Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താങ്കൾ ഭക്തർക്കെതിരല്ലെന്നും സംഘ്പരിവാറിന്റെ മുതലെടുപ്പിനെ മാത്രമാണ് നേരിടുന്നതെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുകയല്ലാതെ മറ്റൊരു താത്പര്യം ഇല്ലെന്നും ഇതുവരെ പറഞ്ഞ് കൊണ്ടിരുന്നത് പച്ചക്കള്ളം ആയിരുന്നുവെന്ന് ഇനിയെങ്കിലും പിണറായി സമ്മതിക്കുമോ ? ഭക്തരെ കാണുമ്പോൾ കരഞ്ഞ് കാണിച്ച് കൊടുത്തിരുന്നത് ഒരുളുപ്പുമില്ലാത്തവന്റെ മുതലകണ്ണീർ മാത്രമായിരുന്നുവെന്നും പത്മകുമാർ സമ്മതിക്കേണ്ടിയിരിക്കുന്നു; പുനപരിശോധനയിൽ ഇനി അറിയേണ്ടത് കൂടുതൽ വലിയ വഞ്ചകർ ആരെന്ന് മാത്രം

താങ്കൾ ഭക്തർക്കെതിരല്ലെന്നും സംഘ്പരിവാറിന്റെ മുതലെടുപ്പിനെ മാത്രമാണ് നേരിടുന്നതെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുകയല്ലാതെ മറ്റൊരു താത്പര്യം ഇല്ലെന്നും ഇതുവരെ പറഞ്ഞ് കൊണ്ടിരുന്നത് പച്ചക്കള്ളം ആയിരുന്നുവെന്ന് ഇനിയെങ്കിലും പിണറായി സമ്മതിക്കുമോ ? ഭക്തരെ കാണുമ്പോൾ കരഞ്ഞ് കാണിച്ച് കൊടുത്തിരുന്നത് ഒരുളുപ്പുമില്ലാത്തവന്റെ മുതലകണ്ണീർ മാത്രമായിരുന്നുവെന്നും പത്മകുമാർ സമ്മതിക്കേണ്ടിയിരിക്കുന്നു; പുനപരിശോധനയിൽ ഇനി അറിയേണ്ടത് കൂടുതൽ വലിയ വഞ്ചകർ ആരെന്ന് മാത്രം

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഒടുവിൽ അയ്യപ്പ ഭക്തർ കാത്തിരുന്ന ആ ദിവസം കടന്ന് പോയിരിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഭക്തർ സുപ്രീം കോടതിക്ക് മുന്നിൽ നൽകിയ പുനപരിശോധന ഹർജി ഇന്ന് പരിഗണിച്ചിരിക്കുകയാണ്. പുനപരിശോധന ഹർജിയുടെ അന്തിമ ഫലം അരിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണമെങേകിലും ഭക്തർ ഇന്ന് കണ്ണീരോടെയും വേദനയോടെയും ചില സത്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഒന്ന് ഈ നാട് ഭരിക്കുന്ന സിപിഎമ്മും അതിന് നേതത്വം കൊടുക്കുന്ന പിണറായി വിജയനും തലയിൽ ചൂടിയിരിക്കുന്നത് പച്ചക്കള്ളങ്ങൾ കൊണ്ട് തീർത്ത ദുർഗന്ധം വമിക്കുന്ന ഒരു കിരീടം ആണ് എന്നതാണ്.

മറ്റൊന്ന് ദേവസ്വം ബോർഡ് ഭരിക്കുന്ന പ്രസിഡന്റ് എ പത്മകുമാർ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പറഞ്ഞ വാക്കിന് യാതൊരു വിലയും കൽപ്പിക്കാത്ത മുതലക്കണ്ണീർ ഒഴുക്കി തന്റെ കിരീടം സൂക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരേയും പോകുന്ന ഒരു ആത്മാർത്ഥയുമില്ലാത്ത ഒരു മനുഷ്യ ജന്മമാണ് എന്നതുമാണ്.ഒരു വശത്ത് പുരോഗമനവാദം ഉയർത്തി പിടിക്കുകയും മറുവശത്ത് സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന നിസ്സഹായ അവസ്ഥ മാത്രമാണ് തങ്ങളുടേതെന്ന് പറയുകയും ചെയ്യുന്ന സിപിഎം ഇന്ന് നിർണായകമായ ഒരു ദിവസം തെളിയിക്കുന്നത് തങ്ങൾ പറഞ്ഞത് എല്ലാം പച്ചക്കള്ളമാണ് എന്നുമാണ്.

ഞങ്ങൾ ഭക്തർക്ക് എതിരല്ല ശബരിമലയിൽ യുവതികൾ കയറുന്നത് ഞങ്ങളുടെ വിഷയമല്ലെന്നും എന്നാൽ നാട് ഭരിക്കുന്ന പാർട്ടി എന്ന നിലയ്ക്ക് സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദശമെന്നും അതുകൊണ്ട് മാത്രമാണ് അങ്ങനെ ഒരു നിലപാട് എടുക്കുന്നത് എന്നുമാണ് സിപിഎം പറഞ്ഞിരുന്നത്. ശബരിമലയിലെ വൃണപ്പെട്ട അയ്യപ്പഭക്തരുടെ വികാരം ശമിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി പ്രവർത്തകരും വരെ പരഞ്ഞത് സിപിഎം ഒരിക്കലും അവിടെ യുവതികളെ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നാണ്.

പകരം ഒരു എക്‌സ്‌പേർട്ട് കമ്മിറ്റിയെ നിയോഗിച്ച് ആചാര്യന്മാരെ ഉൾപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം നടപടി എടുക്കണം എന്നാണ് എന്നായിരുന്നു. എന്നാൽ ഭക്തരുടെ വോട്ട് നഷ്ടപ്പെടുമോ എന്ന് ഭയന്ന് സിപിഎം പച്ചക്കള്ളം പറയുന്നതാമെന്നും സുപ്രീം കോടതി വിധിയെ വ്യാഖ്യാനിച്ച് സിപിഎം അവരുട അജണ്ഡകൾ ആക്റ്റിവിസ്റ്റുകളിലൂടെ നടത്തിയെടുക്കുകയാണ് എന്നുമായിരുന്നു എന്നെപ്പോലെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നത്. അപ്പോൾ തന്നെ എന്നെപ്പോലെയുള്ളവർ ചൂണ്ടിക്കാണിച്ചത് സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതിലൂടെ വിശ്വാസം ലവലേശമില്ലാത്ത ആക്റ്റിവിസ്റ്റുകളെ എഴുന്നള്ളിച്ച് കൊണ്ട് പോകാൻ ശ്രമിച്ച വൃത്തിക്കെട്ട ശ്രമങ്ങൾ തന്നെയാണ്.

ആ വാദങ്ങൾ ശരിവയ്ക്കുന്ന നിലപാടാണ് ഇന്ന് സിപിഎം നേതൃത്വം കൊടുക്കുന്ന സർ്ക്കാർ സുപ്രീം കോടതിയിൽ എടുത്തത്. ശബരിമലയിൽ യുവതികൾ കയറണം എന്ന് സുപ്രീം കോടതി പറഞ്ഞാൽ ഞങ്ങൾ കയറ്റും സുപ്രീം കോടതി വിധി മറിച്ചാണെങ്കിൽ ഞങ്ങൾ അത് ചെയ്യില്ല എന്നും പറയേണ്ടതിന് പകരം എന്ത് സംഭവിച്ചാലും യുവതികളെ പ്രവേശിപ്പിക്കുമെന്നും ഇത് തുല്യതയുടെ പ്രശ്‌നമാണെന്നും തുല്യതയുടെ കാര്യത്തിൽ കർശന നിലപാട് എടുക്കണമെനന് നിലപാടുമാണ് സർക്കാർ തീരുമാനിച്ചത്. അത്തരമൊരു നിലപാട് സിപിഎമ്മോ സർ്കകാരോ എടുക്കുന്നതിനെ കുറ്റം പറയാൻ ഞാൻ ആളല്ല. അവരുടെ പ്രഖ്യാപിത നിലപാട് അതാകുമ്പോൾ അവർക്ക് അത് എടുക്കാം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP