Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ജനതയുടെ വിശ്വാസത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ശേഷം അതേകുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് എന്ത്തരം ജനാധിപത്യമാണ് ? ശബരിമലയെ കുറിച്ച് മിണ്ടാൻ പാടില്ലെങ്കിൽ ബാബരി മസ്ജിദിനെ കുറിച്ചും മിണ്ടരുത്; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ ബിജെപി സ്ഥാനാർത്ഥികളെ മുഴുവൻ അയോഗ്യരാക്കണം; ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനേയും അനുവദിച്ച്കൂട

ഒരു ജനതയുടെ വിശ്വാസത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ശേഷം അതേകുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് എന്ത്തരം ജനാധിപത്യമാണ് ? ശബരിമലയെ കുറിച്ച് മിണ്ടാൻ പാടില്ലെങ്കിൽ ബാബരി മസ്ജിദിനെ കുറിച്ചും മിണ്ടരുത്; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ ബിജെപി സ്ഥാനാർത്ഥികളെ മുഴുവൻ അയോഗ്യരാക്കണം; ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനേയും അനുവദിച്ച്കൂട

ഷാജൻ സ്‌കറിയ

2018-2019 വർഷത്തിന്റെ സാംസ്‌കാരിഗ രംഗം പരിശോധിക്കുമ്പോൾ മറ്കകാനിടയില്ലാത്ത രണ്ട് കാര്യങ്ങളാണ് കേരളം ഓർമ്മിക്കപ്പെടുക. നിനച്ചിരിക്കാതെ ഉണ്ടായ പേമാരിയും അതിന് പിന്നാലെ ഉണ്ടായ മഹാപ്രളയവും അതിനെ അതിജീവിക്കാൻ മലയാളികൾ കാണിച്ച ഒത്തൊരുമയുമാകും അതിൽ ഒന്നാമത്തേത്. അതിന്റെ ബാക്കിയായി പ്രളയാനന്തര പുനർനിർമ്മാണത്തിൽ വന്ന വീഴ്‌ച്ചകളും പ്രളയത്തിൽപ്പെട്ടവരുടെ ദുരിതങ്ങളും ചർച്ചയായേക്കാം. അതോടൊപ്പം തന്നെ കേരളം ഓർത്തിരിക്കുന്ന രണ്ടാമത്തെ സംഭവം ശബരിമലയുടെ പേരിൽ നടന്ന പ്രക്ഷോഭങ്ങളുമാണ്. ഈ രണ്ട നാടിനെ നടുക്കിയ സംഭവങ്ങളിലും പ്രത്യക്ഷത്തിൽ നാട് ഭരിച്ചിരുന്ന സർക്കാർ ഉത്തരവാദികൾ അല്ലെങ്കിലും ധാർമ്മികമായ ഉത്തരവാദിത്വത്തിൽ നിന്ന് ഈ സർക്കാരിന് ഒഴിഞ്ഞ് മാറാൻ കഴിയുകയില്ല.

പ്രകൃതി ദുരന്തം ഒരു സ്വാഭാവിക ദുരന്തമായിരിക്കെ അതിന് എങ്ങനെ സർക്കാരിനെ കുറ്റം പറയും എന്ന് ചോദിക്കുന്നവർ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഡാം മാനേജ്‌മെന്റിലെ വീഴ്‌ച്ചയെ കുറിച്ച് ഒന്നും പറയാനില്ലെ എന്ന ചോദ്യവും. പ്രളയത്തിന് ശേഷം കോടികൾ പിരിച്ചെങ്കിലും പതിനായിരം രൂപ പോലും കൊടുക്കാതെ അനേകം പോർ ഇപ്പോഴും ദുരിതമനുഭവിക്കുന്നതിന്റെ നഖചിത്രങ്ങളും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിയാണ് പ്രശ്‌നമെന്നും പരമോന്നധ കോടതിയുടെ വിധി നടപ്പിലാക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും സർക്കാരിന് ഇല്ല എന്നും പറഞ്ഞ് കൈയൊഴിയാൻ ശ്രമിക്കുന്നത് മറ്റൊരു രക്ഷപ്പെടലാണ്. അത്തരമൊരു തീരുമാനം ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഖാതങ്ങൾ പടിക്കുകയും അത് കോടതിയുടെ മുന്നിൽ എത്തിക്കുകയും ചെയ്യുന്നതും അതിന് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കാണ്.

അതിൽ വീഴ്ച വരുത്തി എന്ന മാത്രമല്ല മറ്റൊരു കോടതി വിധിയോടും ഇല്ലാത്ത മമതയും ഇഷ്ടവും മൂലം അത് നടപ്പിലാക്കിയെ മതിയാകു എന്ന പ്രതിജ്ഞ ചെയ്ത് സർക്കാർ രംഗത്ത് ഇറങ്ങുകയും ചെയ്തു.അത്‌കൊണ്ട് തന്നെ ശബരിമല പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുക്കേണ്ടത് പിണറായി സർക്കാർ തന്നെയാണ്. അത്‌കൊണ്ട് തന്നെ ഈ രണ്ട് വിഷയങ്ങൾക്ക് ശേഷവും വരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇത് ചർച്ചയാകുന്നത് സ്വാഭാവികമാണ്. ക്യാപ്റ്റൻ എന്ന ബ്രാക്കറ്റ് ഇട്ടുകൊണ്ട് പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ മുമ്പിൽ നിന്ന മുഖ്യമന്ത്രിയുടെ ധീരതയെ വാഴ്‌ത്തിക്കൊണ്ട് സിപിഎമ്മുകാർ വോട്ട് പിടിക്കുന്നത് നിയമപരമെന്നും മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും വീഴ്ചയും അമിതാവേശവും കാരണം ഉണ്ടായ ശബരിമല വിഷയത്തെ കുറിച്ച് പറഞ്ഞ് അയ്യപ്പഭക്തന്മാർ വോട്ട് പിടിക്കുന്നത് തെറ്റെന്നും പറയുന്നത് യുക്തി രഹിതവുമാണ്.

സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി തന്നെയാണ് ശബരിമല വിഷയം ഉയർത്തരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതും ഈ പശ്ചാത്തലത്തിൽ തന്നെ. നിങ്ങൾ എനിക്ക് വോട്ട് ചെയ്താൽ നിങ്ങൾക്ക് ഞാൻ ക്ഷേത്രം പണിഞ്ഞ് തരാം. നിങ്ങൾ എനിക്ക് വോട്ട് ചെയ്താലെ മറ്റ് ജാതിക്കാർ നിങ്ങളെ കൊല്ലാതിരിക്കുകയുള്ളു, നിങ്ങൾ എനിക്ക് വോട്ട് ചെയ്യേണ്ടത് ഒരു പ്രത്യേക മതത്തിന്റേയോ വിഭാഗത്തിന്റേയോ ധർമ്മം സംരക്ഷിക്കാനാണ് എന്നിങ്ങനെ മറ്റുള്ളവരെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയകൾക്ക് നിയന്ത്രണം കൊണ്ട വരാനാണ് സുപ്രീം കോടതി അങ്ങനെ ഒരു വിധി പ്രഖ്യാപിച്ചത്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ ബോധപൂർവ്വം നശിപ്പിക്കുക എന്ന ലക്ഷ്യ്തതോടുകൂടി നാട് ഭരിക്കുന്ന സർക്കാർ പ്രവർത്തിച്ചു എന്ന പറയുന്നത് ആ സർക്കാരിന്റെ ജനവിരുദ്ധ നിലപാടിന് എതിരെ പറയുവാനുള്ള ഏതൊരു സാധാരണക്കാരന്റേയും അവകാശമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP