Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്തുകൊണ്ട് സുപ്രീംകോടതി തന്ത്രിയെ വിരട്ടി വിട്ടില്ല ? എന്തുകൊണ്ട് കോടതി അലക്ഷ്യകേസെടുത്തില്ല ? എന്തുകൊണ്ട് ശുദ്ധി കർമ്മം കോടതി അലക്ഷ്യമായി പ്രഖ്യാപിച്ചില്ല ? എന്തുകൊണ്ട് മല ചവിട്ടാൻ എത്തുന്ന സ്ത്രീകൾക്കെല്ലാം സുരക്ഷ ഒരുക്കാൻ പറഞ്ഞില്ല ? ശബരിമല യുവതീ പ്രവേശനത്തിലെ മുൻനിലപാട് തിരുത്താൻ സുപ്രീംകോടതി ഒരുങ്ങുന്നു എന്നല്ലെ സൂചനകൾ ?

എന്തുകൊണ്ട് സുപ്രീംകോടതി തന്ത്രിയെ വിരട്ടി വിട്ടില്ല ? എന്തുകൊണ്ട് കോടതി അലക്ഷ്യകേസെടുത്തില്ല ? എന്തുകൊണ്ട് ശുദ്ധി കർമ്മം കോടതി അലക്ഷ്യമായി പ്രഖ്യാപിച്ചില്ല ? എന്തുകൊണ്ട് മല ചവിട്ടാൻ എത്തുന്ന സ്ത്രീകൾക്കെല്ലാം സുരക്ഷ ഒരുക്കാൻ പറഞ്ഞില്ല ? ശബരിമല യുവതീ പ്രവേശനത്തിലെ മുൻനിലപാട് തിരുത്താൻ സുപ്രീംകോടതി ഒരുങ്ങുന്നു എന്നല്ലെ സൂചനകൾ ?

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: സംഘർഷഭരിതമായ ഒരു മണ്ഡല മകരവിളക്ക് സീസണിന് ഇന്ന് തിരശ്ശീല വീഴുകയാണ്. യുവതികളെ പ്രവേശിപ്പിക്കുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അതുപേലെ നടപ്പാക്കുന്നതിന് ധൃതി കാണിച്ച ഒരു പുരോഗമന സർക്കാരും അതിന് ഏത് കുറുക്ക് വഴിയും കണ്ടെത്താൻ തീരുമാനിച്ച പൊലീസും മായാതെ കിടക്കും. സർക്കാരിന്റേയും പൊലീസിന്റേയും പരിശ്രമങ്ങൾ വിശ്വാസികൾ തിരസ്‌കരിച്ചരപ്പോൾ വിശ്വാസം ലവലേശം ഇല്ലാത്ത രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ച് ആംബുലൻസിൽ കയറ്റി സന്നിധാനത്ത് എത്തിച്ചത് ഒഴിച്ചാൽ സർക്കാരിന്റെ കോട്ടിഘോഷിക്കപ്പെട്ട നവോത്ഥാനം ഒരു പരിപൂർണ പരാജയമായിരുന്നു എന്ന് പറയേണ്ടി വരും

ശബരിമല യുവതി പ്രവേശനത്തിന്റെ ആധാരം എന്ന് പറയുന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ്. ആ വിധിയുടെ അന്തിമ ഫലം അറിയാൻ അൻപതോളം പുനപരിശോധന ഹർജികൾ കൂടി പരിഗണിക്കണം. നിർഭാഗ്യവശാൽ സുപ്രീം കോടതി അത് ഈ സീസൺ കഴിയുന്നത് വരെ മാറ്റിവെച്ചു. 22ാം തീയതി പരിഗണിക്കേണ്ടിയിരുന്ന ഇഔ പുനപരിശോധന ഹർജികൾ സുപ്രീം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. മണ്ഡല മകരവിളക്ക് സീസൺ അവസാനിക്കുമ്പോൾ സ്വാഭാവികമായും മലയാളികൾ കാത്തിരിക്കുന്നത് സുപ്രീം കോടതി എന്ത് പറയും എന്ന് അറിയാനാണ്.

പുരോഗമനവാദത്തിന്റെ തേൻ പുരട്ടിയ സർക്കാരും അവരെ പിന്തുണയ്ക്കുന്നവരും സുപ്രീം കോടതി വിധിയിലെ അഞ്ചിൽ നാല് ജഡ്ജിമാരും യോജിക്കുന്നതിനാൽ ഒരു മാറ്റവും വരില്ലെന്ന് അവകാശപ്പെടുന്നു. പുനപരിശോധന ഹർജിയുടെ ചരിത്രം പരിശോധിച്ച ഞാനും കരുതിയത് അങ്ങനെ തന്നെയാണ്. അത്തരം പരാമർശങ്ങൾ ഞാൻ ഈ പംക്തിയിൽ ഇതിന് മുൻപ് നടത്തിയിട്ടുമുണ്ട. എന്നാൽ രണ്ട് മാസം നീണ്ട ഈ സംഘർഷ കാലത്തെ തുടർന്ന് തെറ്റ് തിരുത്താൻ സുപ്രീം കോടതി നിശ്ചിയിച്ചിരിക്കുന്നു എന്നാണ്. അങ്ങനെ എനിക്ക് തോന്നുന്നതിന് കാരണം സുപ്രീം കോടതിയിൽ ഇന്നലെ നടന്ന രണ്ട് സംഭവ വികാസങ്ങളാണ്.

അതിനെക്കാൾ മുൻപ് സമാനമായ ഒരു സാഹചര്യം രൂപപ്പെടുകയും സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുകയും അത് അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനേയും ഭക്ത സംഘടനകളേയും ശകാരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. അന്ന് സുപ്രീം കോടതി പക്ഷേ എടുത്തത് മറ്റൊരു നിലപാടായിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാനായി എത്തിയവരും അവരെ തടഞ്ഞതും പിന്നീട് ഹർത്താലുകൾ വരെ നടത്തിയതും സംഘർഷമുണ്ടാക്കിയതും കോടതി അലക്ഷ്യമാണ് എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ എതിരെ മാത്രമല്ല പന്തളം രാജ കുടുംബത്തിന് എതിരെയും ശബരിമല തന്ത്രിക്ക് എതിരെ കോടതി അലക്ഷ്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP