Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനങ്ങൾ പൊലീസ് മുഷ്‌ക്കുപയോഗിച്ച് കേന്ദ്ര സർക്കാരിനെ നേരിടാൻ തുടങ്ങിയാൽ ഇന്ത്യ ഒരു പാക്കിസ്ഥാൻ ആയി മാറും; സംസ്ഥാന പൊലീസും കേന്ദ്ര സേനയും ഏറ്റുമുട്ടേണ്ടി വരുന്നത് അരാജകത്വത്തിന്റെ പേടിപ്പെടുത്തുന്ന തുടക്കം; മോദി വിരോധത്തിന്റെ പേരിൽ ജനാധിപത്യം അട്ടിമറിക്കാൻ മമതാ ബാനർജിയെ അനുവദിക്കരുത്

സംസ്ഥാനങ്ങൾ പൊലീസ് മുഷ്‌ക്കുപയോഗിച്ച് കേന്ദ്ര സർക്കാരിനെ നേരിടാൻ തുടങ്ങിയാൽ ഇന്ത്യ ഒരു പാക്കിസ്ഥാൻ ആയി മാറും;  സംസ്ഥാന പൊലീസും കേന്ദ്ര സേനയും ഏറ്റുമുട്ടേണ്ടി വരുന്നത് അരാജകത്വത്തിന്റെ പേടിപ്പെടുത്തുന്ന തുടക്കം;  മോദി വിരോധത്തിന്റെ പേരിൽ ജനാധിപത്യം അട്ടിമറിക്കാൻ മമതാ ബാനർജിയെ അനുവദിക്കരുത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ലോകത്തെ ഏറ്റവും സമ്പന്നവും പരിഷ്‌കൃതവുമായ അമേരിക്കയ്ക്കു പോലും ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ സമ്മാനിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തവണയല്ല പല തവണ വനിതയായിരുന്നു. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് ഇന്ത്യ ഭരിച്ചിരുന്നത് പുരുഷനായിരുന്നെങ്കിലും യഥാർത്ഥ ശക്തി സ്ത്രിയുടേതായിരുന്നു. സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യം നൽക്കുന്ന രാഷ്ട്രമാണ് നമ്മുടെ ഭാരതമെന്ന് പറയാം. അതിനായി അനേകം വനിതാ നേതക്കാന്മാരെ നമുക്ക് എടുത്ത് കാട്ടാൻ കഴിയും.

മോദിസർക്കാരിലെ നിർമ്മല സീതാരാമനും സുഷമ്മ സ്വരാജുമൊക്ക അതിന്റെയോക്കെ ഉദാഹരങ്ങളാണ്. എന്നാൽ ജയലളയിതയെപ്പോലെ കരുത്തുള്ള ഒരു വനിതാ നേതാവിനെ ആധുനിക ഇന്ത്യ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടു കരുത്തുള്ള നേതാക്കളിൽ ഒരാൾ ബംഗാളിലെ മമതാ ബനർജിയും ഉത്തർ പ്രദേശിലെ മായാവതിയുമാണ്. മായാവതിക്കും ജയലളിതയ്ക്കും ഇല്ലാത്ത ചില ഗുണങ്ങൾ മായാവതിക്കുണ്ട്. ലളിത ജീവിതം നയിക്കുന്ന ഒരു സ്ത്രീയാണ് അവർ. കേന്ദ്ര റെയിൽവെ മന്ത്രി ആയിരുന്നപ്പോൾ പോലും മാരുതി 800 മാത്രം സഞ്ചരിച്ചിരുന്ന ഒരു സാധാരണക്കാരിയായ അഴിമതി വിരുദ്ധയായ ഒരു വനിതാ നേതാവ്.

മോദി വിരുദ്ധ സഖ്യത്തിന് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ കോപ്പുകൂട്ടുമ്പോൾ സ്വഭാവികമായും നേതൃ രംഗത്തെയേക്ക് പരിഗണിക്കുന്നവരിൽ പ്രമുഖയായി മമതാ ബനർജി മാറുന്നത് അവരുടെ സ്വതസിദ്ധമായ ധൈര്യം തന്റേടവും കൊണ്ടാണ്. മാത്രമല്ല ദേശീയ പാർട്ടി എന്ന അവകാശപ്പെടുന്ന സിപിഎമ്മിന് 10 സീറ്റുകൾ തികയ്ക്കാൻ സാധിക്കാതെ വരുമ്പോൾ 30 സീറ്റുകൾ നേടുമെന്ന് ഉറപ്പുള്ള ഒരു പാർട്ടിയുടെ നേതാവാണ് മമതാ ബനർജി. എന്നാൽ ഇതൊന്നും ഇന്ത്യൻ ജനാധിപത്യത്തിനെ തുരങ്കം വയ്ക്കുന്നതിനോ ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുന്നതിനോ പരിഹാരമല്ല. ഇന്നലെ രാത്രി മുതൽ നമ്മൾ ബംഗാളിൽ നിന്ന് കാണുന്ന കാഴ്ചകളോക്കെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

മോദി വിരുദ്ധ സഖ്യത്തിന്റെ പടയാളി എന്ന നിലയ്ക്ക് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മമതയ്ക്ക് നൽകുന്ന ഏകപക്ഷീയമായ പിന്തുണ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പറയുന്നതിൽ വേദനയുണ്ട്. മമത ആരോപിക്കുന്നതു പോലെ കേന്ദ്രത്തിന്റെയും ബിജെപിയുടെയും പ്രതികാര രാഷ്ട്രീയ ഉണ്ടെങ്കിൽകൂടി തന്നെ നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനപരമായ സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രിക്ക് ഉണ്ട്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP