Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പ്രതിവർഷം രണ്ടരലക്ഷം രൂപ വീതം സമ്പാദ്യം ഉള്ളവരുടെ എണ്ണം 1.7 ശതമാനം മാത്രം ആയിരിക്കവേ എട്ട് ലക്ഷത്തിൽ താഴേ വരുമാനം ഉള്ളവർക്ക് സംവരണം ഏർപ്പെടുത്തിയ മോദിയുടെ ബുദ്ധി 15 ലക്ഷം അക്കൗണ്ടിൽ തരാമെന്ന മോദിയുടെ ബഡായി കേട്ട് കയ്യടിക്കുന്ന സിപിഎമ്മുകാരെ ഓർത്തല്ലേ കൂടുതൽ ലജ്ജിക്കേണ്ടത് ? സാമൂഹ്യ ഉന്നതിക്കായി ഭരണഘടനാ ശിൽപ്പികൾ കണ്ടെത്തിയ സംവരണത്തെ വ്യഭിച്ചരിക്കാൻ കൂട്ട് നിൽക്കുന്നവരോട്..

പ്രതിവർഷം രണ്ടരലക്ഷം രൂപ വീതം സമ്പാദ്യം ഉള്ളവരുടെ എണ്ണം 1.7 ശതമാനം മാത്രം ആയിരിക്കവേ എട്ട് ലക്ഷത്തിൽ താഴേ വരുമാനം ഉള്ളവർക്ക് സംവരണം ഏർപ്പെടുത്തിയ മോദിയുടെ ബുദ്ധി 15 ലക്ഷം അക്കൗണ്ടിൽ തരാമെന്ന മോദിയുടെ ബഡായി കേട്ട് കയ്യടിക്കുന്ന സിപിഎമ്മുകാരെ ഓർത്തല്ലേ കൂടുതൽ ലജ്ജിക്കേണ്ടത് ? സാമൂഹ്യ ഉന്നതിക്കായി ഭരണഘടനാ ശിൽപ്പികൾ കണ്ടെത്തിയ സംവരണത്തെ വ്യഭിച്ചരിക്കാൻ കൂട്ട് നിൽക്കുന്നവരോട്..

മറുനാടൻ ഡെസ്‌ക്‌

ഈ അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ തമാശകളിൽ ഒന്നാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം എർപ്പെടുത്തികൊണ്ടുള്ള മോദി സർക്കാരിന്റെ പ്രഖ്യാപനം. അത് നടപ്പിലാക്കാൻ യാതൊരു ലക്ഷ്യവും ഈ സർക്കാരിന് ഇല്ല എന്ന് അത് അവസാന നിമിഷം പ്രഖ്യാപിക്കുകയും പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം തട്ടിക്കൂട്ടി ഒരു ബില്ല് അവതരിപ്പിക്കുകയും ചെയ്തതിൽ തന്നെ വ്യക്തമായി ഉണ്ട്. ആ ബില്ലിലെ ഓരോ നിർദ്ദേശങ്ങളും എടുത്ത് പരിശോധിച്ചാൽ ഇതിലും വലിയ തമാശ ഈ അടുത്ത കാലത്തെങ്ങും ഇന്ത്യ കണ്ടിട്ടില്ലെന്ന് മനസിലാവും.

ഭരണഘനാപരമായ പ്രശ്‌നം ഒരുവശത്ത് സുപ്രീംകോടതിയുടെ കർശനമായ നിർദ്ദേശം മറു വശത്ത്. ഇതിന് രണ്ടിനും അപ്പുറം ആ പറഞ്ഞ നിർദ്ദേശത്തിലെ ഒരു വാക്കിന് പോലും മോദി സർക്കാർ പോലും വില കൊടുക്കുന്നില്ല എന്നതാണ് സത്യം. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഒരു കാര്യം മാത്രം പറയാം. 1.7ശതമാനം പേർ മാത്രം ഇൻകം ടാക്‌സ് അടയ്ക്കുന്ന ഒരു രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്ക് ക്യാപ് പ്രഖ്യാപിച്ചിരിക്കുന്നത് 8ലക്ഷം രൂപ വാർഷിക വരുമാനമാണ്.

അതായത് ഇൻകം ടാക്‌സ് അടയ്ക്കുന്ന രണ്ടര ലക്ഷം രൂപയിൽ അധികം വരുമാനം ഉള്ളവരാണ്. രണ്ടര ലക്ഷം രൂപയുടെ വരുമാനം ഉള്ളത് ഇന്ത്യൻ ജനതയുടെ 1.7ശതമാനം മാത്രമായിരിക്കവെ 8ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് സംവരണം എന്ന് പറയുന്നിടത്ത് തുടങ്ങുകയാണ് ഇതിലെ വിഢിത്തം.അതായത് ഇന്ത്യൻ ജനതയുടെ 98ശതമാനത്തിലധികം പേരെ സംവരണത്തിന് കീഴിൽ ആക്കുന്ന തമാശയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഈ രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ ചുമതലപ്പെട്ട സർക്കാർ വെറുതെ ബടായി അടിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.

15ലക്ഷം രൂപ കള്ളപ്പണമായി ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ച് നടന്ന മോദിയുടെ അതേ നുണ പ്രചരണമാണ് ഇന്നലെ നടന്നിരിക്കുന്നത്. ഇന്ത്യയിലെ 30 ശതമാനത്തിൽ അധികം ആളുകൾ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. അതായത് 100 രൂപ പോലും ഒരു ദിവസം വരുമാനം ഇല്ലാത്തവർ. അവിടെയാണ് സർക്കാർ 8ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവരെ പാവപ്പെട്ടവരായി കാണുന്നത്. ഇതിൽ കൂടിയ എന്ത് തമാശയാണ് ഉള്ളത്. ജാതി സംവരണം എന്ന ഇന്ത്യൻ ഭരണഘടന ശിൽപ്പികൾ കണ്ടെത്തിയ മഹത്തായ ആശയത്തിൽ വെള്ളം ചേർക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമത്തെ കണ്ണുമടച്ച് പിന്തുണയ്ക്കുകയും കൈയടിക്കുകയും ഗംഭീരമെന്ന് വിളിച്ചുപറയുകയും ചെയ്യുന്ന സിപിഎമ്മിന്റെ അവസ്ഥയാണ് ഇതിലും ഖേദകരം. കൂടുതൽ കേൾക്കുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP