Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കയും രാഹുലും ചേർന്ന് കോൺഗ്രസിനെ നയിക്കുമ്പോൾ കരുത്ത് പകരാൻ ഉമ്മൻ ചാണ്ടിയെ വിളിക്കാൻ മറക്കരുത്; ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് കീഴടക്കാൻ കഴിയുന്ന വലിയവനായ നേതാവിനെ ഇടുക്കിയിൽ നിർത്തിയില്ലെങ്കിൽ പിജെ ജോസഫ് യുഡിഎഫിനെ വലയ്ക്കുമെന്ന് മറക്കരുത്

പ്രിയങ്കയും രാഹുലും ചേർന്ന് കോൺഗ്രസിനെ നയിക്കുമ്പോൾ കരുത്ത് പകരാൻ ഉമ്മൻ ചാണ്ടിയെ വിളിക്കാൻ മറക്കരുത്; ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് കീഴടക്കാൻ കഴിയുന്ന വലിയവനായ നേതാവിനെ ഇടുക്കിയിൽ നിർത്തിയില്ലെങ്കിൽ പിജെ ജോസഫ് യുഡിഎഫിനെ വലയ്ക്കുമെന്ന് മറക്കരുത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കോൺഗ്രസ് ദേശീയ തലത്തിൽ ഉണർവിന്റെ പാതയിലാണ്. ഈ അടുത്ത കാലത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിളങ്ങുന്ന വിജയവും അതിന് മുൻപ് ഒരു വർഷകാലം രാജ്യമെമ്പാടും നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിലെ ഞെട്ടിക്കുന്ന വിജയവുമാണ് കോൺഗ്രസിനെ ആവേശം കൊള്ളിക്കുന്നത്. ഒരു പരിധിവരെ അത്തരം ഞെട്ടിപ്പിക്കുന്ന വിജയങ്ങൾ നേടിയത് പ്രാദേശിക പാർട്ടികൾ ആണെങ്കിൽകൂടി കേവല ഭൂരിപക്ഷത്തോട് കൂടി അധികാരത്തിലേറിയ മോദി സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഇതുമാറിയിരിക്കുകയാണ്. മോദിയ്‌ക്കെതിരെ വിജയിക്കുന്നത് ആരെണെങ്കിലും മുഖ്യപ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിന് ആശ്വാസം കൊള്ളാൻ സാധിക്കും.

അതിനിടയിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾ മുഴുവൻ അഴിച്ചു പണിയുകയും മോദിയക്ക ബദലായി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കുന്ന രാഹുൽ ഗാന്ധി തന്റെ മൂത്ത സഹോദരിയും തന്നെക്കാൾ പ്രഗൽഭയായ പ്രിയങ്ക ഗാന്ധിയെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് കോൺഗ്രസ് നേതാക്കന്മാർക്ക് മാത്രമല്ല രാജ്യത്തെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർക്കും ഉണർവ് നൽകുന്നു. പുതുതലമുറയുടെ പ്രതിനിധികളെ ദേശീയ നേതൃത്വത്തിന്റെ കണ്ണായ ഇടങ്ങളിൽ കുടിയിരുത്താനുള്ള രാഹുലിന്റെ തീരുമാനവും ആശാവഹമാണ്.

മോദി എന്ന ഒറ്റയാനെതിരെ ചെറുശക്തികളെ കൂട്ടി യോജിപ്പിച്ചുകൊണ്ട് വിജയം എന്ന ഒറ്റലക്ഷ്യത്തോടുകൂടി മുൻപോട്ട് പോകുമ്പോൾ രാഹുൽ മറക്കാതെ വിളിച്ച് അടുത്ത് ഇരുത്തേണ്ട ഒരു നേതാവുണ്ട്. അത് മറ്റാരുമല്ല തന്ത്രജ്ഞന്മാരുടെ തന്ത്രജ്ഞനായ ചാണക്യന്മാരുടെ ചാണക്യനായ ഉമ്മൻ ചാണ്ടി തന്നെയാണ് ഇന്നും കേരളത്തിൽ ഒറ്റയ്ക്ക് പോയാൽ ജനകൂട്ടം ഒഴുകി എത്തുന്ന വിരളിൽ എണ്ണാൻ പറ്റുന്ന നേതാക്കളിൽ ഒരാളാണ് ഉമ്മൻ ചാണ്ടി. ഒരു പക്ഷേ ഉമ്മൻ ചാണ്ടിയെപോലെ അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയേക്കാൾ ഏറെ ആൾക്കൂട്ടത്തെ സംഘടിപ്പിക്കാൻ ഇന്ന് വി എസ് അച്യുതാന്ദൻ അല്ലാതെ മറ്റൊരു നേതാവുപോലും കേരളത്തിൽ ഉണ്ടാവില്ല.

പിണറായി വിജയൻ എന്ന അതിശക്തനായ മുഖ്യമന്ത്രി ചെല്ലുന്നിടങ്ങളിലോക്കെ ആ പ്രദേശങ്ങളിലെ പാർട്ടി അംഗൾ നിർബന്ധമായും പങ്കെടുക്കണമെന്ന ഇണ്ടാസില്ലെങ്കിൽ എത്രപേർ വരുമെന്ന് കണക്കുകൂട്ടേണ്ടതുണ്ട്. എന്നാൽ വിഎസിന്റെയും ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ അങ്ങനെയൊന്നില്ല. അറിഞ്ഞ് കേട്ട് ഒഴുകിയെത്തുകയാണ് ജനകൂട്ടം. അവർ രണ്ടു പേരും നേതൃത്വത്തിന്റെ ജനകീയമായ സവിശേഷതകൾ ഏറെ സൂക്ഷിക്കുന്ന ആൾക്കാരാണ്. ഉമ്മൻ ചാണ്ടിയുടെ സവിശേഷത തന്നെ എതു പ്രതിസന്ധിയെയും അനായാസം മറികടക്കാനും എപ്പോഴും ജനങ്ങൾക്കൊപ്പം മാത്രം ജീവിക്കാനുമുള്ള ത്വരയാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാത്രമല്ല പ്രതിപക്ഷ നേതാവും ധനകാര്യമന്ത്രിയും ഒക്കെ ആയിരുന്നപ്പോൾ ഉമ്മചാണ്ടി ഒരു ജനകീയ നേതാവിന്റെ മികച്ച സവിശേഷതകൾ തന്നെയാണ് കാണിച്ചു തന്നത്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP