Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയനെപ്പോലെ ഇച്ഛാശക്തിയുള്ള ഒരു നേതാവ് നാടുഭരിക്കുമ്പോൾ കെഎസ്ആർടിസിയെ ദയാവധത്തിന് വിട്ടുകൊടുക്കരുത്; ഒരു ഉത്തരവുപോലും ഇല്ലാതെ യൂണിയൻ നേതാക്കൾ ഷെഡ്യൂൾ മാറ്റുകയും ഡ്യൂട്ടി റദ്ദാക്കുകയുമൊക്കെ ചെയ്യാൻ എന്താ ഇതു വെള്ളരിക്കാപ്പട്ടണമാണോ? ഊരിപ്പിടിച്ച വാളിനിടയിൽക്കൂടി നടക്കുന്ന ഇരട്ടച്ചങ്കന്റെ ഭരണകാലത്ത് കെഎസ്ആർടിസി മരിക്കരുത്

പിണറായി വിജയനെപ്പോലെ ഇച്ഛാശക്തിയുള്ള ഒരു നേതാവ് നാടുഭരിക്കുമ്പോൾ കെഎസ്ആർടിസിയെ ദയാവധത്തിന് വിട്ടുകൊടുക്കരുത്; ഒരു ഉത്തരവുപോലും ഇല്ലാതെ യൂണിയൻ നേതാക്കൾ ഷെഡ്യൂൾ മാറ്റുകയും ഡ്യൂട്ടി റദ്ദാക്കുകയുമൊക്കെ ചെയ്യാൻ എന്താ ഇതു വെള്ളരിക്കാപ്പട്ടണമാണോ? ഊരിപ്പിടിച്ച വാളിനിടയിൽക്കൂടി നടക്കുന്ന ഇരട്ടച്ചങ്കന്റെ ഭരണകാലത്ത് കെഎസ്ആർടിസി മരിക്കരുത്

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ഏറ്റവും വലിയ അംഗീകാരം അദ്ദേഹത്തിന്റെ തന്റേടം ആണ്. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അതിനോട് എത്ര വിയോജിപ്പ് ഉണ്ടായാലും അത് നടത്തിയെ മതിയാകൂ എന്ന വാശി അതാണ് പിണറായി വിജയന്റെ പ്രത്യേകത. ശബരിമല യുവതി പ്രവേശന വിഷയത്തിൽ പിണറായി വിജയനെ ഭക്തർ എതിർത്തപ്പോൾ ഭക്തർക്കൊപ്പം ചേർന്ന് എന്നെപ്പോലുള്ളവർ കടുത്ത വിമർശനങ്ങൾ ഉയർത്തിയപ്പോഴും. അദ്ദേഹത്തെ അനുകൂലിച്ചവർ പറഞ്ഞ വസ്തുത ഒരു തീരുമാനം എടുത്ത് കഴിഞ്ഞാൽ അതിന്റെ അനന്തര ഫലം എന്തായാലും ഗൗനിക്കുകയില്ല എന്നാണ്.

എന്നാൽ കെഎസ്ആർടിസിയുടെ കാര്യത്തിൽ മാത്രം പിണറായി വിജയൻ എന്ന ഇരട്ട ചങ്കൻ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ നിലപാട് എടുത്തതെന്ന ചോദ്യം പ്രസക്തമാകുകയാണ്. ടോമിൻ ജെ തച്ചങ്കരി എന്ന കൂസലില്ലാത്ത ഒരു പൊലീസുകാരനെ പിണറായി വിജയൻ കെഎസ്ആർടിസിയുടെ ചുമതല നൽകുമ്പോൾ അത് നന്നാക്കി എടുക്കുവാനുള്ള അവസാനത്തെ വഴിയെന്നാണ് എല്ലാവരും കരുതിയത്. അതുകൊണ്ട് തന്നെ കെഎസ്ആർടിസിയുടെ യഥാർത്ഥ രോഗം എന്താണെന്ന് അറിഞ്ഞുള്ള ചികിത്സ തന്നെയാണ് കഴിഞ്ഞ 10 മാസംകൊണ്ട് തച്ചങ്കരി നൽകിയത്.

ഏറ്റവും വലിയ പ്രശ്‌നം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ പോലും ജോലി ചെയ്യാൻ അനുവദിക്കാത്ത യൂണിയന്റെ അതിപ്രസരമാണ് എന്ന് തിരിച്ചറിഞ്ഞ് നിയമത്തെ മറികടന്നു കൊണ്ട് കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കൾ അനുഭവിച്ചിരുന്ന സുഖ സൗകര്യങ്ങൾ തല്ലിക്കെടുത്തുകയുംഅവരെ പല സ്ഥലങ്ങളിലേക്ക് പറഞ്ഞുവിട്ട് പണിയെടുപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നതായിരുന്നു. കെഎസ്ആർടിസിയുടെ നൂറു കണക്കിന് നേതാക്കന്മാർ വിവിധ ഡിപ്പോകളിൽ വെറുതെയിരുന്ന് കുശുമ്പും കുന്നായ്മയും പറഞ്ഞ് സുപ്പർ വൈസർമാരുടെയും മാനേജർമാരുടെയും ശമ്പളം വാങ്ങുന്ന അധമ്മ സ്ഥിതിക്ക് തച്ചങ്കരി പരിഹാരം കണ്ടു.

ഡബിൾ ഡ്യൂട്ടിയെന്ന് പറഞ്ഞ് 5,6 മണിക്കൂർ ഡ്യൂട്ടി ചെയ്ത് അത് 8,9 മണിക്കൂറാക്കി കാണിച്ച് ഡബിൾ ഡ്യൂട്ടി എന്ന തോന്ന്യവാസമാക്കി മാറ്റി കീശ വീർപ്പിച്ചിരുന്ന ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിലയ്ക്കു നിർത്തി. ഡ്രൈവറായും കണ്ടക്ടറായും ജോലിയിൽ കയറിയ ശേഷം സ്വാധീനം മൂലം മറ്റ് ജോലികളുടെ പേരു പറഞ്ഞ ഒഫീസുകളിൽ ചൊറിയും കുത്തിയിരുന്ന നേതാക്കളെ തിരികെ അയച്ചു. ദീർഘദൂര സർവീസുകളിൽ ഒരു കണ്ടക്ടറുടെ ആവശ്യം ഇല്ലെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ കം കണ്ടക്ടറുടെ തസ്തിക തുടങ്ങി. അങ്ങനെ എണ്ണി എണ്ണി പറഞ്ഞാൽ അവസാനിക്കാത്ത് അത്രയും പരിഷ്‌കാരമാണ് തച്ചങ്കരി തുടങ്ങിവച്ചത്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP