Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴു കൊല്ലത്തിനുശേഷം കേരളത്തിലേക്ക് ഒരു ആഗോളഭീമനെ ചുമന്ന പരവതാനി വിരിച്ച് വിളിച്ചപ്പോൾ കരുതിയത് ഈ നാട് രക്ഷപ്പെട്ടെന്നാണ്; ഇപ്പോൾ ഇതാ മനം മടുത്ത് അവർ നാടു വിടാൻ ഒരുങ്ങുന്നു; ആന്തൂരിലെ പാവപ്പെട്ടവന് മാത്രമല്ല ആഗോളഭീമന്മാർക്കു പോലും ഇതാണ് ഗതിയെങ്കിൽ പിണറായിയുടെ നാട്ടിൽ കിഫ്ബി കണ്ട് കാശിറക്കാൻ ആരു വരുമെന്നാണ് പറയുന്നത്

ഏഴു കൊല്ലത്തിനുശേഷം കേരളത്തിലേക്ക് ഒരു ആഗോളഭീമനെ ചുമന്ന പരവതാനി വിരിച്ച് വിളിച്ചപ്പോൾ കരുതിയത് ഈ നാട് രക്ഷപ്പെട്ടെന്നാണ്; ഇപ്പോൾ ഇതാ മനം മടുത്ത് അവർ നാടു വിടാൻ ഒരുങ്ങുന്നു; ആന്തൂരിലെ പാവപ്പെട്ടവന് മാത്രമല്ല ആഗോളഭീമന്മാർക്കു പോലും ഇതാണ് ഗതിയെങ്കിൽ  പിണറായിയുടെ നാട്ടിൽ കിഫ്ബി കണ്ട് കാശിറക്കാൻ  ആരു വരുമെന്നാണ് പറയുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കഴിഞ്ഞ വർഷം ഈ സമയത്ത് ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട കാർ നിർമ്മാതാക്കളായ നിസാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കരാറിൽ ഒപ്പിട്ടപ്പോൾ ഇന്ത്യ മുഴുവൻ അത് ആഘോഷമാക്കി. എക്കോണമിക്‌സ് ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഒക്കെ കേരളത്തിൽ നിക്ഷേപങ്ങളുടെ പ്രവാഹം തുടങ്ങുന്നുവെന്ന് വാർത്ത എഴുതി. ഏഴുവർഷം മുൻപ് ഒറക്കിൾ കേരളത്തിൽ വന്നതിന് ശേഷം ആദ്യമായി എത്തുന്ന ആഗോള ഭീമനയിരുന്നു നിസാൻ. നിസാന്റെ കാർ മാനുഫാക്ച്ചറിങ് ആയിരുന്നില്ല നേരെ മറിച്ച് നിസാന്റെ ഡിജിറ്റൽ ഹമ്പ് എന്ന നിലയിൽ ലോകമെമ്പാടുമുള്ള നിസാൻ കമ്പനിയുടെ സാങ്കേതിക വിദ്യയും സൈബർ ടെക്‌നോളജിയുമൊക്കെ വളർത്തിയെടുക്കുകയുമൊക്കെ മാനേജ് ചെയ്യുന്ന ഒരു അന്താരാഷട്ര ഓഫീസായിരുന്നു പദ്ധതിയിട്ടിരുന്നത്. 

അമേരിക്കക്കാരും ജപ്പാൻകാരും റഷ്യക്കാരും അടക്കം ലോകത്തെ ഏറ്റവും മികച്ച ജോലിക്കാർ ഈ കൊച്ചു കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ വന്ന് ജോലിചെയ്യുന്ന സുന്ദരമായ കാലത്തെക്കുറിച്ചായിരുന്നു ചർച്ച. മൂവായിരം ജീവനക്കാരെ ജോലിയ്‌ക്കെടുക്കാൻ തീരുമാനിച്ചാൽ മുപ്പത് ലക്ഷവും മുപ്പത് കോടിയുമൊക്കെ ശമ്പളം വാങ്ങുന്ന അതി വിദഗ്ധരായിരുന്നു അത്. എന്നാൽ ഒരു വർഷം പൂർത്തിയായി കഴിയുമ്പോൾ നിസാൻ കമ്പനി ദേഷ്യപ്പെട്ടിരിക്കുന്നു.

ചീഫ് സെക്രട്ടറിയിക്ക് കത്തയിച്ചിരിക്കുന്നു പറഞ്ഞ വാക്ക് പാലിക്കാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ ഞങ്ങൾ ഈ പരിപാടി അവസാനിപ്പിക്കുകയാണ്. ഇതിന് വേണ്ടി ഞങ്ങൾ ഇതുവരെ മുടക്കിയ കാശൊക്കെ അങ്ങ് പോക്കോട്ടെന്ന് വയ്ക്കുമെന്ന്. കാരണം ഈ കമ്പനിയെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നൽകിയ വാഗ്ദാനങ്ങൾ ഉണ്ട്. നിങ്ങൾ ഇന്ന് വന്ന് ഞങ്ങൾ പറയുന്ന സ്ഥലത്ത് കെട്ടിടം പണിതാൽ മതിയെന്ന്. ബാക്കിയൊക്കെ ഞങ്ങൾ ചെയ്ത് താരാമെന്ന്. ചെലവ് കുറഞ്ഞ തൊഴിൽ ചെലവ് കുറഞ്ഞ വിഭവങ്ങൾ, ഒരു ചുവപ്പ് നാടയിലും കുടുങ്ങാത്ത അനുമതികൾ അങ്ങനെ പലതായിരുന്നു വാഗ്ദാനങ്ങൾ.

എന്നാൽ ഒരു വർഷമായിട്ടും മുൻപോട്ട് പോകാൻ കഴിയുന്നില്ല. കാരണം ഓരോ മേഖലയ്ക്കും വ്യത്യസ്തമായ ലൈസൻസുകൾ വേണം ഓരോ അനുമതിക്കായി ചെല്ലുമ്പോഴും ഓരോ നൂലമാലകളാണ്. രജിസ്‌ട്രേഷൻ ഫീസിന് ഇളവ് കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും രജിസ്‌ട്രേഷൻ വകുപ്പ് അതിന് തയാറാകുന്നില്ല. അങ്ങനെ ഒരു കൊല്ലമായിട്ടും കമ്പനിയുടെ പ്രവർത്തനം തുടങ്ങാൻ ഒരു സൗകര്യങ്ങളും ഒരുക്കി തരാൻ സർക്കാർ സഹായിക്കുന്നില്ല. മനസു മടുത്തിട്ടാണ് കേരളം നന്നാവുകയില്ല എന്ന് പറഞ്ഞു കൊണ്ട് നിസാൻ കമ്പനി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP