Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിടപ്പാടം ഇല്ലാത്തവൻ സർക്കാരിന്റെ തുണ്ട് ഭൂമിയിൽ കുടിൽ വച്ചാൽ ലോകത്തില്ലാത്ത നിയമങ്ങൾ എല്ലാം ചുമത്തി അവനെ വഴിയാധാരമാക്കും; കിടപ്പാടമില്ലാത്ത ആദിവാസിക്ക് എന്നും കുമ്പിളിൽ കഞ്ഞി നൽകും..; രവി പിള്ളയ്ക്കും കെപി യോഹന്നാനും ഹാരിസ് മുതലാളിമാർക്കും എത്ര ഏക്കർ ഭൂമി വേണമെങ്കിലും വെറുതെ കൊടുക്കും ;കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി

കിടപ്പാടം ഇല്ലാത്തവൻ സർക്കാരിന്റെ തുണ്ട് ഭൂമിയിൽ കുടിൽ വച്ചാൽ ലോകത്തില്ലാത്ത നിയമങ്ങൾ എല്ലാം ചുമത്തി അവനെ വഴിയാധാരമാക്കും; കിടപ്പാടമില്ലാത്ത ആദിവാസിക്ക് എന്നും കുമ്പിളിൽ കഞ്ഞി നൽകും..; രവി പിള്ളയ്ക്കും കെപി യോഹന്നാനും ഹാരിസ് മുതലാളിമാർക്കും എത്ര ഏക്കർ ഭൂമി  വേണമെങ്കിലും വെറുതെ കൊടുക്കും ;കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ നൂറു കണക്കിന് ആദിവാസികൾക്കാണ് കയറി കിടക്കാൻ ഒരു കുടിലുപോലും ഇല്ലാത്തത് ഈ ഭൂമിയുടെ അവകാശികൾ അവരായിരിക്കെവെ എങ്ങനെയാണ് അവർ ചരിത്ത്രിൽ നിന്ന് നിഷ്‌കാസിതരായത് എന്ന് ആരും പഠിക്കാൻ പോലും ശ്രമിക്കാറില്ല. എന്നാൽ ആദിവാസികൾ വീടില്ല ഭൂമിയില്ല ആകെയുള്ളത് വൻകിട മുതലാളിമാർക്ക് തൊഴിലാളി ക്ഷാമം അനുഭവപ്പെടുമ്പോൾ അതിനോട് ചേർന്ന് സർക്കാർ മുൻ കൈയിൽ ആരംഭിച്ചിരിക്കുന്ന ചില ആദിവാസി കോളനികൾ മാത്രമാണ്.

അത്തരം കോളനികളിൽ തമാസിക്കുന്നവരെ കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള മുതലാളിമാരുടെ എസ്റ്റേറ്റിൽ ചെറിയ കൂലിക്ക് പണിയെടുപ്പിക്കുക എന്നതിൽ അപ്പുറം ഒരു ഉദ്യേശവും ഒരു സർക്കാരിനും ഇല്ല. മുത്തങ്ങയിലാണെങ്കിലും അട്ടാപ്പാടിയിലാണെങ്കിലും ഇടമലക്കുടിയിലാണെങ്കിലും അവരുടെ പരമ്പരാഗതമായ ആവാസ മേഖലയിൽ മറ്റുള്ളവർ കടന്നു കയറുകയും അവർ വംശനാശം സംഭവിക്കുകയുമാണ്. അട്ടപ്പാടിയുടെ ചരിത്രം പഠിച്ചവരോക്കെ ഞെട്ടലോടെ തിരിച്ചറിഞ്ഞത് ഓരോ വർഷം തോറും അവിടുത്തെ ആദിവാസി ജനത ഇല്ലാതായി തീരുന്നു എന്നതാണ്. ഇവർക്ക് ഭൂമി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജാനുവിനെപ്പോലെും ളാഹ ഗോപാലനെപ്പോലെയും ഉള്ള കുറച്ച് പേരെങ്കിലും തെരുവിലിറങ്ങിയിരുന്നു.

നിൽപ്പ് സമരമെന്നും ഇരുപ്പ് സമരമെന്നും ഒക്കെ നമ്മൾ പേരിട്ട് വിളിച്ച് ആഘോഷിച്ച ആ സമരങ്ങൾക്കൊണ്ടൊന്നും ഒരു പ്രയോജനവും ആദിവാസികൾക്ക് ഉണ്ടായിട്ടില്ല. അവർക്ക് കൊടുക്കാൻ ഭൂമിയില്ലാ എന്ന് സർക്കാർ പറയുന്നു. അതേസമയം വൻകിട മുതലാളിമാരും സമ്പന്ന വ്യവസായികളും സർക്കാരിന്റെ ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും വീണ്ടും വീണ്ടും വെട്ടിപ്പിടിക്കുകയും ചെയ്യുന്നു. അതിലെ ഏറ്റവും ഭീതിതവും ഞെട്ടിക്കുന്നതുമായ അനുഭവമാണ് ഹാരിസൺ മലയാളം പ്ലാന്റേഴ്‌സ് എന്ന ആരുടെത് എന്ന് ആർക്കും അറിയാത്ത ഒരു കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരു ലക്ഷത്തോളം ഏക്കർ ഭൂമി.

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കാലാവസ്ഥ അനുകൂലമായ ഇടങ്ങളിലെല്ലാം അവർക്ക് തേയില കാപ്പി, ഏല തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും ഉണ്ടായിരുന്നു. അങ്ങനെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അവർ കൈവശം വച്ച് അനുഭവിച്ചിരുന്നതാണ് ഹാരിസൺ മലയാളം പ്ലാന്റേഷൻ. എന്നാൽ 70 വർഷം അവർ നമ്മുടെ രാജ്യം വിട്ട് പോയതോട് കൂടി അവരുടെ അതീനതയിൽ ഉള്ള എല്ലാ സ്വത്തുക്കളും ഇന്ത്യാ മഹാരാജ്യത്തിന് കൈമാറ്റപ്പെട്ടു. അക്കാലത്ത് തിരുവിതാംകൂർ പോലെയുള്ള നാട്ടുരാജ്യങ്ങൾ കൈവശപ്പെടുത്തിയിരുന്ന ഭൂമി പോലും അവർക്ക് കുറച്ച് വിട്ടുകൊടുത്തിട്ട് സർക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP