Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരുപത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ അതിൽ ആറു പേർ എംഎൽഎമാരാകാൻ നേതൃക്ഷാമമാണോ ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക്? നവോത്ഥാനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേര് പറഞ്ഞ് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ മുറവിളി കൂട്ടിയവർക്ക് വെറും രണ്ടേ രണ്ട് സ്ത്രീകളെയേ സ്ഥാനാർത്ഥികളാക്കാൻ കഴിഞ്ഞുള്ളോ? ഇടത് മുന്നണിയുടെ അവസരവാദ പുരോഗമനത്തിനും ധൂർത്തിനും എത്ര ലൈക്ക്?

ഇരുപത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ അതിൽ ആറു പേർ എംഎൽഎമാരാകാൻ നേതൃക്ഷാമമാണോ ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക്? നവോത്ഥാനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേര് പറഞ്ഞ് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ മുറവിളി കൂട്ടിയവർക്ക് വെറും രണ്ടേ രണ്ട് സ്ത്രീകളെയേ സ്ഥാനാർത്ഥികളാക്കാൻ കഴിഞ്ഞുള്ളോ? ഇടത് മുന്നണിയുടെ അവസരവാദ പുരോഗമനത്തിനും ധൂർത്തിനും എത്ര ലൈക്ക്?

ഷാജൻ സ്‌കറിയ

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിൽ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇടത് മുന്നണി യുഡിഎഫിനേയും ബിജെപിയേയും ഞെട്ടിച്ചുകൊണ്ട് അവരുടെ സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കിയിരിക്കുന്നു. സിപിഐ അവർക്ക് അനുവദിച്ച നാല് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് സിപിഎം അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി മത്സരിക്കുന്ന 16ൽ ഒന്നൊഴികെ എല്ലാ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഔദ്യോഗികമായ പ്രഖ്യാപനം മാത്രമാണ്. പതിവ് പോലെ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൽഡിഎഫ് നേടുന്ന മുൻകൈ ഇത്തവണയും ആവർത്തിക്കുകയാണ്. അതിന് അവരെ അഭിനന്ദിക്കാതിരിക്കാൻ വഴിയില്ല.

എൽഡിഎഫ് അവരുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തിയിരിക്കുന്നത് തെല്ലൊന്നുമല്ല എന്ന് പറയാതിരിക്കാനും കഴിയില്ല. 20 സീറ്റിൽ പതിനെട്ടിലും പുരുഷന്മാർ മാത്രം മത്സരിക്കുന്നു എന്ന നവോത്ഥാനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും പിണറായി വിജയൻ മോഡലിനോട് ആദരവ് ആദ്യമെ തന്നെ അറിയിക്കട്ടെ. 20 സീറ്റുകളിലേയും സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ അതിൽ ആറ് പേർ സിറ്റിങ് എംഎൽഎമാർ ആണെന്ന നേട്ടവും എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയ കമ്മിറ്റിക്ക് മാത്രം അർഹതപ്പെട്ടതാണ്.

പൊന്നാനിയിൽ നിലമ്പൂർ എംഎൽ പിവി അൻവറിന്റെ സ്ഥാനാർത്ഥിത്യം കൂടി പ്രഖ്യാപിച്ചാൽ എംഎൽഎമാരുടെ എണ്ണം ആറാകും. കോഴിക്കോട് പ്രദീപ്കുമാർ, ആലപ്പുഴയിൽ എഎം ആരിഫ്, പത്തനംതിട്ടയിൽ വീണ ജോർജ് എന്നീ മൂന്ന് എംഎൽഎമാരാണ് സിപിഎമ്മിന്റേത്. നെടുമങ്ങാട്ടെ എംഎൽഎ സി ദിവാകരൻ തിരുവനന്തപുരത്തും അടൂരിലെ ചിറ്റയം ഗോപകുമാർ മാവേലിക്കരയിലേക്കും മത്സരിക്കുന്നു എന്ന് കൂടി കണക്കിലെടുത്താൽ 20ൽ ആറും സിറ്റിങ് എംഎൽഎമാരാവുകയാണ്.

ആദ്യം നമുക്ക് ശാക്തീകരണത്തെക്കുറിച്ച് തന്നെ സംസാരിക്കാം. കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനാണ് പിണറായി വിജയനെന്നും നവോത്ഥാനവും പുരോഗമനവും നടപ്പിലാക്കുന്ന സർക്കാരാണ് പിണറായി വിജയന്റേതാണ് എന്നാണ് പ്രചരണം കൊഴുക്കുന്നത്. അയ്യപ്പ ഭഗവാനെ വിശ്വസിക്കുന്ന 99.99 ശതമാനം ഭക്തരും അവിടത്തെ ആചാരം ലംഘിച്ചുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കരുതേ എന്ന് പറഞ്ഞപ്പോൾ യുക്തിവാദികളും നിരീശ്വകവാദികളുമായ ചില സ്ത്രീകൾക്ക് വേണ്ടി മാത്രം നവോത്ഥാനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും പേരിൽ ഭക്തി ലവലേശം തീണ്ടിയിട്ടില്ലാത്ത ചില ആക്റ്റിവിസ്റ്റുകളെ ഉന്തി മല കയറ്റി സോപാനത്തിന്റെ മുന്നിലെത്തിച്ച സർക്കാരാണ് ഇത്.

അങ്ങനെ ശ്രമിച്ചു എന്നതുകൊണ്ട് മാത്രം സർക്കാരിന്റെ പണം ഉപയോഗിച്ച് ഇവർക്ക് പൊലീസ് സുരക്ഷ ഒരുക്കുകയുമാണ് ഈ സർക്കാർ. അവർ മീൻ വേടിക്കാൻ പോകുമ്പോഴും കൂട്ടുകാരുമായി വിനോദത്തിന് പോകുമ്പോഴും സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പൊലീസിനെ സുരക്ഷയ്ക്കായി ഇപ്പോഴും ഉപയോഗിക്കുന്നു. ആ സർക്കാർ അന്ന് പറഞ്ഞത് ഞങ്ങൾ നവോത്ഥാനത്തിന്റെ ആധുനിക വക്താക്കളാണ് എന്നാണ്.

സ്ത്രീകളുടെ ഉയർത്തഴുന്നേൽപ്പിനും ഉന്നമനത്തിനും വേണ്ടി അവർ നവോത്ഥാന മതിൽ തീർത്തു. എന്നിട്ട് 20 സ്ഥാനാർത്ഥികളെ നിർമയിച്ചപ്പോൾ അതിൽ 2 പേരെ മാത്രമാണ് ഈ നവോത്ഥാന നായകനും അനുയായികളും കണ്ടെത്തിയിട്ടുള്ളു എന്നത് ആരെയാണ് ഞെട്ടിക്കാത്തത്. ഈ നവോത്ഥാനത്തിന് എത്ര ലൈക്ക് എന്നാണ് സോഷ്യൽ മീഡിയയുടെ ഭാഷയിൽ എനിക്ക് ചോദിക്കാനുള്ളത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP