Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാതിരിക്കുമ്പോഴും ടി സിദ്ദിഖ് എന്ന ആർക്കും വേണ്ടാത്ത ഒരു നേതാവിന് വേണ്ടി എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്? ജോസഫ് വാഴയ്ക്കനെയും കെവി തോമസിനെയും മാറ്റാൻ പറ്റുമെങ്കിലും എന്തുകൊണ്ട് സിദ്ദിഖിനെ മാറ്റികൂടാ? സ്വന്തം ജില്ലയിലെ വടകരയിൽ മത്സരിച്ചല്ലെ സിദ്ദിഖ് ധീരത തെളിയിക്കേണ്ടത്?

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാതിരിക്കുമ്പോഴും ടി സിദ്ദിഖ് എന്ന ആർക്കും വേണ്ടാത്ത ഒരു നേതാവിന് വേണ്ടി എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്? ജോസഫ് വാഴയ്ക്കനെയും കെവി തോമസിനെയും മാറ്റാൻ പറ്റുമെങ്കിലും എന്തുകൊണ്ട് സിദ്ദിഖിനെ മാറ്റികൂടാ? സ്വന്തം ജില്ലയിലെ വടകരയിൽ മത്സരിച്ചല്ലെ സിദ്ദിഖ് ധീരത തെളിയിക്കേണ്ടത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വി എസ് അച്യുതാന്ദനെ ഒഴിച്ചു നിർത്തികൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ആരെന്ന് ചോദിച്ചാൽ സിപിഎമ്മുകാർ പറയും പിണറായി വിജയനെന്ന് ബിജെപിക്കാർ പറയും കുമ്മനം രാജശേഖരനെന്ന്. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിഷ്പക്ഷരായ ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് രഹസ്യമായി ആണ് ഈ ചോദ്യമെങ്കിൽ ഏറ്റവും ആദ്യമായി മുന്നിൽ വരുന്നത് ഓരേ ഒരു നേതാവാണ് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരുമല്ല. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവ് ഉമ്മൻ ചാണ്ടിയാണ്.

ഏതെല്ലാം ആരോപണങ്ങൾ ഉയർന്നാലും അതിലൊന്നും പതറാതെ ഉറച്ച തീരുമാനത്തോടു കൂടി മുന്നോട്ട് പോകുന്ന നേതാവ്. നിർഭാഗ്യവശാൽ ആ ജനകീയ നേതാവ് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറുമ്പോൾ വെറുമൊരു മൂന്നാംകിട ഗ്രൂപ്പ് മാനേജരാവുന്ന വേദനിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. കാലകാലങ്ങളായി നിയമസഭ തിരഞ്ഞെടുപ്പ് വന്നാലും ലോക്‌സഭ തിരഞ്ഞെടുപ്പ് വന്നാലും ഗ്രൂപ്പ് മാനേജർമാർ ജാതിയുടെയും മതത്തിന്റെയും മാത്രം മാനദണ്ഡം നോക്കി സീറ്റുകൾ വിഭജിച്ചെടുക്കുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്ഥമായി മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കെപിസിസി പ്രസിഡന്റ് ഇക്കുറി വിജയസാധ്യതയുള്ള നിരവധി സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്ന് ഒരേ ഒരു വനിതയെ മാത്രം വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞ കോൺഗ്രസ് ഇപ്പോൾ രണ്ടു മണ്ഡലത്തിലാണ് വനതികളെ പരിഗണിച്ചിരിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താനും ടിഎൻ പ്രതാപനെയും പോലെ ഗ്രൂപ്പില്ലാത്ത അനേകം പേർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഡീൻ കുര്യാക്കോസ് എ ഗ്രൂപ്പിന്റെ അംഗീകരിക്കപ്പെട്ട നേതാവാണെങ്കിലും പരിഗണിച്ചിരിക്കുന്നത് വിജയസാധ്യത കണക്കിലെടുത്താണ്. എന്നിട്ടും കോൺഗ്രസ് നേതാക്കന്മാർക്ക് വയനാട് എന്ന ഉറച്ച മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കഴിയുന്നില്ല.

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ ലീഗിന്റെ സീറ്റൊഴിച്ചാൽ ഉറപ്പായും യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് വയനാട് എന്നിരിക്കെ ആ മണ്ഡലത്തിന് വേണ്ടി ഗ്രൂപ്പ് തിരിഞ്ഞു നടത്തുന്ന പോര് നാണകേടും ലജ്ജാകരവുമാണ്. നിർഭാഗ്യവശാൽ ഈ പോരിന് മുന്നിൽ നിൽക്കുന്നത് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിയാണ് എന്നത് ആരെയാണ് ഞെട്ടിക്കാത്തത്. ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പിലെ ഏറ്റവും വിശ്വസ്തനായ നേതാവ് സിദ്ദഖിന് വേണ്ടി കേരളത്തിലെ യുഡിഎഫിന്റെ വിജയസാധ്യത അവതാളക്കുന്ന രീതി അപലപനീയമാണ്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP