Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ചത് വ്യാജ വാർത്തയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ പഴയ 30 ലക്ഷത്തിന്റെ പിഴക്കഥയുമായി രംഗത്ത് വരുന്ന ന്യായീകരണ തൊഴിലാളികളോട് പറയാനുള്ളത് ഈ നാവറുക്കാൻ നിങ്ങൾക്കൊരിക്കലും ആവില്ല എന്ന് മാത്രമാണ്; അസത്യം പറയേണ്ടി വന്നാൽ ഈ നാവ് ഞാൻ തന്നെ മുറിച്ച് കളഞ്ഞോളാം; നിങ്ങളുടെ ഓരിയിടലിൽ പേടിച്ചോടുന്ന ജനുസ്സിൽ പിറന്നവരല്ല ഞങ്ങൾ ആരും

അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ചത് വ്യാജ വാർത്തയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ പഴയ 30 ലക്ഷത്തിന്റെ പിഴക്കഥയുമായി രംഗത്ത് വരുന്ന ന്യായീകരണ തൊഴിലാളികളോട് പറയാനുള്ളത് ഈ നാവറുക്കാൻ നിങ്ങൾക്കൊരിക്കലും ആവില്ല എന്ന് മാത്രമാണ്; അസത്യം പറയേണ്ടി വന്നാൽ ഈ നാവ് ഞാൻ തന്നെ മുറിച്ച് കളഞ്ഞോളാം; നിങ്ങളുടെ ഓരിയിടലിൽ പേടിച്ചോടുന്ന ജനുസ്സിൽ പിറന്നവരല്ല ഞങ്ങൾ ആരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്നലെ മുതൽ പഴയെ ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയിരിക്കുകയാണ്.  ഇക്കുറി പതിവ് തെറ്റിക്കാതെ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളാണ് കർമ്മം നിർവഹിക്കുന്നത്. മറുനാടൻ എഡിറ്റർ ആയ ഷാജൻസ് സ്‌കറിയ എന്ന ഞാൻ വ്യാജ വാർത്ത എഴുതിയതുകൊണ്ട് 30ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു എന്നതാണ് വാർത്ത. ഇനി ഒരിക്കൽകൂടി അതേക്കുറിച്ച് വിശദീകരിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി കുറിക്ക്‌കൊള്ളുന്ന വാർത്തകൾ പുറത്തുവരുമ്പോൾ ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിൽ ഫസ്‌ട്രേറ്റഡ് ഹസ്‌ബൻഡ്‌സ് നടത്തുന്ന ഉത്തരവാദിത്തം ഒട്ടും ഇല്ലാത്ത ചില ഓൺ ലൈൻ ദിനപത്രങ്ങളുടെ ലിങ്കുമായി ഈ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്റെ ധൈര്യം കെടുത്തുകയാണെങ്കിൽ ഞാൻ അവരോട് പറയട്ടെ. തീയിൽ കുരുത്തതാണ് വെയിലത്ത് വാടില്ല.

ഒരു കാര്യം ഞാൻ ആദ്യമെ വ്യക്തമാക്കട്ടെ മുഖം നോക്കതെ വാർത്ത എഴുതുന്ന ഒരു മാധ്യമം എന്ന നിലയ്ക്ക് മറുനാടൻ മലയാളിയ്‌ക്കെതിരെ കേരളത്തിലും കേരളത്തിന് പുറത്തും കേസുകളുണ്ട്. എന്നാൽ ഒരു കേസിൽപ്പോലും കോടതി ഞങ്ങളെ ശിക്ഷിച്ചിട്ടില്ല. ഒരു ആധികരികതയും ഇല്ലാതെ സോഷ്യൽമീഡിയയുടെ മറവിൽ എവിടെയോ ഒളിഞ്ഞ് ഇരുന്നുകൊണ്ട് ചിലർ നടത്തുന്ന ഒളിപ്പോരിനും അതിന് ഉബോദ്ബലകമായി ചൂണ്ടികാട്ടുന്ന ഒരു ആധികാരികതയും ഇല്ലാത്ത ലിങ്കുകൾക്കും മറുപടി പറഞ്ഞ് സമയം കളയാൻ നേരമില്ല എന്നു പറയുമ്പോൾ അഹങ്കാരമായി കരുതരുത്.

ഞാൻ ഇവിടെ തന്നെ ഉണ്ട്, ഇവിടെ തന്നെ ഉണ്ടായിരുന്നു, ഇവിടെ തന്നെ ഉണ്ടാലവുകയും ചെയ്യും അത്രയെ അതേക്കുറിച്ച് പറയാനുള്ളു. ഒറ്റക്കാര്യം മാത്രം ചോദിക്കാം എതെങ്കിലും ഒരു വ്യക്തിയോട് ഒരു വാർത്തയുടെ പേരിൽ അത് പ്രസിദ്ധീകരിക്കുന്നതിനോ അത് പ്രസിദ്ധീകരിക്കാതിരിക്കുന്നതിനോ ഒരു പൈസയെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ ആരാണോ അതിന്റെ ഇര അവരുടെ കൈയിൽ കാണും. ഒന്നുകിൽ ഇ-മെയിൽ അയക്കണം. അല്ലെങ്കിൽ ഫോൺ വിളിക്കണം അല്ലെങ്കിൽ നേരിട്ട് ചെല്ലണം. ഞങ്ങൾ വാർത്ത എഴുതിയിട്ടതോക്കെ അന്താരാഷ്ട്ര പ്രശസ്തമായ വലിയ പ്രാഞ്ചിയേട്ടന്മാരും സ്ഥാപന ഉടമകളുമാണ്.

ഇതിൽ എതു വഴിയിലൂടെ അവരോട് പണം ചോദിച്ചെങ്കിലും അവർക്ക് റിക്കോർഡ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. ആരെങ്കിലും ഒരാൾ എന്നെങ്കിലും ഞങ്ങൾ പണം ചോദിച്ചതിന്റെ തെളിവുകളുമായി വരട്ടെ അപ്പോൾ മറുപടി കൊടുക്കാം. പിന്നെ കേസുകൾ ഒരു മാധ്യമ സ്ഥാപനം നടത്തുമ്പോൾ കേസുകളുണ്ടാകും. ആ കേസുകളോക്കെ നടത്തി വിജയിക്കുകയും ചിലപ്പോൾ തോൽക്കുകയും ചെയ്യുക ഈ പണിയുടെ ഭാഗമാണ്. എന്നാൽ മനോരമയും എഷ്യാനെറ്റും മാതൃഭൂമിയും അടങ്ങുന്ന കേരളത്തിലെ മുഖ്യധാര പത്രങ്ങളുടെ അത്രയും കേസുകൾ ഞങ്ങളുടെ മേൽ ഇല്ല. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺ സന്ദർശിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP