Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിന്റെ മറവിൽ കൊന്ന് തള്ളിയിട്ട് ഞങ്ങൾ അങ്ങനെ ചെയ്യുമോ എന്ന് ചോദിക്കുന്ന കാഞ്ഞബുദ്ധി കാട്ടാളന്മാരുടെയാണ്; അത്തരക്കാർക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ നെഞ്ചുപൊട്ടി കരയുന്നത് കാണുമ്പോൾ ക്യാമറക്ക് മുമ്പിലെ നാടകമായി തോന്നും; രണ്ട് നിരപരാധികളുടെ ജീവൻ കൊത്തിയെടുത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ പരിഹസിച്ച് ചിരിക്കുന്ന കോടിയേരിക്ക് ഒരിക്കലും മനസിലാവില്ല കൃപേഷിന്റെയും ശരത്ലാലിന്റെ മാതാപിതാക്കളുടെ നിലവിളിയുടെ ഭീകരത

തെരഞ്ഞെടുപ്പിന്റെ മറവിൽ കൊന്ന് തള്ളിയിട്ട് ഞങ്ങൾ അങ്ങനെ ചെയ്യുമോ എന്ന് ചോദിക്കുന്ന കാഞ്ഞബുദ്ധി കാട്ടാളന്മാരുടെയാണ്; അത്തരക്കാർക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ നെഞ്ചുപൊട്ടി കരയുന്നത് കാണുമ്പോൾ ക്യാമറക്ക് മുമ്പിലെ നാടകമായി തോന്നും; രണ്ട് നിരപരാധികളുടെ ജീവൻ കൊത്തിയെടുത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ പരിഹസിച്ച് ചിരിക്കുന്ന കോടിയേരിക്ക് ഒരിക്കലും മനസിലാവില്ല കൃപേഷിന്റെയും ശരത്ലാലിന്റെ മാതാപിതാക്കളുടെ നിലവിളിയുടെ ഭീകരത

ഷാജൻ സ്‌കറിയ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ദുഃഖ സാന്ദ്രമായിരുന്നു അവിടുത്തെ അന്തരീക്ഷം. 50 വർഷത്തിൽ അധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രാമചന്ദ്രൻ തന്റെ പക്വമായ സമീപനത്തിലൂടെ ആ കുടുബത്തിന് ആശ്വാസം പകർന്ന ശേഷം തൊട്ടടുത്തുള്ള ശരത് ലാലിന്റെ വീട്ടിൽ എത്തി. മുല്ലപ്പള്ളി ശരത് ലാലിന്റെ വീട്ടിൽ കയറി ചെല്ലുമ്പോൾ കുടുംബനാഥനായ സത്യനാരായണൻ തിണ്ണയിലെ കസേരയിൽ ഇരുന്ന് കരയുകയായിരുന്നു. ഉടുപ്പ് പോലും ധരിക്കാതെ മകനെ ഓർത്ത് കരഞ്ഞ ഒരു മനുഷ്യനെ കെട്ടിപ്പിടിച്ച് ശരത് ലാലിന്റെ ഏക സഹോദരി പൊട്ടി കരയുകയായിരുന്നു.

പൊതു പ്രവർത്തകനെന്ന നിലയിലും കെപിസിസി പ്രസിഡന്റ് എന്ന നിലയിലും മുൻ കേന്ദ്ര അഭ്യന്തര മന്ത്രി എന്ന നിലയ്ക്കും ആ മനുഷ്യനെ ആശ്വസിപ്പിക്കുമ്പോൾ അവിടെ കൂടിയിരുന്നവരുടെ ദുഃഖം അണപൊട്ടിയപ്പോൾ ആ നേതാവിന്റെ കണ്ണുകൾ നിറഞ്ഞു. ആ വീഡിയോ ദൃശ്യം കണ്ടിരുന്ന ഓരോരുത്തരും കരഞ്ഞ് പോയി. അത്രയ്ക്ക് കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു അത്. ഏക മകനെ നഷ്ടപ്പെട്ട ഒരു അച്ഛന്റേയും സഹോദരിയുടേയും ഹൃദയം തകർക്കുന്ന വിലാപം. മനസാക്ഷി എന്നത് അൽപ്പമെങ്കിലും ഉള്ളവരൊക്കെ അതിന് സാക്ഷ്യം വഹിക്കുകയല്ല അത് ചാനലിലൂടെ കണ്ടപ്പോൾ പോലും പൊട്ടിക്കരഞ്ഞ് പോയി.

മുല്ലപ്പള്ളിയുടെ മുന്നിലിരുന്ന് കരയുന്ന സത്യനാരായണന്റെയും അമൃതയുടേയും വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. ആ ദൃശ്യങ്ങളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം േെന്റയും കണ്ണുകൾ നിറയുകയാണ്. ശരത് ലാലിന്റെ വീട്ടിന് പുറത്തിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുല്ലപ്പള്ളിയുടെ സ്വാഭാവികമായ രോഷ പ്രകടനം മുല്ലപ്പള്ളിയുടെ ആത്മാർതഥയുടെ തെളിവാണ്. ആസൂത്രണം ചെയ്യുക, കൊല്ലുക, നിഷേധിക്കുക പണം പിരിക്കുക എന്നതൊക്കെയാണ് സിപിഎമ്മിന്റെ എക്കാലത്തേയും നയം എന്നും മുല്ലപ്പള്ളി പറഞ്ഞു. തൊഴിലാളി പാർട്ടി ആണത്രെ. എന്നിട്ട് കൊന്ന് തള്ളുന്നതൊക്കെ തൊഴിലാളികൾ. ഈ കുഞ്ഞുങ്ങളെയൊക്കെ അവരുടെ മാതാപിതാക്കൾ കൂലിപ്പണിയെടുത്താണ് പഠിപ്പിച്ചത്.

കേറികിടക്കാനുള്ള കൂരയിൽ ഒരു വാതിൽ പോലുമില്ല, മഴ നനയാതിരിക്കാൻ ഇനി ഇവർ എന്ത് ചെയ്യും എന്ന് ചോദിച്ച് വികാരാധീതനായിട്ടാണ് മുല്ലപ്പള്ളി സംസാരിച്ചത്. നിർഭാഗ്യവശാൽ ഏറെ വൈകാതെ മുല്ലപ്പള്ളി രാമചന്ദ്രന്റെ കള്ളക്കണ്ണീരിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ യാതൊരു മനസാക്ഷിയുമില്ലാത്ത ചില സൈബർ ഗുണ്ടകൾ ചർച്ച ആരംഭിച്ചു. കൊലക്കേസിലെ പ്രതികൾ കൊല്ലപ്പെട്ടും എന്ന് മനസാക്ഷിയില്ലാത്ത തെമ്മാടിത്തരം വിളമ്പിയ പിശാചുകൾ തന്നെയായിരുന്നു ിതിൽ തമാശ കണ്ടെത്തിയത്. ക്യാമറയിലേക്ക് നോക്കി പൊട്ടിക്കരഞ്ഞുവെന്ന് പറഞ്ഞ് ആ മനുഷ്യനെ ഈ പിശാചുക്കൾ ആക്രമിച്ചു.

സമാനമായി കൂട്ടിവായിക്കേണ്ട മറ്റൊന്നു കൂടി ഉണ്ട്. ഇന്ന് മാധ്യമപ്രവർത്തകരുടെ മുന്നിൽ പതറാതെ ഉത്തരം പറഞ്ഞ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മനസാക്ഷി ഇല്ലാത്ത ചിരി. ജാഥ നടത്തി പോകുന്ന നിങ്ങൾ പെരിയയിൽ കൊല്ലപ്പെട്ട ആ രണ്ട യുവാക്കളുടെ വീട് സന്ദർശിക്കുമോ എന്നുള്ളതായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ക്രൂരമായ ഒരു പരിഹാസ ചിരിയോടെ ഞങ്ങൾക്ക് തൃശ്ശൂരിൽ എത്താനുള്ളതാണ് ഇങ്ങനെ വഴിയിൽ പല സംഭവങ്ങളും കാണും അവിടെയൊക്കെ കയറി ഇറങ്ങിയാൽ വൈകും എന്ന പറഞ്ഞിട്ട് കോടിയേരിയുടെ മനസാക്ഷിയില്ലാത്ത ചിരിയുണ്ടല്ലോ,ആ ചിരി അല്ല മുല്ലപ്പള്ളിയുടെ ഹൃദയം തകർന്ന കരച്ചിൽ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP