Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവിഷ്‌കാര സ്വാതന്ത്യത്തിനുവേണ്ടി പ്രസംഗിക്കുന്ന പിണറായി വിജയനും സിപിഎമ്മും എന്നുമുതലാണ് ട്രോൾ ചെയ്യുന്നവരെ അകത്തിടാൻ തുടങ്ങിയത്? ട്രോൾ ഒരു കുറ്റകൃത്യമാണെങ്കിൽ കുമ്മനത്തെ അടപടലം തീർക്കാൻ ഇറങ്ങിയ സിപിഎം അടിമകളെക്കൊണ്ട് കേരളത്തിലെ ജയിലുകൾ നിറയുമായിരുന്നില്ലേ? ദിവസവും വൈകുന്നേരം ചാനൽ ചർച്ചകളിൽ ഇരുന്ന് ഫാസിസത്തിനെതിരെ ഗീർവാണം മുഴക്കുന്ന എംബി രാജേഷ് തന്നെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അകത്തിടാൻ കാരണമായെങ്കിൽ പരാജയപ്പെടുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തന്നെയാണ്

ആവിഷ്‌കാര സ്വാതന്ത്യത്തിനുവേണ്ടി പ്രസംഗിക്കുന്ന പിണറായി വിജയനും സിപിഎമ്മും എന്നുമുതലാണ് ട്രോൾ ചെയ്യുന്നവരെ അകത്തിടാൻ തുടങ്ങിയത്? ട്രോൾ ഒരു കുറ്റകൃത്യമാണെങ്കിൽ കുമ്മനത്തെ അടപടലം തീർക്കാൻ ഇറങ്ങിയ സിപിഎം അടിമകളെക്കൊണ്ട് കേരളത്തിലെ ജയിലുകൾ നിറയുമായിരുന്നില്ലേ?  ദിവസവും വൈകുന്നേരം ചാനൽ ചർച്ചകളിൽ ഇരുന്ന് ഫാസിസത്തിനെതിരെ ഗീർവാണം മുഴക്കുന്ന എംബി രാജേഷ് തന്നെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അകത്തിടാൻ കാരണമായെങ്കിൽ പരാജയപ്പെടുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തന്നെയാണ്

ഷാജൻ സ്‌കറിയ

നാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ഓരോ പൗരനും അവന് ഉത്തമ ബോധ്യമുള്ള ഏതൊരു വിഷയത്തെക്കുറിച്ചും ഭയം കൂടാതെ അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യം തന്നെയാണ്. അവൻ പറയുന്നത് മണ്ടത്തരവും തെറ്റുമാണെങ്കിൽ അവനെ തിരുത്തുന്നതിന് മറ്റ് പൗരന്മാർക്കും അവകാശമുണ്ട്. അവൻ പറയുന്നത് മറ്റൊരാളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആണെങ്കിലും അതിന് നഷ്ടം നികത്താനുള്ള വകുപ്പുകളും നമ്മുടെ രാജ്യത്ത് ഉണ്ട്. ലോകമെമ്പാടുമുള്ള ജനാധിപത്യ രാഷ്ട്രങ്ങളുടെ ഏറ്റവും സവിശ്രേഷ്ഠമായ തീരുമാനമായി ഫ്രീ സ്പീച്ചിനെ മാറ്റിയത് ഐക്യരാഷ്ട്രസഭയുടെ ഒരു നിയമ നിർമ്മാണത്തിലൂടെയാണ്. അത് തന്നെയാണ് ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടനയിലും എഴുതി ചേർത്തിരിക്കുന്നത്.

നിർഭാഗ്യവശാൽ കാലാകാലങ്ങളിൽ അതിനെ മറികടക്കുന്നതിന് സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും ഭരണകൂടങ്ങൾ ഗൂഢാലോചന നടത്തുന്നത് പതിവാണ്. അതിന് വേണ്ടി മാത്രം ഇന്ത്യൻ പീനൽ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമമാണ് 124 എ. ഭരണകൂടങ്ങൾക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും ഏതെങ്കിലും വ്യക്തി ചെയ്താൽ ശിക്ഷിക്കുന്നതിന് ബ്രിട്ടീഷുകാർ കൊണ്ട് വന്ന നിയമം ഇന്നും നമ്മുടെ ഭരണാധികാരികൾ ദുരുപയോഗിക്കുന്നു. കേരളത്തിൽ ഏറ്റവും അധികം ദുരുപയോഗിക്കുന്ന ഒരു നിയമമാണ് 153എ. രണ്ട് സമുദായങ്ങൾ തമ്മിലേ രണ്ട് വിഭാഗങ്ങൾ തമ്മിലോ രണ്ട് ഭാഷ സംസാരിക്കുന്നവർ തമ്മിലോ രണ്ട് ദേശങ്ങൾ തമ്മിലോ രണ്ട് വംശങ്ങൾ തമ്മിലോ ഒക്കെ ശത്രുത ഉണ്ടാക്കുന്ന തരത്തിൽ ആരെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് വേണ്ടി ഉണ്ടാക്കിയ നിയമമാണ് അത്.

നിർഭാഗ്യവശാൽ മാറി മാറി വരുന്ന ഗവൺമെന്റുകൾ അവരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പേടിപ്പിച്ച് നിർത്തുന്നതിന് ഈ നിയമം ഉപയോഗിക്കുകയാണ്. നയമത്തിന്റെ വ്യാഖ്യാനത്തിൽ ആശയക്കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല. രണ്ട് മതങ്ങൾ അല്ലെങ്കിൽ രണ്ട് ഭാഷകൾ അല്ലെങ്കിൽ രണ്ട് വംശങ്ങൾ അല്ലെങ്കിൽ രണ്ട് ദേശങ്ങൾ തമ്മിൽ എന്ന് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരെയോ രാഷ്ട്രീയ നേതാവിന് എതിരെയോ ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ ഒരു കാരണവശാലും ഈ നിയമം കൊണ്ടല്ല രാജ്യത്ത് നിലനിൽക്കുന്ന ഒരു നിയമം കൊണ്ടും ഒരാൾക്ക് എതിരെയും കേസെടുക്കാൻ വകുപ്പില്ല. എന്നാൽ രാഷ്ട്രീയ ശത്രുത തീർക്കുന്നതിന് ഇത് ഫലപ്രതമായി വിനിയോഗിക്കുകയാണ്.

അത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹരി നായർ . ഹരി ചെയ്ത തെറ്റ് എംബി രാജേഷ് എന്ന സിപിഎം പാലക്കാട് മണ്ഡലം സ്ഥാനാർത്ഥിയെ ട്രോളുന്നതിന് വേണ്ടി ഒരു സിനിമയിലെ പോസ്റ്ററിന്റെ ചിത്രം മാറ്റി രാജേഷിന്റെ ചിത്രം വെച്ച് പ്രസിദ്ധീകരിച്ചു എന്നത് മാത്രമാണ്. എംബി രാജേഷ് എംപിക്ക് ഒപ്പം പോയ തെരഞ്ഞെടുപ്പ് റാലിയിലെ ഒരു ബൈക്ക് മറിയുകയും ഒരു വടിവാൾ പുറത്തേക്ക് വീണതും ഇവിടുത്തെ മാധ്യമങ്ങളെല്ലാം തന്നെ റിപ്പോർട്ട് ചെയ്തതാണ്. ഭരിക്കുന്നത് സിപിഎം ആയതുകൊണ്ട് അത് വടിവാളല്ല എന്നും വാഴ വെട്ടാൻ കൊണ്ട് പോയ വാളാണ് എന്ന് പറഞ്ഞും ന്യായീകരിക്കാം. അതിന് അവർക്ക് അവകാശമുണ്.

എന്നാൽ അത് വടിവാളാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നിടത്തോളം കാലം ആ സ്ഥാനാർത്ഥിയ വടിവാളിന്റെ പേരിൽ ട്രോളുവാൻ പൂർണ്ണമായ അധികാരവും അവകാശവും ഈ രാജ്യത്തെ ഓരോ പൗരനും ഉണ്ട്. അത് ചെയ്തതിന്റെ പേരിൽ ഹരി നായർക്ക് എതിരെ ഇങ്ങനെ ഒരു വകുപ്പിട്ട് കേസെടുത്ത പിണറായി വിജയൻ സർക്കാരും പിണറായി വിജയന്റെ പൊലീസും ജനാധിപത്യത്തെ ഒറ്റിക്കൊടുത്തിരിക്കുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത് പൂർണ രൂപം വീഡിയോയിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP