Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

ആദായ നികുതി പരിധി ഉയർത്തി വോട്ടുറപ്പാക്കുമ്പോൾ സർവ്വരേയും നികുതി പരിധിയിലാക്കേണ്ട ബാധ്യത കൂടി സർക്കാരിനുണ്ട്; ഇനി നമുക്ക് ഒരടിയെങ്കിലും മുമ്പോട്ട് പോകണമെങ്കിൽ എല്ലാ ഇടപാടുകളും സർക്കാർ അറിഞ്ഞേ മതിയാവൂ; ഇന്ധനവിലയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും തുടരുന്ന കൊള്ളയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു-കേന്ദ്ര ബജറ്റിനെ വിലയിരുത്തുമ്പോൾ

ആദായ നികുതി പരിധി ഉയർത്തി വോട്ടുറപ്പാക്കുമ്പോൾ സർവ്വരേയും നികുതി പരിധിയിലാക്കേണ്ട ബാധ്യത കൂടി സർക്കാരിനുണ്ട്; ഇനി നമുക്ക് ഒരടിയെങ്കിലും മുമ്പോട്ട് പോകണമെങ്കിൽ എല്ലാ ഇടപാടുകളും സർക്കാർ അറിഞ്ഞേ മതിയാവൂ; ഇന്ധനവിലയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും തുടരുന്ന കൊള്ളയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു-കേന്ദ്ര ബജറ്റിനെ വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഇടത്തരക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്‌ളാദകരമായ ദിവസമാണ് ഇന്ന്. തിരഞ്ഞെടുപ്പ് ലാക്ക് ആക്കിയാക്കിയാണെങ്കിലും ആധായ നികുതി പരിധി 5ലക്ഷമായി ഉയർത്തി എന്നത് അത്ര നിസാര കാര്യമല്ല. 55000രൂപ വരെ പ്രതിമാസം വരുമാനം ഉള്ളവരെ സംബന്ധിച്ചിടത്തോളം അവർ നികുതി അടയ്‌ക്കേണ്ട എന്നത് ചെറിയ കാര്യമല്ല. അതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊന്നാണ് വർഷം 240000 രൂപവരെ വാടകയിനത്തിൽ വരുമാനം കിട്ടുന്നവരുടെ ടിഡിഎസ് വേണ്ടെന്നു വച്ചത്.

അതായത് അവർ നികുതി അടയ്‌ക്കേണ്ട എന്നോ അവരുെട വരുമാനത്തിൽ നിന്ന് വാടകയിനത്തിൽ കിട്ടുന്ന വരുമാനം കുറയ്ക്കുമെന്നോ അല്ല. എന്നാൽ ടിഡിഎസ് വേണ്ടെന്ന് വയ്ക്കുമ്പോൾ അനാവശ്യമായ ഒരു നൂലാമാല ഒഴിഞ്ഞു പോകുകയാണ്. ഇരുപതും മുപ്പതും വർഷം ജോലിചെയ്ത് മാന്യമായി ശമ്പളം വാങ്ങി ഒരു സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോകുന്ന ഒരാൾക്ക് 30ലക്ഷം രൂപവരെ ഗ്രാറ്റുവിറ്റിയായി ലഭിക്കുമെന്നത് അത്ര നിസാര കാര്യമാണോ. അത് 10ലക്ഷം രൂപയായി നേരത്തെ നിചപ്പെടുത്തിയിരുന്നത് 30ലക്ഷം ആക്കുമ്പോൾ പെട്ടെന്ന് ഒരു വ്യക്തിയുടെ കൈയിൽ ഇരുപത് ലക്ഷം രൂപവരെ വരുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്.

ഉൽപ്പന്നങ്ങൾ വിലയില്ലാതെ അലയുന്ന കർഷകർക്ക് 6000രൂപ വീതം ലഭിക്കുന്നതും 60 കഴിഞ്ഞ സാധാരണക്കാർക്ക് 3000രൂപ വീതം പെൻഷൻ ലഭിക്കുന്നതുമൊക്കെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ പദ്ധതികൾ തന്നെയാണ്. ഇതിന്റെ പേരിൽ വോട്ട് കിട്ടുമെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ഇത് നടപ്പിലാക്കാൻ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വരുമോ എന്നത് വേറെ കാര്യം. എന്നാൽ കഷ്ടത അനുഭവിക്കുകയും യാതന അനുഭവിക്കുകയും ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളവും ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളവും ഇത് കൈയടിച്ച് സ്വീകരിക്കാൻ കഴിയുന്ന നേട്ടം തന്നെയാണ്.

എന്റെ പ്രധാനപ്പെട്ട ചോദ്യം 120 കോടി ജനങ്ങൾ താമസിക്കുന്ന ഈ രാജ്യത്ത് നികുതി അടയ്ക്കുന്ന ആളുകളുടെ ഒന്നോ രണ്ടോ കോടിയായി പരിമിതിപ്പെടുത്തുമ്പോൾ നമ്മൾ എങ്ങനെ രാഷ്ട്രം മുമ്പോട്ട് കൊണ്ടുപോകും എന്നതാണ്. 2017 പുറത്തുവന്ന കണക്ക് അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ മൂന്ന് ശതമാനം പേരാണ് ടാക്‌സ് റിട്ടേൺസ് സമർപ്പിക്കുന്നത് എതാണ്ട് മൂന്നര നാലു കോടി ആളുകൾ. ഇതിൽ രണ്ടു കോടിയിൽ താഴെ ആളുകൾ മാത്രമാണ് ആധായ നികുതി അടയ്ക്കുന്നത്. അതിൽ രണ്ടര ലക്ഷത്തിനും മൂന്നരലക്ഷത്തിനും ഇടയിൽ വരുമാനമുള്ള ആധായ നികുതി അടയ്ക്കുന്നവരാണ് എതാണ്ട് ഒന്നര കോടി ആളുകൾ.കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP