ടനിൽ പോയപ്പോൾ ഭാര്യയ്ക്കും ടിക്കറ്റു കൊടുത്തു മകൾക്കും ടിക്കറ്റും കൊടുത്തു. മാത്രമല്ല ലണ്ടൻ തെരുവിലൂടെ അമേരിക്കയുടെ സിഐഎയുടെ ചാരന്മാർ ഞങ്ങളുടെ മുഖ്യമന്ത്രിയെ എന്തെങ്കിലും ചെയ്താൽ എന്നു കരുതി 10,20ലക്ഷം മുടക്കി ഒരു സ്വകാര്യ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. എന്നിട്ട് നീ വേടിക്കുന്നത് എന്താണ് ഒരു മഹേന്ദ്രയുടെ 14ലക്ഷം രൂപയുടെ ഒരു കാർ. ഞങ്ങൾ സഖാക്കൾ ഭരിക്കുന്ന നാട്ടിൽ അത് പറ്റില്ല.
കണ്ടോ ഒടുവിൽ ഞങ്ങൾ പറഞ്ഞത് ശരിയാണെന്ന് നിങ്ങളുടെ വലിയ നേതാവ് തന്നെ പറഞ്ഞിരിക്കുന്നു.ആര് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വന്തം ചേട്ടനെപ്പോലെല്ലെ അദ്ദേഹം പറഞ്ഞത്. എന്റെ അനിയത്തിക്കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടി ഞാനെരു മാതൃകയായെന്ന്. ഞങ്ങളുടെ മുല്ലപ്പള്ളി ഏട്ടൻ കൈയിൽ നിന്ന് കാശെടുത്ത് ഇതുവരെ എന്തെങ്കിലും വാങ്ങിയത് അറിയാവോ? ഇതുവരെ പിരിവു നടത്തിയത് അറിയാമോ?
പല തവണ ലോക് സഭയിലക്ക് പോയി പല തവണ നിയമസഭയിലെത്തി. കേന്ദ്രമന്ത്രിവരെ ആയി. അപ്പോഴോക്കെ ആരാ സഹായിച്ചത് ആ മാതൃക നിനക്ക് പിന്തുടർന്നുകൂടെ. അതു കൊണ്ടാണ് സഖാക്കൾ പറഞ്ഞത് മുല്ലപ്പള്ളി ഏട്ടനും കേട്ടത്. മുല്ലപ്പള്ളി ഏട്ടൻ പറഞ്ഞതോടെ എല്ലാം തീർന്നില്ല കൊച്ചെ. ഞങ്ങൾ തലമൂത്ത കാരണവന്മാർ എല്ലാവരും ഇവിടെയില്ലെ അതുപോലെയക്കെ അങ്ങ് ചെയ്താൽ മതി. കാശ് വേണമെങ്കിൽ പറഞ്ഞാൽ കൊണ്ടു തരാൻ ആളുണ്ടല്ലോ. അങ്ങനെ രശീതുകൊടുത്ത് ഭരിക്കേണ്ട. അതുകൊണ്ട് അഭ്യാസമൊക്കെ നിർത്തി എല്ലാ എംപിമാരും ചെയ്യുന്നതുപോലെ ചെയ്യുക. അതാണ് ആരോഗ്യത്തിനും ആയുസിനും ഭാവിക്കും നല്ലത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്