Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക രാജ്യങ്ങൾ എതിരായപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവാവാൻ ഇറങ്ങിയ ഇമ്രാനേ...സമയം എണ്ണിയിരുന്നോളൂ; ഞങ്ങൾക്ക് നേരെ ഉയർത്തിയ വിരലുകൾ അറ്റു പോവുമ്പോൾ നിങ്ങൾ അറിഞ്ഞെന്ന് പോലും വരില്ല ; പാക്കിസ്ഥാനെ തള്ളി ഇസ്ലാമിക ലോകം ഇന്ത്യക്കൊപ്പം ചേർന്നതിനെയെങ്കിലും നിങ്ങൾ ചെറുതായി കാണാതിരിക്കുക; ഒന്നും അവസാനിച്ചതായി ആരും ആശ്വസിക്കേണ്ട...ഇൻസ്റ്റന്റ് റെസ്‌പോൺസ്

ലോക രാജ്യങ്ങൾ എതിരായപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവാവാൻ ഇറങ്ങിയ ഇമ്രാനേ...സമയം എണ്ണിയിരുന്നോളൂ; ഞങ്ങൾക്ക് നേരെ ഉയർത്തിയ വിരലുകൾ അറ്റു പോവുമ്പോൾ നിങ്ങൾ അറിഞ്ഞെന്ന് പോലും വരില്ല ; പാക്കിസ്ഥാനെ തള്ളി ഇസ്ലാമിക ലോകം ഇന്ത്യക്കൊപ്പം ചേർന്നതിനെയെങ്കിലും നിങ്ങൾ ചെറുതായി കാണാതിരിക്കുക; ഒന്നും അവസാനിച്ചതായി ആരും ആശ്വസിക്കേണ്ട...ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഷാജൻ സ്‌കറിയ

പാകിസ്ഥാൻ എന്ന ഭീകര രാഷ്ട്രത്തിന്റെ കരാളഹസ്തങ്ങളിൽ മൂന്ന് ദിവസം അമർന്ന ശേഷം ധീരനായ ഇന്ത്യൻ ഭടൻ അഭിനന്ദൻ ഇന്ത്യയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ അത് ആഘോഷമാക്കുന്നത് അവരുടെ ഔദാര്യത്തിന്റെ അടയാളമായി ലോകം അറിയുന്നതിന് വേണ്ടിയാണ്. ഞങ്ങളുടെ കയ്യിൽ കിട്ടിയ ഒരു യുദ്ധ തടവ്കാരനെ ഞങ്ങൾ മാന്യമായി തിരികെ ഏൽപ്പിച്ചു എന്ന് ലോകത്തെ ബോധ്യപ്പെടുത്തി ഇമ്രാൻ ഖാൻ ലക്ഷ്യം വയ്ക്കുന്നത് ഒരു നോബൽ സമ്മാനമായിരിക്കും. ആ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ വിളിച്ച് അപേക്ഷിക്കണമെന്നും കാണ്ഡഹാർ മോഡലിൽ ചില കൊടുക്കൽ വാങ്ങലുകളെ കുറിച്ച് ചർച്ച ചെയ്യണം എന്നുമൊക്കെ പാക്കിസ്ഥാൻ ആഗ്രഹിച്ചെങ്കിലും അതിനൊന്നും കാത്ത് നിൽക്കാതെ അഭിനന്ദനെ തിരിച്ച് നൽകിയത് പാക്കിസ്ഥാന്റെ സഹിഷ്ണുതകൊണ്ട് അല്ലെങ്കിൽ വിശാല മനസ്‌കത കൊണ്ടോ ആണെന്ന് ഞങ്ങൾ ആരും കരുതുന്നില്ല.

ലോകം ഒരുമിച്ച് ഇന്ത്യക്ക് ഒപ്പം നിൽക്കുകയും പാക്കിസ്ഥാൻ സ്വാഭാവികമായ സഖ്യ കക്ഷിയായി കരുതുന്ന സൗദി അറേബ്യ പോലും പാക്കിസ്ഥാനെ വിമർശിക്കുകയും ചെയ്തപ്പോൾ മറ്റൊരു നവൃത്തിയുമില്ലാതെയാണ് ഇങ്ങനെ ഒരു ഔദാര്യത്തിന് പാക്കിസ്ഥാൻ മുതിർന്നത് എന്ന് ഞങ്ങൾക്ക് നന്നായി തന്നെ അറിയാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാൻ പ്രധാനമന്ത്രിയോട് എന്നല്ല അവിടുത്തെ ഒരു ഉദ്യോഗസ്ഥനോട് പോലും ഒരു വാക്ക് പോലും ചർച്ച ചെയ്യുകയോ വിലപേശലിന് വഴങ്ങുകയോ ചെയ്യാതെ ഇന്ത്യയുടെ ധീര ജവാനെ തിരിച്ച് കൊണ്ട് വരാൻ സാധിച്ചത് അഭിമാനം തന്നെയാണ്.

ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് പാക്കിസ്ഥാനെ നയിച്ചത് അമേരിക്കയും ഇസ്രയേലും ബ്രിട്ടനും അടങ്ങുന്ന ലോകത്തെ വൻ ശക്തികളുടെ ഇടപെടൽ ആണെന്ന് ഞങ്ങൾ മറക്കുകയില്ല. എന്നാൽ ഇന്ത്യ എന്ന രാജ്യത്തിന് ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷമമായി പരിശോധിക്കാൻ ഇത്ര അധികം രാജ്യങ്ങൾ ഉള്ളപ്പോൾ പാക്കിസ്ഥാൻ ആരോപിക്കുന്നത് പോലെ അവരുടെ ഭൂമിയിൽ കടന്ന് കയറി മുന്നൂറോളം ഭീകരരെ വധിച്ചിട്ടും അവരുടെ സഖ്യകക്ഷിയായ ചൈന പോലും അതിനെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല എന്ന് ഓർക്കുമ്പോൾ ഇന്ത്യയുടെ വിജയം പൂർണമാവുകയാണ്. ലോക മാധ്യമങ്ങൾ മുഴുവൻ വാഗ അതിർത്തിയിലേക്ക് വരുമ്പോൾ വില കൂടിയ വാഹനങ്ങളും നല്ല വെടിപ്പും വൃത്തിയുമുള്ള യൂണിഫോമും ഒക്കെ അണിഞ്ഞ് നാടകീയമായി അഭിനന്ദനെ ഇന്ത്യക്ക് കൈമാറി ലോകത്തിന് മുന്നിൽ ഗ്ലാമർ വർധിപ്പിക്കുവാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമം വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും.

പഞ്ചാബ് പൊലീസ് ഉടുപ്പിന് മുകളിലെ ബട്ടൺസ് പോലുമിടാതെ അലസമായി നടക്കുന്ന പഞ്ചാബ് പൊലീസ് ടെലിവിഷനിൽ പതിഞ്ഞപ്പോൾ അവിടെ തന്നെ ഇന്ത്യക്ക് പിഴച്ചു എന്നത് തീർച്ചയാണ്. അതിനും അപ്പുറം നേട്ടമായി കരുതാൻ പാക്‌സഥാന് ഒന്നും തന്നെ ഇല്ല. ലോക രാഷ്ട്രങ്ങളൊക്കെ ഈ വിഷയത്തിൽ ഇന്ത്യക്ക് ഒപ്പം തന്നെയാണ്. ജയ്‌ഷെ മുഹമ്മദിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിന് ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിക്കേണ്ട ബാധ്യത പണ്ട് ഇന്ത്യക്ക് ആയിരുന്നെങ്കിൽ ഇന്ന് അമേരിക്കയും ഫ്രാൻസും ബ്രിട്ടനുമൊക്കെ അത് ചെയ്യുന്നു. ഇന്ത്യക്ക് വെറും കാഴ്‌ച്ചക്കാരുടെ റോൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇത് വരെ വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ മറികടന്നിരുന്നത് ചൈനയായിരുന്നെങ്കിൽ ഒരുപക്ഷേ ചൈന പോലും അതിന് ശ്രമിക്കാത്ത രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു.

അതിനൊക്കെ അപ്പുറത്തെ രാഷ്ട്രീയ നേട്ടമാണ് യുഎഇയിൽ ഇന്നാരംഭിച്ച ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യക്ക് ലഭിച്ച ക്ഷണം. 1969ൽ മൊറോക്ക എന്ന രാജ്യം ഇന്ത്യയെ ക്ഷണിച്ചപ്പോൾ അന്ന് പാക്കിസ്ഥാൻ അതിനെ എതിർത്ത് തോൽപ്പിച്ചതാണ്. പാക്കിസ്ഥാന്റെ എതിർപ്പിനെ തുടർന്ന് ഇന്ത്യക്കുള്ള ക്ഷണം മൊറോക്കയ്ക്ക് പിൻവലിക്കേണ്ടി വന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP