Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തിനാണ് മഅദനിയെ ജയിലിൽ അടച്ചിരിക്കുന്നത് എന്നറിയാതെ വർക്കലയിലെ ഭീകരരെ കുറിച്ച് പറയുമ്പോൾ; അതിൽ അശ്ലീലം തോന്നിയാൽ കുറ്റം പറയരുത്; എന്തിനാണ് അറസ്റ്റിലായത് എന്ന് പോലും അറിയാത്ത ഒരു സക്കറിയായുടെ ജീവിത കഥയും ഓർക്കേണ്ടതുണ്ട്; മുസ്ലിം പേര് കേൾക്കുമ്പോൾ ഭീകരവാദികൾ എന്ന് തോന്നുന്നത് ഒരു തരം രോഗമാണ് സർ

എന്തിനാണ് മഅദനിയെ ജയിലിൽ അടച്ചിരിക്കുന്നത് എന്നറിയാതെ വർക്കലയിലെ ഭീകരരെ കുറിച്ച് പറയുമ്പോൾ; അതിൽ അശ്ലീലം തോന്നിയാൽ കുറ്റം പറയരുത്; എന്തിനാണ് അറസ്റ്റിലായത് എന്ന് പോലും അറിയാത്ത ഒരു സക്കറിയായുടെ ജീവിത കഥയും ഓർക്കേണ്ടതുണ്ട്; മുസ്ലിം പേര് കേൾക്കുമ്പോൾ ഭീകരവാദികൾ എന്ന് തോന്നുന്നത് ഒരു തരം രോഗമാണ് സർ

മറുനാടൻ ഡെസ്‌ക്‌

വർക്കല സിഎച്ച് മുഹമ്മദ്‌കോയ മെമോറിയൽ കോളേജിൽ ഐസിസ് ഭീകരവാദികൾ ഉണ്ടെന്നാണ് ജനം ടിവിയും തുടർന്ന് ജന്മഭൂമിയും അവകാശപ്പെടുന്നത്. ഐസിസ് ഭീകരവാദികൾ ഒരു ദിവസം കറുത്ത വാഹനത്തിൽ കറുത്ത വസ്ത്രം ധരിച്ച് കറുത്ത നെറ്റിക്കെട്ടു കെട്ടി കറുത്ത പതാകയിൽ വെളുത്ത ഐസിസിന്റെ എബ്ലം ഉപയോഗിച്ച് വർക്കല കോളേജിന് മുൻപിലൂടെ പ്രദക്ഷിണം നടത്തി ജാഥ നടത്തി കോളേജിലെത്തി വലിയ തോതിൽ പ്രകടനം നടത്തി. തീർന്നില്ല ജന്മഭൂമി എഴുതുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അല്ല മാസങ്ങളായി അല്ല വർഷങ്ങളായി ഐസിസ് തീവ്രവാദികൾ അവരുടെ യൂണിഫോം അണിഞ്ഞ് എത്താറുണ്ട്. പലരും പരാതിപ്പെടാറുണ്ട് മാനേജ്‌മെന്റ് മൈൻഡ് ചെയ്യാറില്ല അതായത് ഭീരരവാദത്തിന്റെ ഒരു കളരിയായി വർക്കല സിഎച്ച് മുഹമ്മദ്‌കോയ മെമോറിയൽ കോളേജ് എന്നാണ് ജന്മഭൂമി പറയുന്നത്.

ഈ വാദം ഉയർന്നതോടു കൂടി സംഘപരിവാറിനെ പിന്തുണയ്ക്കുന്ന അനേകം പേർ സോഷ്യൽ മീഡിയയിൽ ഇത് ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യേകിച്ച് ഐസിസിന്റെ റിക്രൂട്ട്‌മെന്റ് വലയിൽ കുടുങ്ങി സിറിയയിലേക്കും ഇറാഖിലേക്കും പോയ മലയാളികൾ ഏറെപേർ ഉണ്ടെന്ന സ്ഥിരീകരിച്ചസാഹചര്യത്തിൽ. അത്തരം വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാവരും കാണിച്ച നിസ്സംഗത തന്നെയാണ് ഇതിലും ഉള്ളതെന്ന് അവർ പറയുന്നു. ഈ വിഷയത്തിൽ ഒരു നിലപാട് എടുക്കേണ്ടതുണ്ട്. ഞങ്ങൾക്കൊരു നിലപാടുണ്ട്. അത് കുട്ടിക്കളിയായിരുന്നു കുട്ടികളുടെ തമാശയായിരുന്നു അൽപ്പെ അതിരു കടന്ന വിവരമില്ലാത്ത തമാശ.ഈ വിഷയത്തിൽ ഇങ്ങനെയൊരു നിലപാട് എടുക്കാൻ കൃത്യമായ കാരണമുണ്ട്.

പ്രാദേശികമായി സംഘപരിവാറിനെ പിന്തുണയ്ക്കുന്നവർ ഈ വാദങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും അവിടെയുള്ള നിക്ഷ്പക്ഷരായ ആളുകൾ പറയുന്നത് ഇവിടെ ഇങ്ങനെയോക്കെ ആണ് എന്നാണ്. ഇവിടെ ഇങ്ങനെയോക്കെ ആണ് എന്ന് അവിടുത്തെ ആൾക്കാർ പറയുന്നത് അവർ അവിടെ ജീവിക്കുന്നതുകൊണ്ടാണ്. ഇപ്പോഴത്തെ കാമ്പസുകളുടെ സ്ഥിതി ഇതു തന്നെയാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് പ്രത്യേകിച്ച് രാഷ്ട്രീയം നിരോധിക്കപ്പെട്ടിരിക്കുന്ന സമയത്ത് ഇപ്പോഴത്തെ കുട്ടികൾക്ക് കഞ്ചാവു മദ്യവുമൊക്കെ പോലെ തന്നെ അതിന് എല്ലാവർക്കും അവസരം ലഭിക്കാതെ വരുമ്പോൾ അവർ കണ്ടെത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴികളിൽ ഒന്നാണ് ഈ ആഘോഷം.

അതുകൊണ്ട്. അന്ന് അവർ ഐസിസിനെയും ബില്ലാദനുമൊക്കെയായിരുന്നു ചിത്രീകരിച്ചതെങ്കിൽ ധാർമ്മികമായി തെറ്റാണ്. നീതിപരമായി തെറ്റാണ് ഒരു കാരണവശാലും നിരോധിതമായ ഒരു സംഘനയെ മോണോ ആക്ടിനുപോലും ഒരു ഫാൻസി ഡ്രെസിനുപോലും എടുക്കാൻ പാടില്ല. പക്ഷേ ആ ഒരു നിലപാട് ശരിയാണെങ്കിൽകൂടി അവർ അത് എടുത്തത് ഈ ഉദ്യേശത്തിലാണെന്നത് വ്യക്തമാണ്. കേസന്വേഷിക്കുന്ന എഡിജിപി മനോജ് എബ്രഹാമിനോട് ഞാൻ സംസാരിച്ചിരിന്നു. അദ്ദേഹം വളരെ രസകരമായിട്ടാണ് മറുപടി പറഞ്ഞത്. അത് ഒരു തമാശയാണ് അതിരു കടന്ന തമാശയാണ് അതിനപ്പുറത്ത് ഒന്നുമില്ല എന്നാണ്. കൂടുതൽ കാണുവാൻ ഇസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP